യക്ഷിയെ പ്രണയിച്ചവൻ-2



അവന് അവന്റെ കണ്ണുകളെ വിശ്വസിക്കനായില്ല.4 വർഷം മുൻപ് തന്റെ പകുതിയായിരുന്ന പാർവതി.അവന്റെ മാത്രം പാറു.ഇപ്പോളും അവൾക്ക് പണ്ടത്തെ അതേ ഐശ്വര്യം.ഉണ്ട കണ്ണുകളും മുത്ത് പൊഴിയുന്ന ചിരിയും നിതംബം വരെ വെട്ടിയിട്ടിരിക്കുന്ന മുടിയും എല്ലാം പഴയത് പോലെ തന്നെ.ആകെ മാറ്റം വന്നത് അവൾ ഒരു മനുഷ്യ സ്ത്രീ അല്ല ഒരു ആത്മാവാണെന്ന് ഉള്ളതാണ്.കണ്ണേടുക്കാതെ അവളെ തന്നെ എത്രയോ നേരം അവൻ നോക്കി നിന്നു.

“എന്താ കാർത്തി ഒന്നും മിണ്ടാത്തെ പേടിയാണോ ന്നെ???? ”

അവളുടെ ആ ചോദ്യം ആണ് കാർത്തിയെ സ്വബോധത്തിലെക്ക് കൊണ്ട് വന്നത്.

കാർത്തി: പ…. പാ……. പാറു  ക്ക് നിന്നെ പേടിയോ???? ഒന്ന് പോയെ പാറു.

പാറു മരിച്ചതിന് ശേഷം അവനിൽ നിന്നും നഷ്ട്ടമായ സന്തോഷം അവനിലേക്ക് വന്നു ചേർന്നു.അവന്റെ സന്തോഷം കണ്ടിട്ടാവണം പാറുവിനും അത് ഒരുപാട് സന്തോഷമേകി.

“എന്താ കാർത്തി ന്റെ അടുത്ത് വരാത്തെ???? ”

കേൾക്കണ്ട താമസം കാർത്തി അവളുടെ അടുത്തേക്കായി വന്നു.അവർക്കിടയിൽ ഒരു വിരലിന്റെ അകലം.

കാർത്തി: പ….. പാറു ഞാൻ നിന്നെയൊന്ന് തൊട്ടോട്ടേ????

“ജീവിച്ചിരുന്നപ്പോ എന്നോട് ചോദിക്കാതെ അവിടേം ഇവിടേം തൊടുന്ന എന്റെ കാർത്തിയാണ് ഇപ്പോ എന്നോട് തൊട്ടോട്ടേയെന്ന് ചോദിക്കുന്നെ.ന്റെ ദേവീ നീ ഇതൊന്നും കാണുന്നില്ലേ????”

കാർത്തി ഒരു സംശയഭാവേന അവളെ നോക്കി.

“കാർത്തിയുടെ സംശയം എനിക്ക് മനസിലായിട്ടോ!ഒരാത്മവിനെ തൊടാൻ കഴിയുമോ എന്നല്ലേ????”

അവൻ അതെന്നാ മട്ടിൽ തലയാട്ടി.

“വിഷമിക്കണ്ടാട്ടോ ന്റെ കാർത്തിക്ക് മാത്രേ എന്നെ തൊടാൻ കഴിയൂ.   തൊട്ടോ!”
ആ നിലാവെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു.തന്റെ വിറയാർന്ന കൈകളാൽ കാർത്തി അവളുടെ കവിളിൽ സ്പർഷിച്ചു.ഐസ് കട്ടായിൽ കൈവെക്കുമ്പോ ഉണ്ടാകുന്ന feeling ആണ് അവന് അപ്പൊ ഉണ്ടായത്.

കാർത്തി: എന്ത് തണുപ്പാ പാറു നിനക്ക്????

“കാർത്തി നിന്നെപ്പോലെ രക്തയോട്ടം ഉള്ള ശരീരമല്ല എന്റേത്.അതുകൊണ്ട് തന്നെ എന്റെ ശരീരം മൊത്തം എപ്പളും തണുപ്പ് ആയിരിക്കും.”

കാർത്തി: പാറു നീ എന്നെ വിട്ട് പോയപ്പോള ഒറ്റപെടൽ എന്താണെന്ന് ഞാൻ അറിയുന്നത്.

“കാർത്തി നിന്നിൽ നിന്നും എന്നെ നിന്റെ വീട്ടുകാർ വേർപ്പെടുത്തിയപ്പോ നിക്ക് ഒരു വിഷമമേ ഉണ്ടായിരുന്നുള്ളു ക്ക് ന്റെ കാർത്തിയെ ഇനി കാണാൻ പറ്റില്ലാല്ലോ, ആ വിഷമത്തിൽ ഒരു നിമിഷം കരയാൻ കൂടി എനിക്ക് സാധിച്ചില്ല.ഒരു പ്രാർഥനയെ ഉണ്ടായിരുന്നുള്ളൂ.ക്ക്, ന്റെ കാർത്തിയെ ദൂരെ നിന്നായാലും എന്നും കാണണം.ഇപ്പോ………ഇപ്പോ കണ്ടു.ന്റെ കാർത്തിയെ…..ന്റെ മാത്രം കാർത്തിയെ…..
ഇപ്പോ മനസിലായി എനിക്ക്……ദൈവം. മനുഷ്യന്മാരുടെ മാത്രമല്ല എന്നെപ്പോലെയുള്ള ആത്മക്കളുടെയും പ്രാർഥന കേക്കൂന്ന്.”

ഇത്രയും കേട്ടതും യാന്ത്രികമായി കാർത്തിയുടെ കണ്ണിൽ നിന്നും ചുടുകണ്ണീർ നിലത്തേക്ക് വീണു.

കാർത്തി: പ……, പാറു  ന്റോപ്പം നിനക്ക് വരാൻ കഴിയില്ലേ????

“കാർത്തി അങ്ങനെ വരാൻ പറ്റുമായിരുന്നുവെങ്ങിൽ ഇതിനും മുന്നേ നമ്മൾ തമ്മിൽ കണ്ടേനെ!”

കാർത്തി ഒരു ചോദ്യഭാവേന അവളെ നോക്കി.

“ക്ക്  അറിയാം കാർത്തി ഇപ്പോ എന്താ ചോദിക്കാൻ വരുന്നെന്ന്.നീ വിചാരിക്കുന്നത് ആത്മകൾക്ക് എല്ലായിടത്തും പാറി പറന്ന് നടക്കാൻ പറ്റുമെന്ന് അല്ലെ????

കാർത്തി അതേ എന്ന മട്ടിൽ അവളെ നോക്കി.

“കഴിയുമായിരിക്കും കാർത്തി.പക്ഷേങ്കി…… പക്ഷേങ്കി എനിക്ക് മാത്രം ഈ കുന്ന് വിട്ട് എങ്ങും പോകാൻ പറ്റില്ല..”

കാർത്തി: ആ കാര്യത്തിൽ ന്റെ പെണ്ണ് വിഷമിക്കണ്ട.നിനക്ക് അല്ലെ എങ്ങും വരാൻ പറ്റാതെയുള്ളൂ, പക്ഷേങ്കി ഞാൻ വരും ന്റെ പെണ്ണിനെ കാണാൻ എന്നും.

“മതി കാർത്തി അത് മാത്രം മതി…..ക്ക്……..”

കാർത്തി: എന്നാലും നിനക്ക് എന്താ പാറു ഇവിടുന്ന് എങ്ങും പോവാൻ പറ്റാത്തേ????

“പറയാം കാർത്തി ഞാൻ എല്ലാം പറയാം, ഇപ്പോ അല്ല പിന്നെ……..”

ആ സമയത്താണ് കാർത്തിയുടെ ഫോൺ Ring ചെയ്തത്.’മനു അളിയൻ’ഫോൺ സ്ക്രീനിൽ എഴുതിയിരുന്ന പേര് കണ്ട് അവൻ പാറുവിനോട് എടുത്തോട്ടെ എന്ന് ചോദിച്ചു.
“എടുത്തോ പക്ഷേങ്കി 5 min അതികൂടുതൽ വേണ്ട! 4 വർഷത്തിന് ശേഷമാ ന്റെ കാർത്തിയെ കാണുന്നേ ഒരുപാട് ക്ക്……. പറയാൻ ഉണ്ട്.

അതിന് മറുപടിയായി ഒരു ചിരി സമ്മാനിച്ച് കാർത്തി ഫോൺ എടുത്തു.മനു ഹലോ പറയുന്നതിന് മുന്നേ കാർത്തി പറഞ്ഞ് തുടങ്ങി.

കാർത്തി: നല്ല ആളാ നീ രാവിലെ ഹോസ്റ്റലിന്ന് ഇറങ്ങിയപ്പോ പറഞ്ഞതാ ഞാൻ എത്തിട്ട് വിളിക്കണേ എന്ന്.എന്നിട്ട് ഈ പാതിരാത്രിയാണോ വിളിക്കുന്നത് മലരേ…….????

മനു: ന്റെ പൊന്ന് അളിയാ മനഃപൂർവം വിളിക്കാത്തത് അല്ല വീട് എത്തി നിന്നെ വിളിക്കാൻ ഫോൺ എടുത്തതാ പക്ഷെ ചാർജ് ഇല്ലാണ്ട് ഫോൺ ഓഫായി.നിന്റെ നമ്പർ ആണെങ്കിൽ എനിക്ക് കാണാണ്ടും നിക്ക് അറിയില്ല.

കാർത്തി: നീയാടാ യഥാർത്ഥ കൂട്ടുകാരൻ.

മനു: എന്താ പരിപാടി????

കാർത്തി: ടാ മലരേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലും.ഉറങ്ങി കിടന്നിരുന്ന എന്നെ വിളിച്ചിട്ട് എന്താ പരിപാടിയെന്നോ????

മനു: അല്ല നീ ഇപ്പോ എവിടെയാ????

അവനിൽ നിന്നും ആ ചോദ്യം കാർത്തി പ്രദിശിച്ചില്ല.അവനൊന്ന് പതറി.

കാർത്തി: എടാ ഞാ………ഞാൻ ഇപ്പോ മൂന്നാറിലാ! രാത്രീ stay ചെയ്യാൻ ഹോട്ടലിൽ റൂം എടുത്തു.

മനു: ഓ നിനക്ക് പിന്നെ ജോലിയൊക്കെയുണ്ടല്ലോ! കിട്ടുന്ന പൈസ മുഴുവൻ ഇങ്ങനെയൊക്കെ തീർക്കാനാണല്ലേ പ്ലാൻ????

കാർത്തി: അഹ് ആണെന്ന് തന്നെ കൂട്ടിക്കോ!

മനു: mm…… നടക്കട്ടെ, അപ്പൊ good night നാളെ രാവിലെ വിളിക്കാം.

കാർത്തി: ശെരിയളിയാ good night

ഫോൺ കട്ടാക്കി തിരിഞ്ഞപ്പോ തന്നെ രൂക്ഷമായി നോക്കുന്ന പാറുവിനെയാണ് കണ്ടത്.ആ കാഴ്ച അവനെ പഴയ ഓർമയിലേക്ക് കൂട്ടികൊണ്ട്പ്പോയി.
***********

പാറു: കാർത്തി…….

കാർത്തി: mm എന്താടോ????

പാറു:നിനക്ക് അറിയോ ജനിച്ചിട്ട്‌ ഇതുവരെ ഞാൻ ബീച്ച് കണ്ടിട്ടില്ല.അല്ല, കാണണം എന്ന് പറഞ്ഞാലും കൂട്ടിണ്ട് പോവാൻ ആരുമില്ലയിരുന്നു.

കാർത്തി: അതിനെന്താ പാറു ഇപ്പോ കണ്ടില്ലേ???? ഇനി ഞാനില്ലേ ന്റെ പാറുന്ന്???? എവിടെച്ച പറഞ്ഞ മതി ഞാൻ കൊണ്ട്പ്പോവും ന്റെ പാറുനെ.

പാറു: നീ ഇങ്ങനെ സ്‌നേഹിക്കുമ്പോ പേടിയാ കാർത്തി എനിക്ക്.

കാർത്തി: എന്തിനാ പേടി????

പാറു: നീ എന്നെ ചതിച്ചിട്ട് പോവോന്ന്…….
കാർത്തി: പാറു എന്താടോ ഇങ്ങനെയൊക്കെ പറയണേ……. ഞാൻ നിന്നെ ചതിക്കൂന്ന് നിനക്ക് തോന്നുന്നുണ്ടോ????

പാറു: കാർത്തി നിന്നെ വിശ്വാസം ഇല്ലാത്തോണ്ട് അല്ല ഞാൻ അങ്ങനെ പറഞ്ഞെ….!! നിനക്കറിയില്ലേ എന്റെ എല്ലാ കാര്യവും??? 5 വയസ്സ് വരെ ഞാൻ ഓഫ്‌നേജിലാ വളർന്നേ.അത് കഴിഞ്ഞ് എനിക്ക് ഒരു അച്ഛനേം അമ്മയേം കിട്ടി.ഒരുപാട് സന്തോഷിച്ചിരുന്നു ഞാൻ ആ ദിവസങ്ങളിൽ.എന്നാൽ എനിക്ക് 8 വയസ്സ് ഉള്ളപ്പോ അവർക്ക് ഒരു കുഞ്ഞ് ജനിച്ചു.സ്വാഭാവികമായും എന്നോടുള്ള സ്നേഹം കുറഞ്ഞ് വന്നു.ഞാൻ അവർക്കൊരു ഭാരമായി.എന്നാലും അവരെന്നെ പഠിപ്പിച്ചു.ഭക്ഷണം തന്നു.കിടക്കാൻ മുറി തന്നു.ഞാൻ സ്നേഹിക്കുന്നവരൊക്കെ എന്നെ വെറുക്കാ ചെയ്യുന്നേ. അതാ ഞാൻ……….. sorry കാർത്തി

അത്രയും പറഞ്ഞ് അവൾ കരയാൻ തുടങ്ങി.

കാർത്തി: ഈ പെണ്ണ്!!പാറു………….കരയല്ലേടോ നിക്ക് അറിയാമെല്ലാം.ഞാൻ ഒരിക്കലും നിന്നെ വഞ്ചിക്കില്ല.കാർത്തിടെ പെണ്ണാ നീ.ആർക്കും വിട്ട്കൊടുക്കാത്തുമില്ല ഞാൻ.മരണം വരെ ഒരേ കൂട്ടിലെ പക്ഷികളായി നമ്മൾ ജീവിക്കും.ഇത് ന്റെ വാക്കാ.ഇനിയെങ്കിലും ഒന്ന് ചിരിക്ക്……… ചിരിക്കേണ്ടടോ.

അവൾ അവനെ നോക്കി ചിരിച്ചു.

പാറു: കാർത്തി ക്ക് ഐസ് ക്രീം വാങ്ങി തരോ????

കാർത്തി: ഒരു അധികാരത്തോടെ പറ പെണ്ണെ…… വാങ്ങി തരോ എന്നല്ല.വാങ്ങി താ എന്ന് പറയ്.

പാറു: mm എന്നാ വാങ്ങി താ.

കാർത്തി: വാങ്ങി താ ഏട്ടാ എന്ന് പറ

പാറു: അയ്യടാ ഒരു ഏട്ടൻ വന്നേക്കുന്നു.

കാർത്തി: നീ ഏട്ടാന്ന് വിളിക്കാതെ ഞാൻ നിനക്ക് വാങ്ങി തരില്ല.

പാറു: ഏട്ടാ………ഏട്ടാ എന്റെ ചക്കര ഏട്ടനല്ലേ ഒരു ഐസ് ക്രീം വാങ്ങി താ plz…….

കാർത്തി: അങ്ങനെ വഴിക്ക് വാ മോളെ

പാറു: അയ്യടാ പോടാ കുരങ്ങാ…..

കാർത്തി: ഓ എന്തെങ്കിലും പറഞ്ഞോ?????

പാറു: ഏയ് ഇല്ല ഏട്ടാ!!

ഒരു കുസൃതി ചിരിയോടെ പാറു പറഞ്ഞു.കാർത്തിയും ഒരു ചിരി പാസ്സാക്കി ഐസ് ക്രീം വാങ്ങാൻ നടന്നു.

എന്നാൽ ഐസ് ക്രീം വാങ്ങാൻ പോയ ആള് ഇത്രേം നേരമായിട്ടും വന്നില്ല എന്ന് കണ്ട പാറു ഒരു ചെറിയ ഭയത്തോടെ അവൻ പോയ വഴി നോക്കി.അവസാനം കാർത്തിയെ പാറു കണ്ടു.കക്ഷി ആരോടോ സംസാരിക്കുവാ.ആ സംസാരം എത്ര വരെ പോവോന്നറിയാൻ അവളും തീരുമാനിച്ചു.സമയം 4 മണി.5 മണിയോടെ അവൾക്ക് അവളുടെ കസിന്റെ വിട്ടിൽ പോവണം.അവിടെയാണ് അവൾ ഇപ്പോ താമസം.ഗൗരി അതാണ് അവളുടെ കസിന്റെ പേര്.കാസിൻ എന്ന് പറഞ്ഞ അവളോടോപ്പം പഠിക്കുന്ന ഒരു കൂട്ടുകാരി.ഗൗരിയുടെ വീട്ടിൽ ഗൗരിയും അവളുടെ അമ്മയും മാത്രേയുള്ളൂ.അച്ഛൻ മരിച്ചുപ്പോയി.പാറുവിനെ അടിച്ചിറക്കിയതാണ് അവളുടെ വളർത്തമ്മ.ഗൗരിയുടെ അമ്മയാണ് അവളെ അവരുടെ വീട്ടിലേക്ക് കൊണ്ട്പ്പോയത്.പാറുവിന്റെ എല്ലാ കാര്യവും ഗൗരിക്കും,ഗൗരിയുടെ അമ്മയ്ക്കും അറിയാം.സ്വന്തം മകളെ പോലെ തന്നെയാണ് ഗൗരിയുടെ അമ്മ അവളെയും കാണുന്നത്.

പാറു: കാർത്തിയുടെ ഫോൺ വിളി കുറച്ച് കൂടുന്നൂണ്ട്.ശെരിയാക്കി കൊടുക്കാം.

ക്ഷേമ നശിച്ച് പാറു എണിറ്റ് കാർത്തിയുടെ അടുത്തേക്ക്പ്പോയി.

പാറു: കാർത്തി…….. കാർത്തി…….

കാർത്തി: എടാ ഞാൻ പിന്നെ വിളിക്കാവേ.ചേട്ടാ രണ്ട് mango bar.

പാറു: ഇനി എനിക്ക് നിന്റെ mango bar ഉം വേണ്ട chocko bar ഉം വേണ്ട.എന്നെ ഒന്ന് ഗൗരിടെ വീട്ടിൽ കൊണ്ടാക്കോ????

കാർത്തി: എന്താ പാറൂട്ടി നീ പിണങ്ങിയോ????

പാറു: ക്ക് ആരോടും പിണക്കമൊന്നുമില്ല.ന്നോട് ആരും മിണ്ടാനും വരണ്ട.

അവൾ മുഖം വീർപ്പിച്ചു.

കാർത്തി: നീ ഇങ്ങനെയൊക്കെ പറയാൻ ഞാൻ എന്ത് ചെയ്തേടി????

പാറു: ഒന്നും ചെയ്തില്ലല്ലേ ഹും!!

കാർത്തി: ഞാൻ ഒരാളെ വിളിച്ചു.അത് ഇത്രേം വല്യ തെറ്റ് ആണോടി.

പാറു: മനു ആയിരിക്കും ല്ലേ????

കാർത്തി: അതെങ്ങനെ മനസിലായി????

പാറു: നീ വിളിക്കുന്നുണ്ടെങ്കിൽ ഒന്നുകിൽ എന്നെ അല്ലെങ്കിൽ അവനെ.എന്നെ വിളിച്ചാൽ ആഹാരമൊക്കെ കഴിച്ചോ???? എന്താ പരിപാടി????എങ്ങനെയൊക്കെ ചോദിച്ച് അഞ്ചോ പത്തോ min അതികൂടുതൽ പോവില്ല.പക്ഷേങ്കി നീ മനുവിനെയാണ്  വിളിക്കുന്നതെങ്ങിൽ ഒന്ന് രണ്ട് മണിക്കൂർ
Non-stop.ഇതിനും മാത്രം എന്താ കാർത്തി ഇത്രക്ക് സംസാരിക്കാൻ????

കാർത്തി: പാറു നമ്മൾ ഒന്നിക്കാൻ കാരണം മനുവാ.

പാറു: എന്ത് ചോദിച്ചാലും ഇതങ്ങ് പറഞ്ഞോണം.ക്ക് അറിയാം എല്ലാം.അതുകൊണ്ടാ നിങ്ങൾ സംസാരിക്കുമ്പോ എനിക്കൊരു വിഷമവും ഇല്ലാത്തേ.പക്ഷേങ്കി അവനോട് സംസാരിക്കുമ്പോ നീ എന്നെ മറക്കുന്നു, ന്റെ ആഗ്രഹങ്ങൾ മറക്കുന്നു.അതുകൊണ്ടാ പറയാണെ നിന്റെ സംസാരം ഒന്ന് കുറക്ക്.എനിക്ക് നിയെ ഉള്ളൂ.നീ മാത്രം.മനു നിന്റെ ആരാ ഒരു കൂട്ടുകാരൻ.ഞാൻ നിന്റെ ആരാ ഒരു കൂട്ടുകാരിയാ????

കാർത്തി: പാറു നീ ചോദിച്ചില്ലേ നീ എന്റെ കൂട്ടുകാരിയാണോന്ന്????എടി നീ എന്റെ  ആരാണെന്നുള്ള ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങൾ ഉണ്ട്.നീ ന്റെ ജീവന്റെ തുടിപ്പാണ്,ന്റെ പ്രാണനാണ്,ന്റെ പകുതിയാണ്,ന്റെ രക്തമാണ്…………അങ്ങെനെയങ്ങനെ നീ എന്റെ എല്ലാം ആണെടി.

പാറു: അപ്പൊ മനുവോ?????

കാർത്തി: മനു,അവൻ എന്റെ കൂടെപ്പിറപ്പ് ആണ്.അച്ഛന്റെ സംരക്ഷണവും,അമ്മയുടെ സ്നേഹവും എല്ലാം തരുന്ന all in all കൂട്ടുകാരനായ കൂടെപ്പിറപ്പ്.എന്റെ അച്ഛനും അമ്മയ്ക്കും ഇട്ടുമൂടി കിടക്കവുന്നത്ര പണമുണ്ട്.അവർ എന്നെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ ന്റെ
അനിയത്തിയെയും പണത്തിനെയും സ്നേഹിക്കുന്നു.പണമാണ് അവർക്ക് എല്ലാം.പണം കൊടുത്ത് അവര് സ്നേഹം വാങ്ങുന്നു.ഒരുപാട് പെണ്ണുങ്ങൾ proposs ചെയ്തിട്ടുണ്ട്.ന്നെ കണ്ടിട്ട് അല്ല ന്റെ പണം കണ്ടിട്ട്.ഒരുപാട് പൈയന്മാർ കൂട്ടുക്കുടാൻ വന്നിട്ടുണ്ട്.അതും എന്നെ കണ്ടിട്ടല്ല ന്റെ പണം കണ്ടിട്ട്.അതെല്ലാം മാറികടന്ന് ഞാൻ എന്ന മനുഷ്യനെ സ്നേഹിക്കാൻ രണ്ട്പേര് വന്നു.ഒന്ന് എന്റെ ലൈഫിലെ തന്നെ one of the best friend മനു.രണ്ട് ഞാൻ അവനെ വിളിച്ചൂന്ന് പറഞ്ഞ് എന്നോട് വഴക്ക് കൂടുന്ന ന്റെ partner പാർവതി.ന്റെ മാത്രം പാറു.ഇതീ കൂടുതൽ വിശദീകരിക്കാൻ പറ്റില്ല എന്റെ ലൈഫിൽ നീ ആരാണെന്നും,അവൻ ആരാണെന്നും.കണ്ണിന് കൃഷ്ണമണി എത്രത്തോളം വിലപ്പെട്ടതാണോ അതിനേക്കാളും വിലപ്പെട്ടതാ ന്റെ പാറുട്ടിയും,ന്റെ മനുവും.പാറുട്ടിക്ക് വേണ്ടി ഞാൻ മനുവിനെ വിളിക്കാണ്ടിരിക്കാം.അതാണ് നിനക്ക് സന്തോഷമെങ്കിൽ ഞാൻ എന്റെ സന്തോഷത്തെ മാറ്റിവച്ച് നിന്നെ സന്തോഷിപ്പിക്കാം പോരെ. ഇനി എന്നോട് ഇങ്ങനെ മിണ്ടാണ്ട് ഇരിക്കല്ലേ പെണ്ണെ…. സഹിക്കൂലനിക്ക്.

തങ്ങൾ നിൽക്കുന്നത് ബീച്ച് ആണെന്നോ ചുറ്റും ആളുണ്ടെന്നോ ശ്രദ്ധിക്കാതെ പാറു കാർത്തിയെ കെട്ടിപ്പിടിച്ചു.അവനെ അവൾ വലിഞ്ഞു മുറുക്കി.അവളുടെ മാൻപ്പെട കണ്ണുകൾ ഈറനണിഞ്ഞു.ചുറ്റുമുള്ളവർ അവരെ തന്നെയാണ് ശ്രദ്ധിക്കുന്നതെന്ന് കണ്ട കാർത്തി പാറുവിന്റെ ചെവിയിലായി പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു.

കാർത്തി: ദേ പാറു, എല്ലാവരും നമ്മളെ തന്നെയാ നോക്കുന്നെ!!ഇത് ബീച്ചാണെന്ന് ഓർത്ത കൊള്ളാം.

അപ്പോളാണ് അവൾക്കും ആ കാര്യം മനസിലായത്.
അവൾ അവനിൽ നിന്നും അടർന്നു മാറി.ചുറ്റുമുള്ളവർ അവരെ നോക്കി ചിരിക്കുന്നത് കണ്ട പാറു നാണത്തോടെ തല കുനിച്ച് നിന്നു.

കാർത്തി: ചേട്ടാ ഒരു mango bar

: ദാ

കാർത്തി: എത്രയായി ചേട്ടാ????

: 15

കാർത്തി: ദാ

പൈസ കൊടുത്ത് തിരിഞ്ഞ് നടക്കാനോരുങ്ങവെ കടക്കാരൻ കാർത്തിയെ വിളിച്ചു.

കാർത്തി: എന്താ ചേട്ടാ????

: നിങ്ങൾ തമ്മിൽ നല്ല മേച്ചാ.ശിവനും,പാർവതിയും പോലുണ്ട്.

കാർത്തി ഒരു പുഞ്ചിരിയോടെ കടക്കാരനെ നോക്കി.പിന്നെ പാറുവിന്റെ അടുത്തേക്ക് പോയി.

കാർത്തി: പാറു……

പാറു: mm

കാർത്തി: ആ ചേട്ടൻ പറഞ്ഞത് കേട്ടോ????

അവൾ നാണത്തോടെ കേട്ടുന്നർഥത്തിൽ തലയാട്ടി.
കാർത്തി: ശിവനും,പാർവതിയുമൊക്കെ ദൈവങ്ങൾ അല്ലെ?????നമ്മളെയൊക്കെ കാക്കുന്ന ദൈവങ്ങൾ.ആ ദൈവങ്ങളെ വച്ച് നമ്മളെ താരതമ്യം ചെയുന്നതിനോട്‌ ഞാൻ യോജിക്കുന്നില്ല.

പാറു: പിന്നെ ആരുമായി താരതമ്യം ചെയ്യാനാ കാർത്തിക്ക് ഇഷ്ട്ടം????

അവൾ അത് കേൾക്കാനുള്ള ആകാംഷയോടെ ചോദിച്ചു.

കാർത്തി: പറയാം. ഞാൻ സൂര്യ നീ ജ്യോതിക.എങ്ങനെയുണ്ട്????

പാറു: കുഴപ്പമില്ല. ന്നാലും ആ കടക്കാരൻ പറഞ്ഞത് പോലെ ഞാൻ പാർവതി ദേവി നീ കൈലാസ നാഥൻ. അതേ ചേരൂ.

കാർത്തി: നീ പറഞ്ഞത് നേരാ. നിന്റെയും പാർവതി ദേവിയുടെയും പേര് ഒന്നാ. പക്ഷെ എന്റെ പേര് കണ്ടില്ലേ കാർത്തി.

പാറു: അതിനെന്താ കാർത്തി പേരിലോന്നും അല്ല കാര്യം. മനസ്സ് നന്നായിരുന്നാ മതി. ജാതിയോ, മതമോ, പണക്കാരെന്നോ, പാവപ്പെട്ടവരെന്നോ നോക്കാതെ ഇഷ്ട്ടപെട്ട പെണ്ണിനെ ജീവിതാവസാനം വരെ പൊന്ന്പ്പോലെ നോക്കാൻ ഉള്ള മനസുണ്ടെങ്കിൽ അവൻ ദൈവമാ അവൾക്കെന്നും.

കാർത്തി: അപ്പൊ ഞാനും……????

പാറു: അതിനെന്താ സംശയം നീയും ന്റെ ദൈവം തന്നെയാ ന്റെ കൈലാസനാഥൻ.

കാർത്തി: mm വാ ഇനിയും സംസാരിച്ചോണ്ടിരുന്ന last bus പോവും.

പാറു: അത് നേരാ വാ. അല്ല നിനക്ക് വേണ്ടേ ഐസ് ക്രീം????

കാർത്തി: വേണ്ട നീ കഴിച്ചോ.

പാറു: അതെന്താ????

കാർത്തി: നീ ന്റെ പകുതിയല്ലേ അപ്പൊ നീ കഴിച്ചാ ഞാൻ കഴിച്ചത് പോലെ തന്നെയാ.

പാറു: എന്നാ ഇതിന്റെ പകുതി ഞാൻ തരാം.

അതും പറഞ്ഞ് അവൾ ചെറിയൊരു ഭാഗം കടിച്ച് വായ്ക്കകത്ത് ഇട്ടു.

പാറു: ദാ ബാക്കി നീ കഴിച്ചോ.

കാർത്തി: നിക്ക് ഇത് വേണ്ട.

പാറു: പിന്നെ????

കാർത്തി: നീ ഒരു പിസ് കടിച്ച് വായ്ക്കകത്ത് ഇട്ടില്ലേ അത് താ.

പാറു: അയ്യേ അത് ഞാൻ വായ്ക്കകത്തിട്ട് ഉറിഞ്ചിയതാ.

കാർത്തി: അതിനെന്താ തരാൻ പറ്റുവോ ഇല്ലേ???? ക്ക് അതറിഞ്ഞാ മതി.

പാറു: നിന്നോട് തർക്കിച്ച് ജയിക്കാൻ പറ്റില്ലല്ലോ.ഞാൻ തരാം.

അതും പറഞ്ഞ് അവൾ അവളുടെ വായ്ക്കകത്ത് കിടന്ന പിസ് കൈയിലേടുത്ത് കാർത്തിയുടെ നേരെ നീട്ടി. ഒരു കള്ള ചിരിയോടെ അത് അവൻ വായിലേക്കാക്കി.

കാർത്തി: mango bar എന്ന് പേര് മാത്രേ ഉള്ളൂ. Test ഇല്ല.
പാറു: ഞാൻ തിന്നപ്പോ test ഉണ്ടായിരുന്നല്ലോ!!

കാർത്തി: mango-യുടെ test മൊത്തം നീ ഉറിഞ്ചിയെടുത്തില്ലേ????

പാറു: ന്റെ ദേവി…….. നീ തന്നല്ലേ പറഞ്ഞത് ന്റെ വായിൽ ഉള്ളത് മതീന്ന്.എന്നിട്ട് ഇപ്പോ പറയണത് കേട്ടില്ലേ mango-യുടെ test മൊത്തം ഞാൻ ഉറിഞ്ചിയെടുത്തുന്ന് ദുഷ്ടൻ.

കാർത്തിക്ക് ചിരി പൊട്ടി.

കാർത്തി: ഇതിനിപ്പോ വേറെന്തോ രുചിയാ.എന്തായാലും mango-യുടെയല്ല. പക്ഷെ നല്ല മധുരം. ഇതിനു മുന്പേ ഞാൻ ഇങ്ങനെയൊരു മധുരം രുചിച്ചിട്ടേയില്ല.mango തോറ്റു പോവും ഇതിന്റെ മുന്നിൽ……….

പാറു സംശയഭാവേനാ അവനെ നോക്കി.

ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞു.

കാർത്തി: നിന്റെ ഉമിനീരിന്റെ  മധുരം.

പാറു: വഷളൻ വൃത്തികേടെ പറയൂ തെമ്മാടി.

കാർത്തി: ഓ ഇപ്പോ വൃത്തികേട് ആയല്ലേ????  നീ എത്ര തവണ തന്നിട്ടുണ്ടെടി എനിക്ക് ആ ഉമിനീര്.

പാറു: ശോ ആൾക്കാര് ശ്രദ്ധിക്കൂട്ടോ. ഒന്ന് പയ്യെ ഇതൊക്കെ ഇവിടെ വച്ചാണോ പറയുന്നേ?????

കാർത്തി: പിന്നെ എവിടെ വച്ചാ പറയാനുള്ളെ????

പാറു: കാർത്തി ഞാൻ പിണങ്ങുവേ. ഇനി ഇങ്ങനെയൊന്നും പറയല്ലേ ടാ plz…….

കാർത്തി: അയ്യേ ന്റെ പെണ്ണിന് വിഷമം ആയോ. നീ ഒന്ന് ദേഷ്യപ്പെടാൻ വേണ്ടിയാ ഞാൻ ഇങ്ങനെയൊക്കെ പറയണേ……..പക്ഷെ എത്ര പറഞ്ഞാലും ദേഷ്യപ്പെടുന്നതിനു പകരം കരയുവാ ന്റെ പെണ്ണ്. നീ എന്താടി ഇങ്ങനെ???? നിനക്ക് എന്താ എന്നോട് ഒന്ന് ദേഷ്യപ്പെട്ടാൽ????

പാറു: ക്ക്……നിയെ ഉള്ളൂ…..നീ മാത്രം നിന്നോട് ഞാൻ ദേഷ്യപ്പെടണം എങ്കിൽ ഞാൻ ചാവണം. ക്ക്…. അത്രക്ക് ജീവനാ ന്റെ കാർത്തിയെ. നീ എന്നെ കളിയാക്കുമ്പോ എനിക്ക് കരച്ചിലാ വരാ…….. ഇനി ഇങ്ങനെയൊന്നും കളിയാക്കില്ലല്ലോ?????

കാർത്തി: sorry പാറുട്ടി തമാശക്ക് പറഞ്ഞതാ sorry ഇനി ഇങ്ങനെയൊന്നും പറയില്ല. Sorry sorry sorry  പോരെ……

പാറു: mm

കാർത്തി: അഹ് എന്നാ എനിക്കൊരു ഉമ്മ താ

പാറു: അയ്യെടാ നടക്ക് അങ്ങട്.

കാർത്തി: ദേ bus stop എത്താറായി ഒരുമ്മ താടി.

പാറു: ഇല്ല……. ഇല്ല…….ഇന്നിനിയെത്ര പറഞ്ഞാലും നടക്കില്ല മോനെ.ഇന്നത്തോടെ തിരുന്നില്ലല്ലോ എന്റേം നിന്റെം ജീവിതം.അതുകൊണ്ട് ഇന്നിനി വേണ്ട plz.നാളെയും നമ്മൾ കാണുമല്ലോ അപ്പൊ തരാം.

കാർത്തി: promise
പാറു: നീയാണെ സത്യം പോരെ…..

കാർത്തി: അത് കേട്ട മതി.

പാറു: കാർത്തി….

കാർത്തി: എന്താ പെണ്ണെ…..

പാറു: കാർത്തിക്ക് ഇപ്പോ എത്ര വയസ്സായി 21 അല്ലെ????

കാർത്തി: അഹ് എന്തേയി????

പാറു: ക്ക് എത്ര വയസ്സായി എന്നറിയോ????

കാർത്തി: മറക്കാൻ പറ്റുവോ പെണ്ണെ, അല്ല എന്തിനാ ഇപ്പോ വയസ്സ് ഒക്കെ ചോദിക്കുന്നെ????

പാറു: അല്ല ഇനിയും കുറെ വർഷം കഴിയണമല്ലോ നമ്മക്ക് ഒന്നിക്കാൻ.കാത്തിരുന്നു മടുത്തു എപ്പളാ കാർത്തി ഞാൻ നിന്റെ സ്വന്തമാവാ????

കാർത്തി: നീ ഇപ്പോളും എന്റെ സ്വന്തം തന്നെയല്ലേ, പിന്നെ കുറെ വർഷമൊന്നും വേണ്ട പെണ്ണെ ഏകദേശം നാലോ അഞ്ചോ വർഷം അതിപ്പോ അങ്ങ് പോവില്ലേ.അതിനുള്ളിൽ കാർത്തി കെട്ടുന്ന താലി ആ കഴുത്തിൽ വിണിരിക്കും.

പാറു: ആ ദിവസത്തിനായി  കാത്തിരിക്കുവാ കാർത്തി ഞാൻ.

കാർത്തി: ഞാനും.

പാറു: അല്ല കാർത്തി എത്ര ദിവസം ആയി ഞാൻ പറയുന്നു ഒരു bike എടുക്കാൻ????

കാർത്തി: അച്ഛനോട് പറഞ്ഞാൽ എടുത്ത് തരും പക്ഷെ വേണ്ട.ഞാൻ സ്വന്തമായി ജോലി ചെയ്ത് കിട്ടുന്ന പൈസക്ക് ഒരു bike വാങ്ങണം അതാ എന്റെ ആഗ്രഹം.

പാറു: നിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് നിന്നോട് ചേർന്ന് നിന്നെ വലിഞ്ഞു മുറുക്കി യാത്ര ചെയ്യണം എനിക്ക്. അതാ ന്റെ ആഗ്രഹം.അതും duke ൽ

കാർത്തി: mm അത് ശെരിയാ നിനക്ക് സാധാ model bike ഒന്നും പോരല്ലോ duke വേണ്ടേ വഴി ഉണ്ടാക്കാം പെണ്ണെ നീ ഒന്ന് ഷെമിക്ക്.

പാറു: എത്ര വേണോ ഷെമിക്കാം ആ moment ന് വേണ്ടി.

അങ്ങനെ ഓരോന്ന് പറഞ്ഞ് അവർ bus stop ൽ എത്തി. അപ്പോഴാണ് കാർത്തിയുടെ ഫോൺ ring ചെയ്തത്.

പാറു: ആരാ കാർത്തി????

കാർത്തി: മനുവാ ടീ.

പാറു ഒരു രൂക്ഷഭാവേനാ അവനെ നോക്കി
*****************

“കാർത്തി, കാർത്തി സ്വപ്നം കാണുവാ???? ”

പാറുവിന്റെ ശബ്‌ദമാണ് അവനെ പഴയ ഓർമ്മകളിൽ നിന്നും ഉണർത്തിയത്.

കാർത്തി: അഹ് ഒരു സ്വപ്നം കാണുവായിരുന്നു.
Mm മനസിലായി.”

കാർത്തി: എന്ത് മനസിലായിന്ന്????

” അല്ല, വിളിച്ചത് ആരാണെന്ന് മനസിലായി മനുവല്ലേ???? ”

അവൻ അതേന്നാ രീതിയിൽ തലയാട്ടി.

കാർത്തി: സമയം എത്ര വേഗമാ പോകുന്നെ അല്ലെ പാറു………

“അതേ കാർത്തി, സമയം എത്ര വേഗമാ പോകുന്നെ.നിനക്ക് അറിയോ ഞാൻ ഇങ്ങനെ ആയതിന് ശേഷം നിന്നെ എന്നും miss ചെയ്യും.എന്നെങ്കിലും ഒരു ദിവസം നീ ഇങ്ങോട്ട് വരുമെന്നും ദേ ഇതുപോലെ നമ്മൾ കാണുമെന്നും എനിക്കറിയാമായിരുന്നു.ദേ ആ പാലമരം കണ്ടില്ലേ????

എന്റെ സമയം കളയുന്നത് അതാ!!”

കാർത്തി സംശയരൂപെണ അവളെ നോക്കി.

“എങ്ങനാന്ന് അല്ലെ???? പറയാം. ഞാൻ ആ പാലമരചോട്ടിൽ എപ്പളും പോവും. എന്നിട്ട് അങ്ങനെ നോക്കിയിരിക്കും. അത് പൂക്കുന്നതും ഉച്ചയിലെ വെയിലിൽ അത് വാടുന്നതും രാത്രി കൊഴിഞ്ഞു വിഴുന്നതും എല്ലാം ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിക്കും. അവസാനം കൊഴിഞ്ഞു വിഴുന്ന ആ പൂക്കൾ ഒരു ആവശ്യം ഇല്ലങ്കിപ്പോലും ഞാൻ പെറുക്കിയെടുക്കും. ന്റെ നെഞ്ചോട് ചേർത്ത് വെയ്ക്കും. ചില ദിവസങ്ങളിൽ നിന്നെ വല്ലാണ്ട് miss ചെയ്യും. അപ്പൊ നീ പണ്ട് എനിക്ക് സമ്മാനിച്ച കുറെയെറെ ഓർമ്മകൾ ഉണ്ട്. അതെല്ലാം ഓർത്ത് സന്തോഷിക്കും. നിന്നെ പരിചയപ്പെടുന്നതിനു മുൻപ് വരെ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന കാര്യം എന്താണെന്നറിയോ നിനക്ക്???? ”

കാർത്തി: ഇ……., ഇല്ല

“മരണം. മരണത്തെ അത്രയേറെ സ്നേഹിച്ചിരുന്നു ഞാൻ.ആരും ഇല്ലാതെ ജിവിക്കുന്നതിനെക്കാളും മരിക്കുന്നതാ നല്ലതെന്ന് തോന്നിയ ദിവസങ്ങൾ. പക്ഷെ പിന്നീട് എനിക്ക് മരണത്തെ പറ്റി ചിന്തിക്കേണ്ടി വന്നില്ല. എനിക്ക് സ്നേഹിക്കാൻ, ന്നെ സ്നേഹിക്കാൻ കാർത്തി വന്നു ന്റെ ജീവിതത്തിലേക്ക്. പിന്നെ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ന്റെ കാർത്തിടെ ഭാര്യയായി കാർത്തിയെ പോലെ കുരുത്തക്കേടുള്ള നാല്, അഞ്ചു കുഞ്ഞുങ്ങളെയും പ്രസവിച്ച് അവരുടെയൊക്കെ അമ്മയായി, അമ്മുമ്മയായി, മുത്തശ്ശിയായി, മുതുമുത്തശ്ശിയായി ഒരു 150 വയസ്സ് വരെ ന്റെ കാർത്തിടെ കൂടെ ജീവിക്കാണോന്ന് ആയിരുന്നു. പക്ഷെ ന്റെ ആ ആഗ്രഹം ദൈവത്തിന് ഇഷ്ട്ടയില്ല. ന്റെ 21-ആം വയസ്സിൽ പിറന്നാൾ ആഘോഷിക്കാൻ നീ വന്നു വിളിച്ചപ്പോ ചാടിയിറങ്ങി ഞാൻ. ന്റെ വീട്ടിലേക്കാ പോണേ അച്ഛനേം,  അമ്മയേം,  അനിയത്തിയെം ന്റെ പാറുന് പരിചയപ്പെടുത്തി തരാൻ. എന്ന് നീ പറഞ്ഞപ്പോ ഞാൻ എന്തോരം  സന്തോഷിച്ചെന്നറിയിയോ നിനക്ക്. നിന്റെ വീട്ടിലോട്ട് കേറിയപ്പോ ആദ്യം കുറച്ച് പേടിച്ചെങ്കിലും സ്വർഗത്തിൽ കേറുന്നതായ ക്ക് fell ചെയ്തേ……..      പക്ഷെ ആ സ്വർഗത്തിൽ ന്റെ മരണം കാത്തിരിപ്പുണ്ടെന്ന് അറിഞ്ഞില്ല ഞാൻ. വീട്ടുകാർക്കും നാട്ടുകാർക്കും എന്തിന് ദൈവത്തിന് പോലും അസൂയയാട കാർത്തി നമ്മുടെ പ്രണയത്തോട്.”

ഇത്രയും കേട്ടതും കാർത്തി മുഖം പൊത്തി പൊട്ടി കരഞ്ഞു.

“അയ്യേ ഈ ചെക്കൻ. വയസ്സ് 25 ആയി. ന്നിട്ടും കരച്ചിലിന് ഒരു കുറവും ഇല്ല. കരയല്ലേ ടാ നീ കരഞ്ഞ നിക്കും വിഷമം ആവുട്ടോ. ”

അവൻ മുഖം തുടച്ചു പറഞ്ഞ് തുടങ്ങി.

കാർത്തി: ഞാൻ അന്ന് എന്റെ വീട്ടിലോട്ട് കൂട്ടികൊണ്ട് പോവണ്ടായിരുന്നു അല്ലെ????

(തുടരും..)

Comments

Popular posts