ഭാര്യ -1
കോപ്പറേറ്റീവ് ബാങ്കിൽ 2 വർഷമായി ജോലികിട്ടിയിട്ട് വീട്ടിൽ കല്യാണത്തെ കുറിച്ച് ഒരുപാട് ആലോചനകൾ നടക്കുന്നുണ്ട്…ആയിടക്കാണ് കൂടെ വർക്ക് ചെയ്യുന്ന അനീഷ്‌സറിന്റെ കൊടുംബത്തിൽനിന്നും ഒരു ആലോചന.. അത്യാവശ്യം ചുറ്റുപാടുള്ള ടീമാണ് ജോലികാരന് വേണ്ടി ഉഴിഞ്ഞുവെച്ചേക്കരുന്നു മോളെ (അവളുടെ ആഗ്രഹം എനിക്കറിയില്ല ട്ടോ ) പൊതുവെ അറേഞ്ച് മററൈജ്നോട് താല്പര്യമില്ലയിരുന്നു…ഈ പെണ്ണുകാണൽ പരിപാടി ഒക്കെ വല്ലാത്ത മടിയാണ് എനിക്ക്. തരക്കേടില്ലാത്ത ശമ്പളം പിന്നെ ട്രെഡിങ്ങും കൂടെ ഉള്ളതുകൊണ്ട് അത്യാവശ്യം ക്യാഷ് കയ്യിൽ വരുന്നുണ്ട് കലക്കൻ ലൈഫാണ്. കല്യാണത്തിനുമുൻപ് ഒരു ഹുണ്ടായി creta എടുക്കണം എന്ന മോഹത്തിൽ അങ്ങനെ കഴിയാണ് ഞാൻ. പുറകെ നടക്കാനും കാത്തുനിക്കാനും ഒന്നും ടൈമില്ലാത്തതുകൊണ്ടും വർക്ക് ചെയ്യുന്നിടത്തും താമസിക്കുന്നിടത്തും ഒന്നും എനിക്ക് പറ്റിയ ആരും ഇല്ലായിരുന്നു അതുകൊണ്ടുതന്നെ പ്രണയസാധ്യതകൾ ഇല്ലായിരുന്നു . പണ്ട് ഒരു വൺ സൈഡ് പ്രേമം ഉണ്ടായിരുന്നത്കൊണ്ട് പ്രണയിക്കാൻ ഒരുപാടിഷ്ടാണ് …. പിന്നെ… അവളുടെ ഫോട്ടോ കണ്ടപ്പോൾ എന്തോ എനിക്ക് വല്ലാതങ്ങ് ഇഷ്ടായി… ☺️ ഇതിപ്പോൾ അവൾക്ക് ഇഷ്ടാവോ എന്ന് നോക്കാനുള്ള പോകാണ്, പൊതുവെ ജാതകത്തിൽ...