ലൈഫ് ഈസ് ബ്യൂട്ടിഫുൾ – 1(Life is beautiful - 1) alenjose
ഇതു എൻ്റെ ജീവിതത്തിൽ നടന്ന സംഭവം ആണ്. പേരുകളിൽ മാത്രം വ്യത്യാസം കൊണ്ടുവരുന്നു. എത്രത്തോളം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും എന്നറിയില്ല. തെറ്റുകൾ സദയം ക്ഷമിക്കുക. ഇനി കഥയിലേക്ക്. ക്ഷമിക്കുക, നടന്ന സംഭവത്തിലേക്ക്..
ഞാൻ അവളെ പരിചയപെടുന്നത് ഒരു ട്രെയിൻ യാത്രയിൽ ആണു, എറണാകുളം ടു കണ്ണൂർ. ആദ്യം ഈ ഞാൻ ആരാണെന്നു അറിയണ്ടേ? എൻ്റെ പേര് അലൻ, വയസ്സ് 25. ഇപ്പോൾ എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലിക്കായി പോകുന്നു.
എറണാകുളം നിന്ന് പൂനെ പോകുന്ന ഒരു സൂപ്പർ ഫാസ്റ്റ് ട്രെയിനിലാണ് എനിക്ക് പോവേണ്ടത്. വെളുപ്പിന് 5 മണിക്ക് തന്നെ ഞാൻ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഡിസംബർ മാസം ആയതിനാൽ തന്നെ തണുപ്പിൻ്റെ അതിപ്രസരം. ഒരു കോഫിയും വാങ്ങി ഞാൻ നേരെ ട്രെയിനിനു ഉള്ളിലേക്ക് കടന്നിരുന്നു. എറണാകുളത്തുന്നു സ്റ്റാർട്ട് ചെയുന്ന ട്രെയിൻ ആയതിനാൽ തന്നെ ട്രെയിൻ ഏറെ കുറെ കാലി ആയിരുന്നു. അപ്പർ ബെർത്ത് ആരുന്നു എനിക്ക് കിട്ടിയത്. തിരക്ക് ഇല്ലാതിരുന്നതിനാൽ ഞാൻ ലോവർ ബെർത്തിൽ ഇരുന്നു. ഒന്നു മയങ്ങി വന്നപ്പോളേക്കും. ആരോ എന്നെ വിളിച്ചു
“എസ്ക്യൂസ് മി, ഈ സീറ്റ് എന്റയാണ്.”
പാതി മയക്കത്തിൽ ഞാൻ അവളെ കണ്ടു. ബ്ലാക്ക് ചുരിദാർ ആൻഡ് റെഡ് കളർ ഷോൾ. ഞാൻ ഉടനെ തന്നെ ഓപ്പോസിറ്റ് സൈഡിലേക്കു മാറി ഇരുന്നു. ട്രെയിൻ നല്ല സ്പീഡിൽ ഓടികൊണ്ടിരിക്കുന്നു. പതിയെ ഞാൻ അവളെ നോക്കി. നല്ല തൂവെള്ള നിറം തണുപ്പ് ആയതിനാലാവാം അവൾ ആ ഷാൾ തലയിൽ ഇട്ടാണ് ഇരിക്കുന്നത്. പുലർകാല രശ്മികൾ അവളുടെ മുഖത്തെ കൂടുതൽ മനോഹരമാക്കി, ഇമ വെട്ടാതെ ഞാൻ അവളെ നോക്കി ഇരുന്നു പോയി, ട്രെയിൻ്റെ വിൻഡോയിലൂടെ അടിക്കുന്ന കാറ്റിൽ അവളുടെ ഷാൾ തെന്നി മാറി. അപ്പോൾ ആണു ശരിക്കും ഞാൻ അവളുടെ മുഖം കാണുന്നത്. പണ്ട് മനോരമയിലെ നോവലിൽ കാണുന്ന പോലുള്ള ഒരു സുന്ദരി. കൂടെ ഒന്നുകൂടി ഞാൻ കണ്ടു നെറ്റിയിൽ ഒരു സിന്ദൂരം. ഉള്ളിൽ പൊങ്ങി വന്ന നിരാശക്കു കണക്കില്ലാണ്ടായി.
പെട്ടെന്നു ആണു അവളുടെ മിഴികൾ എന്നിലേക്ക് എത്തിച്ചേർന്നത്. ഞാൻ അവളെ നോക്കി ഇരിക്കുന്നത് അവൾക്കു വെക്തമായി മനസിലായി.
ഞാൻ: ഹായ് എങ്ങോട്ടാണ്?
അവൾ: കാലിക്കറ്റ്.
ആ സംഭാഷണം അവിടെ തീർന്നു. അവൾ കൂടുതൽ ഒന്നും എന്നോട് ചോദിച്ചില്ല. എന്നാൽ എനിക്ക് ഒന്ന് മനസിലായി അവളുടെ മുഖത്തു ഒരു സങ്കടം ആണു നിഴലിക്കുന്നത് എന്ന്. ട്രെയിൻ ആലുവ പിന്നിട്ടു നെക്സ്റ്റ് സ്റ്റോപ്പ് തൃശ്ശൂർ ആണു. അവിടാകുമ്പോൾ ആളുകൾ നിറയാൻ തുടങ്ങും. എന്തോ എനിക്കവളോട് വീണ്ടും മിണ്ടാൻ തോന്നി. എങ്ങനെ ഒന്നു മിണ്ടും, അവളൊന്നു നോക്കുന്നു പോലും ഇല്ല. അപ്പോൾ ആണു അത് സംഭവിച്ചത് കോഫി കോഫി കോഫി. ഞാൻ ഒരു കോഫി വാങ്ങി കൂടെ ഞാൻ അവളോട് ചോദിച്ചു –
ഞാൻ: ഒരു കോഫി കുടിക്കുന്നോ?
അവൾ: വേണ്ട.
എന്നിട്ട് പുറത്തേക്കും നോക്കി ഇരിക്കുയാണ് കക്ഷി. എന്തോ ഒരു തോന്നലിൽ ഞാൻ ഒരു കോഫി കൂടി വാങ്ങി. സീറ്റിൽ വെച്ചു.എന്നിട്ടു ഞാൻ കോഫി കുടി തുടർന്നു.
അവൾ: എനിക്ക് വേണ്ടെന്നു പറഞ്ഞതല്ലേ, പിന്നെന്തിനാ വാങ്ങിയേ?
ഞാൻ: എനിക്കങ്ങനെ തോന്നി, ഇതു തനിക്കു വാങ്ങിയതാന്ന് ആരാ പറഞ്ഞെ?
അവൾ: ഓ സോറി, എന്നോട് ചോദിച്ചിട്ട് വാങ്ങിയപ്പോൾ ഞാൻ അങ്ങനെ ചിന്തിച്ചു.
ഞാൻ: ഒന്ന് ചിരിച്ചോണ്ട് കോഫി അവൾക്കു നേരെ നീട്ടി. മാഡം, ഇതു മാഡത്തിനു തന്നെ വാങ്ങിയതാണ്.
വാങ്ങിക്കുമെന്ന് ഓർത്തില്ല, ബട്ട് കക്ഷി അത് വാങ്ങി.ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ചു. ട്രെയിൻ നല്ല സ്പീഡിൽ പോയ്കൊണ്ടിരിക്കുന്നു. രണ്ടും കല്പിച്ചു ഞാൻ വീണ്ടും ഒന്ന് മിണ്ടാൻ ട്രൈ ചെയ്തു.
ഞാൻ: മാഡം എന്ത് ചെയ്യുന്നു?
അവൾ: ഹൌസ് വൈഫ് ആണു.
ഞാൻ: കാലിക്കറ്റ് ആണോ വീട്?
അവൾ: അതെ.
അങ്ങനെ ഞങ്ങൾ പതിയെ സംഭാഷണം തുടങ്ങി. ഞാൻ ചുരുക്കി പറയാം. എറണാകുളത്തു കസിൻ്റെ വീട്ടിൽ ഒരു എൻഗേജ്മെന്റ്നു പോയി വരുകയാണ് കക്ഷി. ഉച്ചയ്ക്ക് മുന്നേ വീട്ടിൽ എത്തിച്ചേരണം അതിനാണ് വെളുപ്പിനുള്ള ട്രെയിനിൽ കയറിയത്. ഭർത്താവ് സ്കൂൾ ടീച്ചർ ആയി ജോലി ചെയ്യുന്നു. ഒരു കുട്ടി ഉണ്ട്, 3ഡ് സ്റ്റാൻഡേർഡിൽ പഠിക്കുന്നു.
‘മാഡം’ എന്ന വിളി വേണ്ട, എൻ്റെ പേര് ‘അലീന’ എന്നാണ് എന്ന് അവൾ എന്നോട് പറഞ്ഞു. അങ്ങനെ കുറച്ചധികം സംസാരിക്കാൻ തുടങ്ങി ഞങ്ങൾ. അവളോട് സംസാരിക്കുന്ന ഓരോ നിമിഷവും ഞാൻ ആസ്വദിക്കാൻ തുടങ്ങി. അവളുടെ സാമിപ്യം എന്നെ വേറേതോ ലോകത്തു കൊണ്ട് എത്തിച്ച പോലെ. അവളോട് വല്ലാത്തൊരു അടുപ്പം പോലെ.
ടൈം പോയതും കാലിക്കറ്റ് ആയതും ഞങ്ങൾ അറിഞ്ഞില്ല. കാലിക്കറ്റ് എത്തിയപ്പോൾ അലീനയുടെ ബാഗും എടുത്തു കൂടെ ഞാനും പുറത്തേക്കു ഇറങ്ങി. എനിക്ക് നമ്പർ ചോദിക്കണം എന്നുണ്ട് ബട്ട് ഉള്ളിലെ ഭയം അതിനു അനുവദിക്കുന്നില്ല. 7 മിനിറ്റ് ആണു ട്രെയിനിനു കാലിക്കറ്റ് സ്റ്റോപ്പ് ഉള്ളത്. അവസാനം ഞാൻ ചോദിച്ചു, “എന്നാണ് ഇനി കാണുക?”
“വിധി ഉണ്ടെങ്കിൽ കാണാം” എന്നായിരുന്നു അവളുടെ മറുപടി. വിധി അല്ലല്ലോ, നമ്മളല്ലേ തീരുമാനിക്കേണ്ടത് എന്ന് ഞാനും ചോദിച്ചു. അവൾ അതിനു ഒരു ചിരി മാത്രമേ മറുപടി ആയി തന്നുള്ളൂ.
സിഗ്നൽ വീണു ട്രെയിൻ വിടാൻ ആകുന്നു എന്ന് മനസിലാക്കിയ ഞാൻ എൻ്റെ ഓപ്പൺ ചെയ്തു വെച്ച ഫേസ്ബുക് അവൾക്കു നേരെ നീട്ടി. “വിരോധം ഇല്ലെങ്കിൽ ഐഡി ഓപ്പൺ ആക്കി തരു” എന്ന് പറഞ്ഞു. അവൾ ഫോൺ വാങ്ങി, അപ്പോളേക്കും ട്രെയിൻ നീങ്ങി തുടങ്ങി. തിരികെ എനിക്ക് നേരെ നീട്ടിയ ഫോണും വാങ്ങി ഞാൻ അലീനയോടു വിട പറഞ്ഞു നേരെ ട്രെയിനിലേക്ക്. അവൾ കണ്ണിൽ നിന്ന് മറയും വരെ ഞാൻ ഡോർ സൈഡിൽ നിന്നു അവളെ നോക്കി കൊണ്ടിരുന്നു. അവളും അതെ നിൽപ്പിലായിരുന്നു. എന്തോ ഒരു അടുപ്പം, എന്താണെന്നു അറിയില്ല.
നേരെ സീറ്റിലേക്കത്തി ഞാൻ. അലീനയുടെ വിടവ് നികത്താൻ പറ്റാത്ത പോലെ ഫീൽ ചെയുന്നു. സമയം ഇഴഞ്ഞു നീങ്ങാൻ തുടങ്ങി. എന്തോ എനിക്ക് നഷ്ടമായ ഒരു ഫീലിംഗ്, ഇതു സങ്കടമാണോ അതോ നിരാശയോ നിർവചിക്കാൻ ആകുന്നില്ല.
ഉടനെ തന്നെ ഞാൻ ഫോൺ എടുത്തു നോക്കി. അവൾ ടൈപ്പ് ചെയ്തിരുന്നത് ഫേസ് ബുക്ക് ഐഡി ആയിരുന്നില്ല. പകരം അവളുടെ മൊബൈൽ നമ്പർ ആയിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ, സന്തോഷമാണോ സങ്കടമാണോ എന്നൊന്നും നിർവചിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആരുന്നു ഞാൻ അപ്പോൾ.
ട്രെയിൻ കാധങ്ങൾ താണ്ടി കൊങ്കണിലൂടെ പാഞ്ഞു കൊണ്ടിരുന്നു, കൂടെ കടിഞ്ഞാൺ വിട്ട കുതിരയെ പോലെ എൻ്റെ മനസും. മനസ്സിൽ ഒരു രൂപം മാത്രം, അലീന.
പിറ്റേന്ന് വെളുപ്പിന് ഞാൻ പൂനെയിൽ എത്തിച്ചേർന്നു. അതിനിടയിൽ തന്നെ ഞാൻ കുറെ സമയം അവളോട് സംസാരിച്ചിരുന്നു. ജോലിയിൽ പ്രവേശിച്ച ഞാൻ തിരക്കുകളിൽ ആയെങ്കിലും ഡെയിലി അവളോട് മിണ്ടാൻ സമയം കണ്ടെത്തിയിരുന്നു.
എനിക്ക് സംസാരത്തിൽ നിന്നും മനസിലായത്. അലീനക്കു എൻ്റെ വയസു തന്നെയേ ഉള്ളൂ. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി 20 വയസ്സിലെ കല്യാണം കഴിച്ചു. പോളിടെക്‌നിക്ക് വരെ പഠിച്ചു. ഹസ്ബൻഡിനു അലീനയേക്കാൾ 10 വയസു കൂടുതൽ ഉണ്ട്. തുടക്കത്തിൽ സന്തോഷകരമായ ജീവിധം ആയിരുന്നു.
അങ്ങനെ ഒരു കുഞ്ഞിന് ജന്മം നൽകി. പതിയെ പ്രശ്നങ്ങൾ തുടങ്ങി. പുള്ളിക്കാരന് ഫുഡ് ഉണ്ടാകാനുള്ള ഒരു മെഷീൻ മാത്രം ആയി മാറി അവൾ. അവളുടെ ഇഷ്ടങ്ങളും താല്പര്യങ്ങൾക്കും ഒരു വിലയും ഇല്ലാതെ മുന്നോട്ടു പോയി തുടങ്ങി. ബെഡ് റൂമിൽ പുള്ളിക്ക് വേണ്ടപ്പോൾ മാത്രം അവളെ വിളിക്കും. അല്ലാത്തപ്പോൾ അവളുടെ സ്ഥാനം അടുത്ത മുറിയിൽ. അവൾക്കും അയാളോട് വെറുപ്പ് മാത്രം ആയി മനസ്സിൽ.
അവളുടെ ഇഷ്ടങ്ങൾ അറിയാതെ, അവളിലെ സ്ത്രീയെ മനസിലാകാതെ കാര്യം കഴിയുമ്പോൾ പുള്ളി എണീറ്റു പോകുന്നു. അവിടെ അവൾ എന്നൊരു സ്ത്രീയെ അല്ല, പകരം ഭോഗിക്കാനുള്ള വസ്തു ആയി മാത്രം അവൾ മാറി. അവളിൽ നിന്നു ഊർന്നിറങ്ങിയ കണ്ണീർ മാത്രം ആരും കണ്ടില്ല, അവളുടെ വീട്ടുകാർ പോലും.
അങ്ങനെ മുന്നോട്ടു പോയ നാളുകളിൽ അവൾ ആത്മഹത്യക്ക് പോലും ശ്രമിച്ചു. ഭാഗ്യത്തിന് മാത്രം അവൾ രക്ഷപെട്ടു. അവളുടെ കൈയിൽ ഞാൻ കണ്ട ആ മുറിപ്പാട് എങ്ങനെ വന്നു എന്നതും എനിക്ക് മനസിലായി. പീരിയഡ്‌സ് ടൈമിൽ അടുക്കളയിൽ കയറാൻ അനുവാദം ഇല്ലാതെ ബെഡ്‌റൂമിൽ പോലും താഴെ പായ വിരിച്ചുറങ്ങുന്ന ഒരു സ്ത്രീയുടെ അവസ്ഥ. അലീന എന്നത് ഒരു വ്യക്തിമാത്രം ആണോ അതോ ഒരു കൂട്ടം അലീനമാരുടെ പ്രതിനിധിയോ എന്ന ചോദ്യം നിങ്ങൾക്കായ് ഞാൻ വിട്ടു തരുന്നു.
അലീനക്കു ഞാൻ പയ്യെ പയ്യെ എല്ലാം ആയി മാറി. നല്ലൊരു ഫ്രണ്ട്, അവളുടെ കാമുകൻ, അവളുടെ ഹസ്ബൻഡ്, അങ്ങനെ എല്ലാം എല്ലാം. ആത്മഹത്യയുടെ മുനമ്പിൽ നിന്നു ഞാൻ അവളെ പയ്യെ പയ്യെ ജീവിധത്തിലേക്കു കൊണ്ട് വന്നു. അവളുടെ വിഷമങ്ങൾ എൻ്റെയും ആയി മാറി. സപ്പോർട്ട്, ലവ്, ഇതെല്ലാം എന്നിൽ നിന്നു അവൾക്കു കിട്ടി തുടങ്ങി.
തിരികെ എനിക്കും ഇതുവരെ അനുഭവിക്കാത്ത ഒരു ഫീലിംഗിൽ ആയിരുന്നു ഞാനും. അവൾ എനിക്ക് എല്ലാം ആയി മാറുകയായിരുന്നു. ഞങ്ങളുടെ ടോക്ക് പിടിക്കപ്പെടാതിരിക്കാൻ ഒരു കോഡ് തന്നെ ഞങ്ങൾ ഉണ്ടാക്കി. LIB – LIFE IS BEAUTYFUL. ഈ കോഡ് ടൈപ്പ് ചെയ്താൽ മാത്രമേ ഞാൻ അവൾക്കു റിപ്ലൈ കൊടുത്തിരുന്നുളൂ. കാരണം എന്തിൻ്റെ പേരിലാണെങ്കിലും അവളെ നഷ്ടപെടുകയെന്നത് എനിക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.
അങ്ങനെ പതിയെ സെക്സ് ടോക്കിലേക്കും ഞങ്ങൾ വഴുതി വീണു. രാത്രികളിൽ ഉറക്കം ഇല്ലാതെ ആയി. അവളുടെ ഇഷ്ടങ്ങൾ എല്ലാം ഞാൻ അറിഞ്ഞു തുടങ്ങി. പരസ്പരം ഒന്നായി തുടങ്ങി. നാളുകൾ കടന്നു പോയി..
അങ്ങനെ 1 വർഷം കടന്നു പോയി. ലീവ് ടൈം ആയി. ഞാൻ നാട്ടിലേക്കു ട്രെയിൻ കയറി. അല്ല അലീന എന്ന എൻ്റെ സ്വപ്നത്തിലേക്കു, അവളുടെ സ്നേഹത്തിലേക്കു.
അങ്ങനെ ഞാൻ നാട്ടിൽ എത്തി ചേർന്നു. അലീനയെ കാണാനുള്ള മോഹം ദിനം പ്രതി കൂടി കൂടി വന്നു. അവളുടെ ഭർത്താവ് രാവിലെ 9 മണിക്ക് പോകും. കുഞ്ഞു 9:30 നും പോയാൽ, പിന്നെ 3:30 നു തിരിച്ചെത്തും. അതിനുള്ളിൽ അവൾ മാത്രമേ വീട്ടിൽ കാണു. റോഡ് സൈഡിൽ വീട് ആയതിനാൽ ഞാൻ എത്തി ചേർന്നാൽ വേറാരും കാണുകയും ഇല്ല.
ഞങ്ങൾ ഒരു അവസരത്തിനായി കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. ഒരു തിങ്കൾ ആഴ്ച ദിവസം .ഒരു കൂട്ടുകാരനെ കാണാൻ ഉണ്ട് എന്ന് പറഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. രാവിലെ 8 മണിക്ക് തന്നെ ഞാൻ കാലിക്കറ്റ് എത്തിച്ചേർന്നു. അവിടുന്ന് ഒരു മണിക്കൂർ ദൂരം ഉണ്ട് അവളുടെ വീട്ടിലേക്കു. 9 മണി കഴിഞ്ഞപ്പോൾ ഞാൻ അവളുടെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി ചേർന്നു. അവളുടെ വിളിക്കായി കാത്തു ഞാൻ ഇരുന്നു.
ആദ്യമായി എഴുതുന്ന കൊണ്ട് എത്രത്തോളം നിങ്ങളിലേക്ക് എത്തിക്കാൻ പറ്റുന്നുണ്ടെന്നു അറിയില്ല. നിങ്ങളുടെ അഭിപ്രായം മാനിച്ചായിരിക്കും നെക്സ്റ്റ് പാർട്ട്.
Comments