ടീച്ചേഴ്സ് 1
നേരം വൈകിയിരുന്നു. കോളേജിലെ എല്ലാവരും പോയിട്ടും കണ്ണന്റെ ഉത്തരപ്പേപ്പറും പിടിച്ച് മിഴിച്ചിരിക്കുകയാണ് പാർവ്വതി. നോക്കാനുള്ള അവസാനത്തെ പേപ്പറും അതായിരുന്നു. അതവൾ മനപ്പൂര്‍വ്വം മാറ്റി വെച്ചിരുന്നതാണ്. പഠനത്തില്‍ തീരെ മോശമായ കണ്ണന് എന്തെങ്കിലുമൊക്കെ പൊട്ടും പൊടിയും ഇട്ടുകൊടുത്ത് ജയിപ്പിക്കാമെന്ന് വെച്ചാൽ പേപ്പറിൽ എന്തെങ്കിലും വേണ്ടേ? ഇതെങ്ങനെ ജയിപ്പിക്കാനാണ്?! അവന് മൊട്ടയിട്ട് കൊടുക്കാൻ വിഷമമുണ്ടായിട്ടല്ല. പക്ഷേ ഇത്തവണ തന്റെ വിഷയം ഒഴിച്ചുള്ള എല്ലാത്തിനും അവൻ കഷ്ടിച്ച് കടന്നുകൂടിയിട്ടുണ്ട്. B.A ഇംഗ്ലീഷിൽ ഒരു വർഷം ബാക്ക് ഇയർ ആയെങ്കിലും ജൂനിയേഴ്സിന്റെ കൂടെയിരുന്ന് പഠിക്കാൻ നാണക്കേട് വിചാരിക്കാതെ വന്നത് തന്നെ ടീച്ചേഴ്സിന്റെ ഇടയിൽ വലിയൊരു കാര്യമായിരുന്നു. പൊതുവേ അവനെ ഇഷ്ടമല്ലാത്തവർ പോലും ഈ കൊല്ലത്തെ അവന്റെ പ്രകടനം അംഗീകരിച്ച കാര്യവുമാണ്. അപ്പോള്‍ തന്റെ വിഷയത്തിന് മാത്രം തോറ്റാൻ അത് താൻ പഠിപ്പിച്ചത് ശരിയാകാഞ്ഞത് കൊണ്ടാണെന്നല്ലേ വരൂ? അതുകൊണ്ട് തന്നെ F ഗ്രേഡ് ഇടാൻ മടിച്ച് പേനയുടെ അറ്റം, തുടുത്ത ചുണ്ടുകൾക്കിടയിലിട്ട് അവൾ ഉറുഞ്ചിക്കൊണ്ടിരുന്നു. എന്തെങ്കിലും കാര്യമായ ചിന്തയിലാണെങ്കിൽ അവൾ അങ്ങനെയാണ്....