മിഴി 👁️ഭാഗം 1
നെഞ്ചിടിപ്പ് കൂടിയിരുന്നു.രക്തം തിളച്ചിരുന്നു.കവിളിൽ പുകച്ചിൽ. ചുണ്ട് പൊട്ടി. നീറ്റൽ!!! ഉപ്പുരസം നാക്കിൽ. “ഇവളെയിന്നു ഞാൻ ” നിന്ന് അലറി.. മുന്നിൽ പലഭാവങ്ങളോടെ നോക്കുന്ന സകലയെണ്ണത്തിനെയും അവകണിച്ചുകൊണ്ട് ഒന്ന് പിടഞ്ഞു..ആരോ പിടിച്ചു വെച്ചിരുന്നു. “അടങ്ങി നിക്കഭി ആളുകൾ ശ്രദ്ധിക്കുന്നു ” മുഴക്കം പോലെ വാക്കുകൾ. കൈകളടക്കം കൂട്ടിപ്പിടിച്ചു വലിച്ചു. ആളുകളുടെ നടുവിലൂടെ ഒരു മൂലയിലേക്ക് കൊണ്ട്പോയി. മുന്നിൽ അവളുണ്ടായിരുന്നു. പല്ലുകടിച്ചു ദേഷ്യത്തിൽ. “അഭി .ഇത് നോക്ക്.. ഡാ…… ” വിഷ്ണുവായിരുന്നു എന്നെ തടഞ്ഞത്. അവൻ എന്നെ പിടിച്ചു കുലുക്കി. “വിട് വിഷ്ണു വിട്.അവളേ… അവളിത് മനഃപൂർവം ചെയ്തതാണത്.” ഞാനൊന്നുകൂടെ പിടഞ്ഞു.നേരെ ചെന്നവളുടെ മുഖം നോക്കിയൊന്ന് കൊടുക്കണമെന്നുണ്ടായിരുന്നു.. അപ്പോഴേക്കും വിഷ്ണു വന്നു പിടിച്ചു.. അല്ലേലവളിന്ന് ഹോസ്പിറ്റലിൽ കിടന്നേനെ. “ഡാ….അഭി ഇവിടെയിരിക്ക്. ഹാ ഇരിക്ക് ” എവിടുന്നൊ കിട്ടിയ ചെയർ വലിച്ചെത്ത് വിഷ്ണുവെന്നെ പിടിച്ചിരുത്തിച്ചു. ദേഷ്യം അടങ്ങാതെ ഞാനിരുന്നു.. നല്ല കിതപ്പ്. വിയർത്തു. വിഷ്ണു എനിക്ക് മുന്നിലിരിന്നു. “എടാ പൊട്ടാ…….? നീയെന്തിനാടാ നിന്റെ ചെറിയമ്മയുടെ ചന്ത...