Posts

Showing posts with the label ഫ്രണ്ട്‌സ്

ബെസ്ററ് ഫ്രണ്ട്

അവർ രണ്ടു പേരും വളരെ നല്ല കൂട്ടുകാരായിരുന്നു. പത്താം ക്ലാസിൽ നിന്നും പ്ലസ് വണ്ണിലേക്കെത്തിയപ്പോൾ അവനു ലഭിച്ച ആദ്യത്തെ കൂട്ടുകാരി. ഓരോ ദിവസം കഴിയുന്തോറും അവരുടെ സൗഹൃദം വളർന്നു കൊണ്ടിരുന്നു. ഒരുമിച്ചു നടന്നും . കളിച്ചും ചിരിച്ചും തല്ലുകൂടിയും പഠിച്ചും ദിനങ്ങൾ പൊഴിഞ്ഞു കൊണ്ടിരുന്നു. പതിയെപ്പതിയെ ഇരുവർക്കും ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാതായി… പക്ഷെ, അത് പ്രണയമല്ലെന്നു അവർക്ക് ഉറപ്പായിരുന്നു. അതിനേക്കാൾ വലിയ , ശ്രേഷ്ടമായ എന്തോ ഒന്ന്…. പ്രായത്തിൽ രണ്ടു മാസത്തെ വ്യത്യാസം മാത്രേ ഉള്ളുവെങ്കിലും അവൾ അവനെ ഏട്ടാ എന്ന് വിളിച്ചു…. അവൾ അവന്റെ അനിയതിക്കുട്ടിയും ആയി…. പ്ലസ് ടു പഠനകാലം കഴിഞ്ഞു.. അവളുടെ ഏട്ടനായും അത് പോലെത്തന്നെ അവളുടെ വീട്ടിലെ ഒരു മകൻ തന്നെയായും അവൻ ജീവിച്ചു. എവിടേക്കും അവന്റെ ഒപ്പം അവളെ വിടാൻ അവളുടെ അച്ഛനും അമ്മയ്ക്കും ധൈര്യമായിരുന്നു. വെക്കേഷൻ കഴിഞ്ഞു. ഇരുവർക്കും അടുത്തടുത്ത കോളേജുകളിൽ സീറ്റും കിട്ടി. യാത്രകളെല്ലാം ഒരുമിച്ചു തന്നെയായി. എല്ലാ ദിവസവും ക്ലാസ് കഴിഞ്ഞു വന്നാൽ ഇരുവരും മെസ്സേജ് ചെയ്യലും രാത്രിയിൽ ഫോണിൽ സംസാരവും പതിവായി. കോളേജിലെ വിശേഷങ്ങളും വീട്ടിലെയും നാട്ടിലെയും വിശേഷ...