യക്ഷിയെ പ്രണയിച്ചവൻ-2
അവന് അവന്റെ കണ്ണുകളെ വിശ്വസിക്കനായില്ല.4 വർഷം മുൻപ് തന്റെ പകുതിയായിരുന്ന പാർവതി.അവന്റെ മാത്രം പാറു.ഇപ്പോളും അവൾക്ക് പണ്ടത്തെ അതേ ഐശ്വര്യം.ഉണ്ട കണ്ണുകളും മുത്ത് പൊഴിയുന്ന ചിരിയും നിതംബം വരെ വെട്ടിയിട്ടിരിക്കുന്ന മുടിയും എല്ലാം പഴയത് പോലെ തന്നെ.ആകെ മാറ്റം വന്നത് അവൾ ഒരു മനുഷ്യ സ്ത്രീ അല്ല ഒരു ആത്മാവാണെന്ന് ഉള്ളതാണ്.കണ്ണേടുക്കാതെ അവളെ തന്നെ എത്രയോ നേരം അവൻ നോക്കി നിന്നു. “എന്താ കാർത്തി ഒന്നും മിണ്ടാത്തെ പേടിയാണോ ന്നെ???? ” അവളുടെ ആ ചോദ്യം ആണ് കാർത്തിയെ സ്വബോധത്തിലെക്ക് കൊണ്ട് വന്നത്. കാർത്തി: പ…. പാ……. പാറു ക്ക് നിന്നെ പേടിയോ???? ഒന്ന് പോയെ പാറു. പാറു മരിച്ചതിന് ശേഷം അവനിൽ നിന്നും നഷ്ട്ടമായ സന്തോഷം അവനിലേക്ക് വന്നു ചേർന്നു.അവന്റെ സന്തോഷം കണ്ടിട്ടാവണം പാറുവിനും അത് ഒരുപാട് സന്തോഷമേകി. “എന്താ കാർത്തി ന്റെ അടുത്ത് വരാത്തെ???? ” കേൾക്കണ്ട താമസം കാർത്തി അവളുടെ അടുത്തേക്കായി വന്നു.അവർക്കിടയിൽ ഒരു വിരലിന്റെ അകലം. കാർത്തി: പ….. പാറു ഞാൻ നിന്നെയൊന്ന് തൊട്ടോട്ടേ???? “ജീവിച്ചിരുന്നപ്പോ എന്നോട് ചോദിക്കാതെ അവിടേം ഇവിടേം തൊടുന്ന എന്റെ കാർത്തിയാണ് ഇപ്പോ എന്നോട് തൊട്ടോട്ടേയെന്ന് ചോദിക്കുന്നെ.ന്റെ ദേ...