"അയ്യോ അവർക്കു മക്കളും കൊച്ചു മക്കളും ഒക്കെ ആയില്ലേ.. ഇനിയെങ്കിലും മര്യാദക്ക് ജീവിച്ചു കൂടേ..?" അ൯പതുകാരിയായ ഒരു വിവാഹമോചിതക്ക് ഒരാളോട് പ്രണയം എന്ന് പറഞ്ഞപ്പോൾ എന്റെ ബന്ധുവായ ഒരു മുപ്പതുകാരിയുടെ പെട്ടന്നുളള ചോദ്യം. അപ്പോൾ തോന്നിയതു രണ്ടു കാര്യങ്ങളാണ്..! പ്രണയം ഒരു മര്യാദകേടാണോ.? അത് അതിമനോഹരമായ ഒരു മൃദുലവികാരമല്ലേ..? മക്കളും ചെറുമക്കളും ഒക്കെ കൂടെയും അടുത്തും പലയിടത്തുമായി കഴിയുന്ന അവർക്കു ഒരു പുരുഷനെ പ്രണയിക്കുന്നതിലൂടെ കിട്ടുന്ന സന്തോഷമോ ആത്മവിശ്വാസമോ സുരക്ഷിതത്വമോ മക്കളിൽ നിന്നോ കൊച്ചു മക്കളിൽ നിന്നോ കിട്ടിക്കോളണമെന്നില്ല..! അമ്മൂമ്മയും കാമുകിയും ഒരു സ്ത്രീയുടെ ജീവിതത്തിലെ രണ്ടു അവസ്ഥകളാണ്. അമ്മയായവൾ അല്ലെങ്കിൽ അമ്മൂമ്മയായവൾ പിന്നീടൊരിക്കലും പ്രണയിക്കരുതെന്നു എഴുതപ്പെട്ടിട്ടുണ്ടെങ്കിൽ കൂടി അതനുസരിക്കേണ്ട ബാധ്യത അവൾക്കില്ല.. അതിനെ ചൊല്ലി അപമാനിതരാകേണ്ട ആവശ്യം മക്കൾക്കോ ചെറുമക്കൾക്കോ ഇല്ല..! ഇനി വേറൊരു തമാശ സ്ത്രീ പ്രണയിച്ചാൽ അത് രതിക്ക് വേണ്ടിയാണ് എന്ന് വിധിയെഴുതപ്പെടുന്ന ദുരവസ്ഥ.. അത് പുരുഷന്റെ കാര്യത്തിൽ അത്ര സ്പഷ്ടമായി കേൾക്കാത്...
Posts
Showing posts from November 12, 2023