ഡോക്ടറോട് സംസാരിക്കാം....

ലോകവുമായി യാതൊരു ബന്ധവുമില്ല. ഈ പ്രത്യേക സ്വഭാവം കാരണം ഒരൊറ്റ പെണ്‍കുട്ടിയുടെ മുഖത്തുനോക്കാനും എനിക്ക് കഴിയാറില്ല. അവരുമായൊക്കെ മിണ്ടണമെന്ന് ഉള്ളില്‍ ആഗ്രഹമുണ്ടെങ്കിലും അടുത്തെത്തുമ്ബോള്‍ മുഖം കുനിച്ച്‌ ഞാൻ നടന്നുകളയും. വീട്ടില്‍ ചെന്നിട്ട് അവരെയോര്‍ത്ത് സ്വയംഭോഗം ചെയ്യുകയും ചെയ്യും. സമപ്രായക്കാരായ പെണ്‍കുട്ടികളെപ്പറ്റി മാത്രമല്ല മുതിര്‍ന്ന സ്ത്രീകളെക്കുറിച്ചും ഈ രീതിയിലേ എനിക്ക് ചിന്തിക്കാൻ കഴിയുന്നുള്ളൂ.
വല്ലാത്തൊരു കുടുംബ പശ്ചാത്തലമാണ് എന്റേത്. പിതാവ് എല്ലാരോടും പൊതുവേ വലിയ കര്‍ക്കശക്കാരനാണ്. അമ്മ വളരെ സ്‌നേഹം തന്നാണ് ഞങ്ങള്‍ മക്കള്‍ മൂന്നുപേരെയും വളര്‍ത്തിയത്. ഞാൻ രണ്ടാമനാണ. കടുത്ത മതചിട്ടയിലാണ് വളര്‍ത്തപ്പെട്ടത്.
എന്റെ പ്രശ്‌നത്തിന് പല ചികിത്സകളും ചെയ്തിരുന്നു. റിലാക്‌സേഷൻ വ്യായാമങ്ങളാണ് കൂടുതലും ചെയ്യിപ്പിച്ചത്. ഹിപ്‌നോട്ടിസവും ചെയ്തിരുന്നു. മരുന്ന് കഴിക്കാൻ എനിക്ക് താല്പര്യമില്ല. എങ്ങനെയെങ്കിലും ഈ സ്വഭാവത്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട്. സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മി.എം, കണ്ണൂര്‍
വളരെ നിസ്സാരമെന്നും, സ്വാഭാവികമെന്നും ഒട്ടുമിക്ക ചികിത്സകരും എഴുതിത്തള്ളുന്ന സ്വാഭാവിക പ്രക്രിയയാണ് സ്വയംഭോഗം. അതിനെ ഒരു രോഗമെന്നോ, വൈകല്യമെന്നോ പറയേണ്ടതുമില്ല. കാരണം ശുക്ലം ഒരു ലൈംഗിക സ്രവമാണ്. ദീര്‍ഘകാലമൊന്നും അത് ശരീരത്തില്‍ സംഭരിച്ചുവയ്ക്കാനുമാവില്ല. ശാരീരികവേഴ്ചയിലൂടെയോ, സ്വയംഭോഗത്തിലൂടെയോ അത് പുറത്തുപോയില്ലെങ്കില്‍ പ്രകൃതിയത് സ്വപ്നസ്ഖലനത്തിലൂടെയോ പുറത്തുകളയുകയും ചെയ്യാറുണ്ട്.
പക്ഷേ, കത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വിഷയം മേല്‍പ്പറഞ്ഞതിനൊക്കെ അപ്പുറത്താണ്. സ്വയംഭോഗം ഒരു അഡിക്ഷനായി മാറുന്ന അവസ്ഥ. ആരോഗ്യപരമായി അത്രത്തോളം പ്രത്യേഘാതങ്ങളൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും വ്യക്തിത്വത്തിന്റെ വളര്‍ച്ചയെ ഇത് കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്.
മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ ആധുനിക മനശ്ശാസ്ത്രം നാലായി തരംതിരിച്ചിട്ടുണ്ട്. ഭയം, കോപം, നഷ്ടബോധം, കുറ്റബോധം. ഇവയില്‍ കുറ്റബോധവുമായാണ് 'സ്വയംഭോഗ അഡിക്ഷൻ' ചേര്‍ന്നുനില്‍ക്കുന്നത്. വ്യക്തിത്വത്തെ പിന്നോക്കം നയിക്കുന്നതില്‍ ഏറ്റവും ശക്തമായ വികാരം തന്നെയാണ് കുറ്റബോധം. ഉപബോധമനസ്സിന്റെ വളര്‍ച്ചയുടെ പൂര്‍ത്തീകരണം നടക്കുന്ന ഏകദേശം 14 വയസ്സിനു മുൻപുള്ള ഘട്ടമാണ് ഏറ്റവും പ്രധാനം. അതുവരെയുള്ള പ്രായത്തിലെ അൻപതു ശതമാനത്തിനുമുകളില്‍ (അസന്തുലിത) തീവ്രതയുള്ള നെഗറ്റീവായ അനുഭവങ്ങളാണ് പില്‍ക്കാലത്ത് പലപ്പോഴായി പുറത്തുവുന്ന ഒട്ടുമിക്ക പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ആധുനിക ശാസ്ത്രം പറയുന്നു. ഇത്തരം ഓരോ അനുഭവങ്ങളും ഇന്ദ്രിയാനുഭവങ്ങളിലൂടെയാണ് നമ്മളിലേക്ക് കനടന്നുവരുന്നതെന്നും ഓര്‍ക്കുക. അങ്ങനെ പരിഗണിയ്ക്കുമ്ബോള്‍ കുറ്റബോധവുമായി ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന മേഖല ലൈംഗികത തന്നെയാണെന്നതിന് രണ്ടുപക്ഷമില്ല. ലൈംഗിക കുറ്റബോധം പ്രധാനമായും കടന്നുവരുന്നത് സ്പര്‍ശനം എന്ന ഇന്ദ്രിയാനുഭവത്തിലൂടെയാണല്ലോ. അത്തരം നെഗറ്റീവായ ലൈംഗികാനുഭവങ്ങളെ രണ്ടായി തിരിക്കാം. ഉപബോധമനസ്സിന്റെ പാകപ്പെടലിന് മുൻപുള്ളവ (14 വയസ്സിന് മുൻപുള്ളവ)യെന്നും അതിനുശേഷമുള്ളവയെന്നും. രൂക്ഷമായ അപകര്‍ഷതാബോധത്തിലേക്ക് കൂപ്പുകുത്തുന്ന ഒട്ടുമിക്കവരും കൗമാരത്തിന്റെ തുടക്കത്തില്‍ത്തന്നെ അറിഞ്ഞോ അറിയാതെയോ അമിത സ്വയംഭോഗത്തിന്റെ അഡിക്ഷനിലേക്ക് വീണുപോയവരാകും.
ലൈംഗികതയുടെ യാഥാര്‍ത്ഥ്യബോധം (ഞലമഹശ്യേ ീള ടലഃൗമഹശ്യേ) എന്നത് ഇടതു മസ്തിഷ്‌ക്കവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഒന്നാണ്. വൈകാരിക തലത്തിലാവട്ടെ പിതാവുമായിട്ടാണ് ഇതിന് ബന്ധം. അതായത് കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയും ഊഷ്മളമായ അനുഭവങ്ങളിലൂടെയും അച്ഛനുമായി ഹൃദയബന്ധം പങ്കുവയ്ക്കാൻ കഴിയാതെപോയവരാകും ലൈംഗികതയുമായി ബന്ധപ്പെട്ട മറ്റ് പെരുമാറ്റ പ്രശ്‌നങ്ങള്‍ അനുഭവിയ്ക്കുന്നവരില്‍ ഏറെയും.
ഇനി പച്ചയായ കുറച്ച്‌ യാഥാര്‍ത്ഥ്യങ്ങളിലേക്ക്...
സുഹൃത്തായും, ചേച്ചിയായും, അനിയത്തിയായും, ആന്റിയായുമൊക്കെ കാണേണ്ട സ്ത്രീകളെയും പെണ്‍കുട്ടികളെയും പറ്റി ലൈംഗികഭാവത്തോടെ മാത്രം ചിന്തിക്കുക എന്നത് ഒരു ദിവസംകൊണ്ട് രൂപപ്പെടുന്ന സ്വഭാവമല്ല. പെണ്‍കുട്ടികളോട് മിണ്ടരുതെന്നും, ചങ്ങാത്തം കൂടരുതെന്നുമൊക്കെ വിലക്കുന്ന മാതാപിതാക്കള്‍, പ്രത്യേകിച്ചും അമ്മമാര്‍ തങ്ങളുടെ ആണ്‍കുട്ടികളെ കടുത്ത അപകര്‍ഷതാബോധത്തിലേക്കും, വ്യക്തിത്വ വൈകല്യങ്ങളിലേക്കും തള്ളിവിടുകയാണ് കൂട്ടുകാരിയായും, നാട്ടുകാരിയായുമൊക്കെ കാണുകയും സ്‌നേഹിക്കുകയും ചെയ്യേണ്ട പെണ്‍കുട്ടികളെയും സ്ത്രീകളെയും 'അന്യസ്ത്രീയെന്ന്' അതിഭാവുകത്വത്തോടെ വേര്‍തിരിക്കുന്നതില്‍ ഇടുങ്ങിയ മതചിന്തകള്‍ക്കും കാര്യമായ റോളുണ്ട്. സ്ത്രീയെ വെറും ലൈംഗിക ഉപഭോഗവസ്തുവായി കാണുകയും അതേസമയം തങ്ങള്‍ 'സംരക്ഷണം' നല്‍കുകയാണെന്ന് അവകാശപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരം കെട്ടുപാടുകളില്‍ വീണുപോയ പലരും സ്വയംഭോഗത്തിന് അങ്ങേയറ്റം അടിമകളാണെന്നത് നഗ്നമായ ഒരു യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ തലയുയര്‍ത്തി ഒരു പെണ്‍കുട്ടിയുടെ മുഖത്ത് നോക്കാനോ, തമാശപറയാനോ ഇത്തരം ആണ്‍കുട്ടികള്‍ക്ക് കഴിയാറില്ല. ഈ വകുപ്പില്‍ മുതിര്‍ന്ന ചെറുപ്പക്കാരുമുണ്ട്. വിചിത്രമായ സാങ്കല്പിക ലോകം സൃഷ്ടിയ്ക്കുന്ന രതി സാമ്രാജ്യത്തിലാവും ഇവരുടെ മനസ്സ്. നേരിട്ട് കാണുമ്ബോള്‍ ഒന്ന് മിണ്ടാൻപോലും ത്രാണിയില്ലാത്ത ഇക്കൂട്ടരുടെ ചിന്തകളില്‍ അത്തരം പെണ്‍കുട്ടികളെപ്പറ്റി ലൈംഗിക ചിന്തകള്‍ മാത്രാവും. ഒപ്പം അടിച്ചമര്‍ത്തിയ ലൈംഗിക കുറ്റബോധം ഉപബോധതലത്തില്‍ അവര്‍പോലുമറിയാതെ കുമിഞ്ഞുകൂടുകയാണെന്നും ഓര്‍ക്കുക. പിന്നെങ്ങനെ തെളിഞ്ഞ മുഖത്തോടെ അവര്‍ക്ക് എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ മുഖത്തേയ്ക്ക് നോക്കാനാവും? പിന്നെങ്ങനെ അവരെനോക്കി ഒന്നു ചിരിയ്ക്കാനാവും? എങ്ങനെ താശ പറയാനാവും?
കത്തെഴുതിയ അനിയന്റെ പ്രശ്‌നവും മേല്‍പ്പറഞ്ഞവയൊക്കെത്തന്നെയാണ്. ഇതുവരെ ചെയ്ത ചികിത്സകളില്‍ ഒരുപക്ഷേ താങ്കളുടെ അപകര്‍ഷതാബോധത്തെയും ഉള്‍വലിയുന്ന സ്വഭാവത്തെയുമാവും മാറ്റിയെടുക്കാൻ ശ്രമിച്ചത്. പക്ഷേ, ആധുനിക മനശ്ശാസ്ത്രത്തില്‍ ഇത്തരം യാതൊരുവിധ ചികിത്സകളുമില്ല. പകരം, താങ്കളുടെ ജീവിതത്തിലൂടെ കടന്നുപോയ തിക്താനുഭവങ്ങളുടെ സ്വാധീനം ദുരീകരിയ്ക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. മരുന്നോ, ഷോക്കോ, ഹിപ്‌നോട്ടിസമോ, റിലാക്‌സേഷൻ വ്യായാമങ്ങളോ ഉപദേശങ്ങളോ തീര്‍ത്തും ഉപയോഗിയ്ക്കപ്പെടുന്നതുമില്ല. റിട്രീവല്‍ ഫ്രീക്വൻസി തെറപ്പി (Retrieval Frequency B), ബ്രെയിൻ ഇക്വലിബ്രിയം തെറപ്പി (Brain Equilibrium Therapy) തുടങ്ങിയ അതിസൂക്ഷ്മമായ തെറപ്പികള്‍ താങ്കള്‍ക്ക് തെളിഞ്ഞ ഒരു ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരുവാൻ പ്രചോദനമേകും.
ധൈര്യമായിരിയ്ക്കുക...! ഒന്നും അവസാനിച്ചിട്ടില്ല. ഏറ്റവും നല്ല നിമിഷങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ! പ്രാര്‍ത്ഥനകള്‍..!!

നിങ്ങൾക്കും ഡോക്ടറും ആയി സംസാരിക്കാൻ  @Lovelifeekm enna telegram idil മെസ്സേജ് ഇടുക 

Comments

Popular posts