യവനിക(Yavanika) by perumalouds
പ്രണയം! ഒരു കർട്ടനു പിന്നിൽ അരങ്ങേറുന്ന കഥകളിൽ പ്രണയത്തിനു പല മുഖങ്ങൾ ഉണ്ടായിരിക്കും. ഒരു വിരഹത്തോടെ ആ കഥ അവസാനിപ്പിച്ചാൽ കണ്ടു നിൽക്കുന്ന കാണികളുടെ മനസൊന്നു പിടക്കും. ഒരു ഫീൽ ഗുഡ് എൻഡ് ആണെങ്കിൽ അഭിനയിച്ചവരും കണ്ടവരും ഒരുപോലെ മനസ്സിൽ അങ്ങനൊരു നിമിഷം തന്നിലും നടന്നിരുന്നെങ്കിൽ എന്ന് കരുതും. ആർക്കറിയാം എന്താണ് നാളെ കാത്തിരിക്കുന്നതെന്ന്. മലപ്പുറത്തു നിന്നും കുന്നംകുളത്തേക്ക് താമസം മാറി. പുതിയ കമ്പനി, പുതിയ നാട്ടുകാർ. മലപ്പുറത്തു നിന്നും പോരുമ്പോൾ ഒന്ന് രണ്ടു ബാഗുകളിൽ നിറക്കാവുന്ന സാധനങ്ങളെ കരുതിയിരുന്നുള്ളു. വെപ്പും കുടിയും ഇല്ലാത്തതുകൊണ്ട് പത്രങ്ങളുടെ പേരുകൾപോലും ശരിക്ക് അറിയില്ല. ഒരു സുഹൃത്തിൻ്റെ സ്റ്റാർട്ടപ്പ് കമ്പനിയാണ്, അവൻ അബ്രോഡ് നിന്നും ക്ലൈന്റ്‌സിനെ ക്യാൻവാസ് ചെയ്തു പ്രോജെക്ടസ് നാട്ടിൽ നിന്നും എക്സിക്യൂട്ട് ചെയ്യും. പുതിയ സ്ഥലത്തു കമ്പനിയുടെ ഒരു നാല് കിലോമീറ്റർ അകലെയാണ് താമസസ്ഥലം. സുഹൃത്തായ അർജുൻ റെഡിയാക്കി തന്നതാണ്. പുതിയ സ്ഥലത്തു സെറ്റ് ആയി വരുന്നതേ ഉള്ളു. നേരം വെളുക്കുന്നു, ഒരു പതിനൊന്നു മണിക്ക് എഴുന്നേൽക്കുന്നു. ചില ദിവസങ്ങളിൽ ഓഫീസിൽ പോകും, ചിലപ്പോൾ വീട്ടിൽ ഇരുന്നു ലാപ്ടോപ്...