ഡോക്ടറോട് സംസാരിക്കാം....
ലോകവുമായി യാതൊരു ബന്ധവുമില്ല. ഈ പ്രത്യേക സ്വഭാവം കാരണം ഒരൊറ്റ പെണ്‍കുട്ടിയുടെ മുഖത്തുനോക്കാനും എനിക്ക് കഴിയാറില്ല. അവരുമായൊക്കെ മിണ്ടണമെന്ന് ഉള്ളില്‍ ആഗ്രഹമുണ്ടെങ്കിലും അടുത്തെത്തുമ്ബോള്‍ മുഖം കുനിച്ച് ഞാൻ നടന്നുകളയും. വീട്ടില്‍ ചെന്നിട്ട് അവരെയോര്‍ത്ത് സ്വയംഭോഗം ചെയ്യുകയും ചെയ്യും. സമപ്രായക്കാരായ പെണ്‍കുട്ടികളെപ്പറ്റി മാത്രമല്ല മുതിര്‍ന്ന സ്ത്രീകളെക്കുറിച്ചും ഈ രീതിയിലേ എനിക്ക് ചിന്തിക്കാൻ കഴിയുന്നുള്ളൂ. വല്ലാത്തൊരു കുടുംബ പശ്ചാത്തലമാണ് എന്റേത്. പിതാവ് എല്ലാരോടും പൊതുവേ വലിയ കര്‍ക്കശക്കാരനാണ്. അമ്മ വളരെ സ്‌നേഹം തന്നാണ് ഞങ്ങള്‍ മക്കള്‍ മൂന്നുപേരെയും വളര്‍ത്തിയത്. ഞാൻ രണ്ടാമനാണ. കടുത്ത മതചിട്ടയിലാണ് വളര്‍ത്തപ്പെട്ടത്. എന്റെ പ്രശ്‌നത്തിന് പല ചികിത്സകളും ചെയ്തിരുന്നു. റിലാക്‌സേഷൻ വ്യായാമങ്ങളാണ് കൂടുതലും ചെയ്യിപ്പിച്ചത്. ഹിപ്‌നോട്ടിസവും ചെയ്തിരുന്നു. മരുന്ന് കഴിക്കാൻ എനിക്ക് താല്പര്യമില്ല. എങ്ങനെയെങ്കിലും ഈ സ്വഭാവത്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട്. സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മി.എം, കണ്ണൂര്‍ വളരെ നിസ്സാരമെന്നും, സ്വാഭാവികമെന്നും ഒട്ടുമിക്ക ചികിത്സകരും എഴുതിത...