ഒരു മറക്കാനാവാത്ത സ്ലീപ്പർ ബസ് യാത്ര(Oru marakkanavatha sleep bus yathra)by Abhayanu
കസിൻ്റെ കല്യാണം കൂടാൻ ബാംഗളൂരിൽ നിന്നും നാട്ടിലേക്ക് തിരിച്ചതായിരുന്നു ഞാൻ. ബുധനാഴ്ച – അവധി ദിവസം അല്ലാത്തത് കൊണ്ട് ബസ്സിൽ ആണെങ്കിൽ ആകെ ഒരു അഞ്ചോ-ആറോ പേർ മാത്രം കാണും. ഞാൻ വൈകിട്ട് ഒരു 8 മണിയോടെ ബസ്സിൽ കയറി എൻ്റെ സ്ലീപ്പർ ബെർത്തിൽ കയറി, ഫോണിൽ ഒരു സിനിമയും കണ്ടു കിടപ്പായി. പിന്നെ ഞാൻ അവിടുന്ന് എഴുന്നേൽക്കുന്നത് രാത്രി 10 നു ബസ് എവിടെയോ ഡിന്നർ കഴിക്കാൻ നിർത്തിയപ്പോൾ ആയിരുന്നു. ഞാൻ കർട്ടൻ മാറ്റി പുറത്തേക്കിറങ്ങിയതും അപ്പുറത്തെ സീറ്റിൽ ഇരുന്ന കുട്ടിയുടെ നെറ്റിയിലേക്ക് എൻ്റെ തല കേറി ‘ഠിം’ എന്ന് അങ്ങ് മുട്ടി. പാവം ഷൂസ് ഇടാൻ വേണ്ടി അപ്പുറത്തെ സീറ്റിൽ ഇരുന്നതായിരുന്നു. ശ്രദ്ധിക്കാതെ കർട്ടൻ മാറ്റി ഞാൻ ഞാൻ ഇറങ്ങുകയും ചെയ്തു. പാവം നല്ല വേദനിച്ചു, എന്നെ നോക്കി തല തടവുന്നുണ്ടായിരുന്നു. ഞാൻ: “അയ്യോ സോറി, ഞാൻ കണ്ടില്ല… ഞാൻ…” അവൾ: അഹ്, സാരമില്ല. ഞാൻ ആകെ ചമ്മി നിൽക്കുക ആയിരുന്നു. ഞാൻ: “വേദനിച്ചോ?” അവൾ: “കുഴപ്പമില്ല. അത് മാറും.” ഇതും പറഞ്ഞു ഷൂസും കെട്ടി അവൾ പുറത്തേക്കു നടന്നു പോയി. ഞാനും പിന്നാലെ ഒന്ന് പുറത്തേക്കൊക്കെ ഇറങ്ങി ഒരു ചായയും കുടിച്ചിട്ട് അവിടെ നിന്ന ഒരു പട്ടിക്ക് ബിസ്ക്കറ്റ് കൊടുക്കുകയായിരുന്...