സുമതി അക്ക – 1
ഉമ്മാമ മരിച്ചതിൽ പിന്നെ വീടും പരിസരവും ഒക്കെ ആകെ അലങ്കോലമായി കിടക്കുകയാണ്. സത്യം പറഞ്ഞാൽ ഒന്നും ചെയ്യാനുള്ള ഒരു മൂഡിൽ അല്ലായിരുന്നു. മുറ്റത്തും പറമ്പിലും ആകെ കാടുപിടിച്ചിരിക്കുന്നു. വല്ല ഇഴ ജന്തുക്കളും വീട്ടിനകത്ത് കയറിക്കൂടാനുള്ള സാധ്യത കൂടുതലാണ്. നാളെത്തന്നെ രണ്ടു പണിക്കാരെ വെച്ച് എല്ലാം വൃത്തിയാക്കണം. ഞങ്ങളുടെ പറമ്പിലെ പണിയൊക്കെ ചെയ്യാൻ പണ്ടു തൊട്ടേ വാസു ഏട്ടനെയാണ് ഏൽപ്പിക്കാറ്. കവലയിൽ വെച്ച് വാസുവേട്ടനെ കണ്ടെങ്കിലും ചേട്ടൻ ആരോഗ്യപ്രശ്നങ്ങൾ കാരണം ഇപ്പോൾ പഴയപോലെ പണിക്കൊന്നും പോകാറില്ലെന്ന് പറഞ്ഞു. എങ്കിൽ വാസുവേട്ടൻ്റെ അറിവിൽ നല്ല ഏതെങ്കിലും പണിക്കാർ ഉണ്ടെങ്കിൽ ഒന്ന് വീട്ടിലേക്ക് പറഞ്ഞയക്കാൻ വാസുവേട്ടനെ തന്നെ ഏൽപ്പിച്ചു. ചേട്ടൻ ആകുമ്പോൾ നല്ല ആൾക്കാരെ മാത്രമേ പറഞ്ഞുവിടുള്ളൂ. പിറ്റേന്ന് രാവിലെ വാസുവേട്ടൻ പറഞ്ഞുവിട്ടതാണെന്ന് പറഞ്ഞു രണ്ടു തമിഴന്മാർ ജോലിക്ക് വന്നു. രണ്ടുപേരും ഭാര്യയും ഭർത്താവുമാണെന്ന് അവര് തന്നെ എന്നോട് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തോളമായി അവരീ നാട്ടിൽ ജോലി ചെയ്യുന്നുണ്ട്. കൂടുതലും വാസു ചേട്ടൻ്റെ കേറോഫിലുള്ള ജോലികളാണ് അവരു ചെയുന്നത്. ഞാൻ അവർക്ക് മുറ്റത്തും പറമ്പിലും ആയി ചെയ്യ...