പ്രണയം 2
സെല്ലിൽ ശക്തമായുള്ള ലാത്തിയുടെ അടിയുടെ ശബ്ദം കേട്ടാണ് അൻവറും രാഹുലും കണ്ണ് തുറന്നത് . എന്താ ഡാ രാത്രി കക്കാൻ പോയിരുന്നോ പുലർച്ച ഇങ്ങനെ ബോധം കെട്ട് ഉറങ്ങാൻ .., എണീറ്റ് ജോലിക്ക് ഇറങ്ങാൻ നോക്കടാ. പോലീസുകാരൻ മുരണ്ടു….,, രാഹുൽ മുറ്റത്തേക്ക് നോക്കി ഇരുൾ ശരിക്ക് മാഞ്ഞിട്ടില്ല ഇവന്മാർക്ക് ഉറക്കവും ഇല്ലെ നാശം…,, അൻവറിന് റെസ്റ്റ് ഒന്നും ഉണ്ടായില്ല , വിറക് കീറാൻ മത്സരിച്ചു രാഹുലും അൻവറും… ജയിലിൽ എത്തിയാൽ ഉള്ള ഗുണം ഇതാണ്.. ശിക്ഷ മൂന്ന് നേരം ഭക്ഷണവും നല്ല ജോലിയും അവസാനം അതിനൊത്ത ശമ്പളവും,, പിന്നെ ജയിലിൽ നിന്ന് ഇറങ്ങിയാലും വെറുതെ ഇരിക്കാൻ തോന്നില്ല ജോലി എടുത്ത് ശീലിച്ചത് കൊണ്ട് അന്തസ്സായി ജീവിക്കാം … രാഹുൽ ആരോടെന്നില്ലാതെ പറഞ്ഞു…, പെട്ടന്നാണ് നിലവിളിയും ബഹളവും കേട്ടത് എല്ലാവരും അങ്ങോട്ടേക്ക് ഓടി , പ്രതികളെ പോലീസ് അവരവരുടെ സെല്ലിൽ ഇട്ട് പെട്ടന്ന് പൂട്ടി ,, ഒരു ജയിൽ പുള്ളി മാറ്റൊരു ജയിൽ പുള്ളിയെ വെട്ടിയതാണ് സംഭവം…., ഇന്നിനി ആരെയും പുറത്ത് ഇറക്കില്ല , അൻവറിനെ നോക്കി ഇരിക്കെ രാഹുൽ ഓർത്തു ഒന്ന് ചോദിച്ചു നോക്കിയാലോ കഴിഞ്ഞ കാലം.. ഭായ് …. എന്താ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായത് , സത്യം പറയാലോ എനിക്ക് ഭായ് ...