ഇടവേള
ഏറെ നാളത്തെ ഇടവേളക്ക് ശേഷം തന്റെ സുഹൃത്തിനെ കാണാൻ പോകുന്നതിന്റെ ആകാംക്ഷ സാജിദിനുണ്ടായിരുന്നു. സുഹൃത്തെന്നതിന് ഉപരി അവൾ തന്ടെ പ്രിയതമയും ആയിരുന്നു.രണ്ട് പേരും പരസ്പരം തുറന്ന് പറഞ്ഞിരുന്നില്ലെൻകിലും അവർ തമ്മിൽ ഒരു ആത്മബന്ധമുണ്ടായിരുന്നു. അയാൾ പഴയ കാര്യങ്ങൾ അയവിറക്കി കൊണ്ട് ഡ്രൈവ് ചെയ്തു. ഇനി അതൊക്കെ ഓർത്തിട്ടെന്തിനാ, നാദിറയുടെ കല്യാണം കഴിഞ്ഞു. അവളെയും അവളുടെ ഭർത്താവിനെയും കാണാനാണ് അയാൾ പോകുന്നത്. താൻ ദുബായിൽ ആയതിനാൽ കല്യാണത്തിന് കൂടാൻ പറ്റിയില്ല. ഇപ്പൊ അവർ ദുബായിൽ വന്നിട്ടുണ്ട്. ചെക്കന് ഇവിടെയാണ് ജോലി. സാജിദ് നാദിര അയച്ചു തന്ന ലൊക്കേഷനിൽ എത്തി ചേർന്നു. അറബി വീടിന്റെ സൈഡിൽ ഉള്ള റൂം ആണ്. അവൻ വാതിൽ മുട്ടി. നാദിറയാണ് വാതിൽ തുറന്നത്. അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. ഒന്ന് തടിച്ചിട്ടുണ്ട്. അവൾ ഒരു പച്ച ചുരിദാറാണ് ഇട്ടിരിക്കുന്നത്. നാദിറ അയാളെ അകത്തേക്ക് ക്ഷണിച്ചു. സാജിദ് അകത്തു കയറി. ഒരു ചെറിയ ഹാൾ അതിനോട് ചേർന്ന് തന്നെ ബെഡ്‌റൂം പിന്നെ അടുക്കളയും. സാജിദ് ഹാളിലെ സോഫയിൽ ഇരുന്നു. ‘നിന്റെ പുയാപ്ല എവിടെ?’ ‘ഓര് കമ്പനി ആവശ്യത്തിന് ഒമാൻ വരെ പോയിരിക്കയാ, നാളെയെ വരൂ.. ഞാൻ കുടിക്കാൻ എടുക്കട്ടേ’ അതും പറഞ്...