നീലിമ
അങ്ങനെ കാത്തിരുന്ന ആ ദിനം വന്നെത്തി. ഞങ്ങളുടെ കോളേജ് ഫെസ്റ്റ്. ഈ വർഷം ഞങ്ങൾ ബി.കോമാണ് ഫെസ്റ്റ് നടത്തുന്നത്. ഒരു വെള്ളിയാഴ്ച്ച അതിനായി തിരഞ്ഞെടുത്തു. രാത്രി 7 മണി മുതലാണ് പരിപാടി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. മാസങ്ങളായി ഞങ്ങൾ അതിനായുള്ള ഒരുക്കങ്ങളിലായിരുന്നു. ഞാനാണ് ഫെസ്റ്റിന്റെ കമ്മിറ്റി ലീഡറായി ചാർജെടുത്തിരിക്കുന്നത്. എന്റെ ഒപ്പം എല്ലാത്തിനും ഓടിനടന്ന് പണിയെടുക്കുന്ന ഒരുപാട് കൂട്ടുകാരും ഇതിന്റെ പിന്നിലുണ്ട്. പക്ഷെ ഞാൻ ഇനി പറയാൻ പോകുന്ന സംഭവത്തിൽ അവർക്കൊന്നും റോളില്ല. എന്നാൽ ഒരാളുണ്ട്. നീലിമ. ഞങ്ങളുടെ കോളേജിലെ പെൺകുട്ടികളുടെ ഒരു ഗ്യാങിന്റെ നേതാവ്. കാണാൻ അതിസുന്ദരിയാണ്. എന്നാൽ അതിന്റെ അഹങ്കാരമൊന്നുമില്ല. എന്നാൽ നല്ല കാര്യപ്രാപ്തിയുണ്ട്. എന്തു ജോലി ഏൽപ്പിച്ചാലും ഉത്തരവാദിത്വത്തോടെ ചെയ്തോളും. അവളുമായി ഒന്നടുക്കാൻ നല്ലൊരവസരമാണ് ഫെസ്റ്റ് എനിക്ക് ഒരുക്കിത്തന്നിരുന്നത്. അവളെയാണ് ഞാൻ അസി. ലീഡറായി തിരഞ്ഞെടുത്തത്. അവളതിൽ ആത്മാർത്ഥമായി സഹകരിക്കുകയും ചെയ്തു. അങ്ങനെ പരിപാടി രാത്രി കൃത്യം 7 മണിക്ക് തന്നെ ആരംഭിച്ചു. കോളേജിലെ എല്ലാ ഗ്യാങിന്റെയും വക ഓരോ പരിപാടികൾ. എല്ലാം നല്ല മികച്ച പരിപാടികൾ. ഡാൻസും...