ഭാര്യയുടെ കഴിവിൽ
ഞാൻ ആകെ ടെൻഷൻ ആയിരുന്നു ഇന്റർവ്യൂ നടക്കുന്നിടത്തു എനിക്ക് എതിരെ ഇരിക്കുന്ന പയ്യന്റെ CV ഞാൻ ഒന്നു എത്തിനോക്കി, എന്നെക്കാളും പഠിപ്പും വിവരവും ഉണ്ട് ചെറുപ്പവും എനിക്ക് ജോലി കിട്ടില്ല എന്ന് എനിക്ക് ഉറപ്പായി. ആ പയ്യന്റെ അവസരം കഴിഞ്ഞു എന്നെ അകത്തേക്ക് വിളിച്ചു ഞാൻ ഒരു പേടിയോടെ ചെന്നു സീനിയർ മാനേജർ ആണ് ഇന്റർവ്യൂ എടുക്കുന്നത് ആളൊരു പ്രായം ചെന്ന മനുഷ്യൻ ആണ്, എന്റെ ഫയൽ നോക്കി ചോദ്യം ഒക്കെ ചോദിച്ചു. "രാജീവ് കാര്യം തനിക്ക് എക്സ്പീരിയൻസ് ഓക്കേ ഉണ്ട് പക്ഷേ പഠിപ്പ് കുറവാണല്ലോ "? "സാർ ഞാൻ നല്ലോണം ഹാർഡ് വർക്ക് ചെയ്യും "" "അതുമല്ല രാജീവ് ഇവിടെ സാലറി 40 ആണ് ചോദിച്ചിരിക്കുന്നെ, അത്രയും തരാൻ ഉള്ള education തനിക്കു ഇല്ലാലോ? നേരത്തെ പോയ പയ്യൻ അവൻ 35 ആണ് ചോദിച്ചിരിക്കുന്നെ..!!! അതു കേട്ടതും എന്റെ മുഖം വാടിതളർന്നു ഈ ജോലി നഷ്ടപ്പെട്ടാൽ എല്ലാം കൈവിട്ടു പോവും. ഞാൻ എണിറ്റു സാറിന്റെ അടുത്ത് ചെന്നു കാല് പിടിച്ചു. "സാർ ഈ ജോലി കിട്ടിയില്ലേ ആൽമഹത്യാ അല്ലാതെ വേറെ വഴിയില്ലാ, ഞാനും എന്റെ ഭാര്യയും വഴിയാധാരം ആവും!!! "ഹേയ് താൻ എന്താടോ കാണിക്കുന്നെ പോയി അവിടെ ഇരിക്കടോ ...