Posts

Showing posts with the label ആൽബി

അഭിസാരിക

ആരുടെയോ തോളിൽ തട്ടിയുള്ള വിളികേട്ടാണ് ഉണർന്നത്. നോക്കുമ്പോൾ തലസ്ഥാനത്തുനിന്ന് ഒപ്പം കേറിയ ആളാണ്, ഒരു മധ്യവയസ്കൻ.ആളൊരു രസികനാണ് ഒപ്പം നല്ല കീറും.ആളുടെ കയ്യിലുണ്ടായിരുന്ന ഫുൾ കോട്ടയം എത്തുന്നെന് മുന്നേ രണ്ടായിട്ട് വെട്ടി ലോകം മാറ്റിമറിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്ത് അടുത്തുളവരെ യൊക്കെ തള്ളിമറിച്ചിട്ട ഒരു യാത്ര.ഒന്ന് മയങ്ങിക്കോ എത്തുമ്പോൾ വിളിക്കാം എന്നുള്ള ഉറപ്പിൽ കോട്ടയം വിട്ടപ്പോൾ ഒന്ന് മയങ്ങി.ഇത് ആ വിളിയാണ്.ട്രെയിൻ നോർത്ത് സ്റ്റേഷനിൽ പ്ലാറ്റുഫോമിൽ ഇരച്ചുനിന്നു.ഒരു നന്ദിയും കൊടുത്തു കൊണ്ട് കയ്യും വീശി ഇറങ്ങുന്ന ഞാൻ ആരാണെന്നല്ലേ.ബിനോയ്‌, എന്റെ അമ്മയുടെ ബിനു. സ്റ്റേഷൻ പ്ലാറ്റുഫോമിലൂടെ പതിയെ പുറത്തേക്ക് നടന്നു.മുൻപിൽ പ്രീ പെയ്ഡ് ഓട്ടോകൾക്ക് വേണ്ടി ആൾക്കാർ തിക്കിതിരക്കുന്ന കാഴ്ച്ച കണ്ടുകൊണ്ട് ഞാൻ പുറത്തേ ക്കിറങ്ങി.ഒന്ന് പുകക്കണം. അടുത്തുകണ്ട മടക്കടയിൽ കയറി. ചേട്ടാ ഒരു ഗോൾഡ്…. കടക്കാരൻ നീട്ടിയ സിഗരറ്റ് വാങ്ങി തൂക്കിയിട്ടിരുന്ന ലൈറ്റർ കൊണ്ട് കത്തിച്ചു ചുണ്ടോട് ചേർത്തു.പുക പുറത്തേക്ക് ഊതിവിട്ടുകൊണ്ട് റോഡിലേക്ക് നോക്കി.യാത്രക്കാർ വന്നുപോയ്ക്കൊണ്ടിരിക്കുന്നു.ഓട്ടോ യുടെ തുടരെയുള്ള ഹോണടിശ...