റുബി
…അവസാനം ചെന്നെത്തിയ ഹോസ്പിറ്റൽ എന്ന് പറയാൻ എനിക്ക് കഴിയില്ല കച്ചവട സ്ഥാപനം .. വരുന്നവരുടെ മനസ്സറിഞ്ഞ് ചികിത്സ നടത്തുന്ന ഹോസ്പിറ്റൽ എനിക്കാണ് കുഴപ്പമെന്ന് വിധിയെഴുതി… ആ വാർത്ത കേട്ട തള്ളയുടെ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്… ഇപ്പൊ ഒരു വർഷം ആവുന്നു അവർ പറയുന്ന ടെസ്റ്റും അവർ തരുന്ന മരുന്നും കഴിച്ച് ജീവിതം മുന്നോട്ട് പോകുന്നു… മരുന്ന് തരുന്ന ഡോക്ടർക്കും അറിയാം എനിക്കും അറിയാം കുഴപ്പം ആർക്കാണെന്നും ഈ മരുന്ന് ഞാൻ കഴിച്ചിട്ട് ഒരു കാര്യവും ഇല്ലന്നും ….. ഇപ്പൊ ചേട്ടായി ലീവിന് വന്നിട്ട് ഒരാഴ്ച്ച ആയി തള്ള കണ്ടുപിടിച്ച ഹോസ്പിറ്റലിലെ മരുന്നും എൽക്കുന്നില്ലെന്ന് കണ്ടപ്പോ കുറച്ചു നാളായി നിർത്തിവച്ചിരുന്ന തെറി അഭിഷേകം വീണ്ടും ആരംഭിച്ചു… അച്ഛനും ചേട്ടായിയും അടുത്ത് ഉള്ളപ്പോഴാണ് ഈ തെറിയെല്ലാം വിളിക്കുന്നത് എന്നോർത്തപ്പോ വല്ലാത്ത സങ്കടമായി എനിക്ക്… ഒന്നും കേട്ടില്ല എന്ന മട്ടിലിരുന്ന ചേട്ടായിയോട് എനിക്ക് വല്ലാത്തൊരു അറപ്പ് തോന്നി… “നമ്മുടെ സ്വാമിയുടെ അടുത്ത് ഇതുപോലെ കുറെ പേര് വരുന്നുണ്ട് അവർക്കെല്ലാം മക്കളും ആയി… നമുക്കതൊന്ന്….” ഇതുവരെ അമ്മയുടെ മുന്നിൽ ഉയരാത്ത അച്ഛന്റെ നവോന്നു ചലിച്ചപ്പോ വല്ലാത്ത അത്ഭുതം ത...