എൻ്റെ ഉറക്കം കെടുത്തിയ രാത്രി
ഈ കഥ ആസ്വദിക്കുവാനായി ആദ്യം മുതൽക്കേ മനസിരുത്തി വായിക്കുക. ഞാൻ സാക്ഷിയാക്കേണ്ടിവന്ന ഒരു യഥാർത്ഥ ജീവിതകഥയിലൂടെയാണ് നാം സഞ്ചരിക്കാൻ പോകുന്നത്. എൻ്റെ പേര് യാസർ. എനിക്ക് 33 വയസുണ്ട്. ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. വീട് മലപ്പുറത്താണ്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്. എത്ര സംതൃപ്തിയിലാണെന്ന് പറഞ്ഞാലും നമ്മുടെ സന്തോഷത്തെ വേട്ടയാടുന്ന ചില സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അതുപോലെ എൻ്റെ ജീവിതത്തിലും ഞാൻ സാക്ഷിയാക്കേണ്ടി വന്ന ഒന്നുണ്ടായിരുന്നു. എൻ്റെ രാത്രിയിലെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്ന, ഞാൻ മറക്കാൻ ആഗ്രഹിച്ചിരുന്ന, ഞാൻ ഏറ്റവും വെറുത്തിരുന്ന സംഭവമായിരുന്നു അത്. ഇത് നടക്കുന്നത് 14 വർഷങ്ങൾക്ക് മുൻപാണ്. അന്നെനിക്ക് 19 വയസ്സ്. ഞങ്ങളുടെ വീട് അന്ന് ആലപ്പുഴയിലായിരുന്നു. ഉപ്പയും ഉമ്മയും, ഞങ്ങൾ മൂന്ന് ആൺമക്കളും, ഉമ്മയുടെ ഇക്കയും ഒരുമിച്ചായിരുന്നു താമസം. ഞാനായിരുന്നു മക്കളിൽ മൂത്തത്. ഉപ്പാക്ക് ഗൾഫിലാണ് ജോലി. രണ്ടു വർഷം കൂടുമ്പോള്ളാണ് ഉപ്പ നാട്ടിൽ വരുന്നത്. ഓടിട്ട കൂരയിൽ നിന്നും മൂന്ന് മുറിയുള്ള ടെറസ് വീട്ടിലേക്കു മാറിയത് ഉപ്പായുടെ വിയർപ്പുകൊ...