മീനയുടെ യാത്ര
. കസേരയിൽ വച്ച മീനയുടെ ഫോൺ ശബ്‌ദിക്കാൻ തുടങ്ങി.. ‘ജയേഷ്’ എന്ന പേരിന്‍റെ കൂടെ ഒരു ലവ് ചിഹ്നവും സ്‌ക്രീനിൽ തെളിഞ്ഞു.. അവൾ ഫോണെടുത്തു.. “ആ ജയേട്ടാ… പറ “ “എപ്പഴാടി പെണ്ണെ ഇറങ്ങുന്നേ??” “ഞാനിപ്പോ ഒരു 10 മിനുട്ട് കഴിഞ്ഞിറങ്ങും… ട്രെയിൻ 3 മണിക്കാണ്.. വൈകില്ല എന്ന് തോന്നുന്നു. “ആ ഏകദേശം എത്തുന്ന സമയം എനിക്ക് പിക്ക് ചെയ്യാൻ വരാലോ.. ഏന്റെ മീറ്റിംഗിന്റെ സമയം അഡ്ജസ്റ് ചെയ്താലേ പറ്റു.. “ “അതെയോ എന്ന ഞാൻ ട്രെയിൻ കേറിയിട്ടു കറക്റ്റ് അറിയിക്കാം.. “ “ആ പിന്നെ ഏട്ടാ രാവിലെ ഞാൻ കുറച്ച് ഷോപ്പിങ് നടത്തി ട്ടോ… “ അത് പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് നാവു കടിച്ചു. “നി ഏന്റെ പൈസ തീർക്കുമോ”?? മീന ചിരിച്ചു.. “ആ ഡി ഞാൻ വിളികാം.. ഓഫീസിലാണ്.. “ “ആ “ ഫോൺ കട്ടായി.. അവൾ സമയം നോക്കി. ഇറങ്ങേണ്ട സമയം ആയി.. ഒരു ജോലിയുടെ ആവശ്യത്തിനായി കോഴിക്കോട് ഇന്റർവ്യൂ നു എത്തിയതാണ് മീന. ഭർത്താവ് ജയേഷ് പിന്നെ ഒരു 7 വയസ്സുള്ള കൊച്ചും ഉണ്ട്.. മീന പഠിച്ചതൊക്കെ കൊച്ചിയിൽ ആണ്. ഒരുമിച്ച് പഠിച്ച കൂട്ടുകാരിയുണ്ട് കോഴിക്കോട്.. അത്കൊണ്ട് ഇന്റർവ്യൂ നു വിടാൻ ജയേഷിന് എതിർപ്പ് കുറവായിരുന്നു..3മണിക്കൂർ ട്രെയിനിലുള്ള പോക്ക് വരവ് മാത്രം ഒറ്റക്ക്.. അവൾക് പിന്ന...