യക്ഷിയെ പ്രണയിച്ചവൻ -1
ഓഹോ അപ്പൊ ഇതാണല്ലേ മോൻ പറഞ്ഞ യക്ഷിക്കുന്ന്???? കാർത്തി പറഞ്ഞത് കേട്ട് മനു അവന് മറുപടി ഒന്നും കൊടുത്തില്ല.എന്നാൽ മനുവിന്റെ മുഖഭാവത്തിൽ നിന്ന് തന്നെ കാർത്തിക്ക് കാര്യം മനസിലായി.
കാർത്തി: ഏയ് മനു നിന്റെ പേടി ഇത് വരെ മാറിയില്ലേ da????
മനു: എനിക്ക് എന്തോ!! നമ്മക്ക് തിരിച്ചു പോവാം അളിയാ
കാർത്തി: ദേ അവസാന നിമിഷം നീ ഒരുമാതിരി കാലുമാറരുത്.
മനു: അതല്ല അളിയാ കേട്ടതെല്ലാം വച്ച് നോക്കുമ്പോ സമയം 11.30 ആയി ഇപ്പൊ നമ്മക്ക് പോവാം എന്നിട്ട് നാളെ രാവിലെ വരാം അത് പോരെ????
കാർത്തി: ദേ ഒരുമാതിരി രണ്ടുംകെട്ട വർത്തമാനം പറയരുത്. ഇത്രയും നേരം നിന്നില്ലേ ഒരു അരമണിക്കൂർ കൂടി നിക്കാം.
മനു: അളിയാ നീ അപ്പൊ നിക്കാൻ തന്നെ തീരുമാനിച്ചോ????
കാർത്തി: mm
മനു: നിനക്ക് ജീവനിൽ കൊതി ഇല്ലേ അളിയാ
കാർത്തി: അളിയാ എനിക്ക് ജീവനിൽ കൊതിയില്ല.എനിക്ക് എന്റെ ജീവൻ എന്നെ നഷ്ട്ടപെട്ടതാ.നിനക്ക് എല്ലാം അറിയാലോ???? ഇനി നിനക്ക് പേടി ഉണ്ടെങ്കിൽ നീ പൊക്കോ ഞാൻ തടയില്ല.
മനു: നിന്നെ തനിച്ചാക്കി ഞാൻ പോവാനോ??? ഇല്ല അളിയാ ഇങ്ങോട്ട് നമ്മൾ ഒരുമിച്ചല്ലേ വന്നേ അപ്പൊ നമ്മൾ അങ്ങോട്ടും ഒരുമിച്ച് തന്നെ പോവും.
കാർത്തി: നമ്മക്ക് ഒന്നും പറ്റില്ല ഡാ മനു. നീ പേടിക്കണ്ട.
മനു: അളിയാ എത്രയാണെന്ന് വച്ചിട്ട ഇങ്ങനെ നിക്കുന്നെ???? വാ നമ്മക്ക് അങ്ങോട്ട് ഇരിക്കാം.
കാർത്തി: നീ പോയിരുന്നോ. ഞാൻ ഇവിടെ നിന്നോളം. പിന്നെ ഇരിക്കുന്നത് കൊള്ളാം ഉറങ്ങി പോവല്ലേ.
മനു: mm
കാർത്തി: അല്ല നീ ഉറങ്ങിയാലും കൊഴപ്പമില്ല അവൾ വരുമ്പോ ഞാൻ നിന്നെയും വിളിക്കാം.
മനു: പേടിപ്പിക്കാതെ മലരേ……….
മനു അങ്ങോട്ട് മാറി ഒന്ന് ഇരുന്നു.കുറെ നേരം ആയിട്ട് മനുവിന്റെ അനക്കം ഇല്ല കാർത്തി അവനെ നോക്കി.അവൻ എന്തോ ആലോചനയിൽ ആണ്.
സമയം 12.03……..
ആ ആ ആ ആ……………… മനുവിന്റെ അലർച്ച കേട്ടാണ് കാർത്തി അവനെ നോക്കിയത് ആകെ വിളറി വെളുത്തു അടുത്തുള്ള പാലമരത്തിൽ നോക്കിയാണ് അവൻ അലാറുന്നത്.
കാർത്തി: എന്താ എന്താ മനു?????
അവൻ ഒന്നും മിണ്ടുന്നില്ല പകരം അവൻ ആ ഭാഗത്ത് കൈ ചുണ്ടി കാണിച്ചു കൊടുത്തു.കാർത്തി അങ്ങോട്ട് നോക്കി.തന്റെ കണ്ണുകളെ അവന് വിശ്വസിക്കാൻ ആയില്ല.ഒരു 20 അല്ലെങ്കിൽ 21 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ് ആ പാലമര ചോട്ടിൽ നിന്നും താഴെ വീണു കിടക്കുന്ന പൂക്കൾ വരുന്നു.കാർത്തി ഇതെല്ലാം അനങ്ങാതെ നിക്കുന്നു.അവന് ഒന്ന് എന്തെങ്കിലും പറയണം എന്ന് ഉണ്ട്.പക്ഷെ ഒന്നും പുറത്ത് വരുന്നില്ല.അവന്റെ മുഖത്ത് പേടി ആയിരുന്നില്ല പകരം കൗതുകം ആയിരുന്നു.പക്ഷെ മനുവിന്റെ അവസ്ഥ പഴയത് പോലെ തന്നെ ഒരേ അലർച്ച………അവസാനം കാർത്തി തന്നെ ആ നിഷബ്ദക്ക് വിരാമം ഇട്ടു.
കാർത്തി: da കിടന്ന് അലാറല്ലേ
മനു: അളിയാ എന്താടാ അത്???????
കാർത്തി ഒന്നും മിണ്ടില്ല.പെട്ടന്ന് ആ പെണ്ണ് അവരുടെ അടുത്തേക്ക് പയ്യെ നടന്നു വരുന്നതായി അവർക്ക് തോന്നി.
മനു: da അത് ഇങ്ങോട്ട് ആണ് വരുന്നേ വാടാ പോവാം ഇല്ലെങ്കിൽ അത് നമ്മളെ കൊല്ലും.കാർത്തി വാടാ……..
എന്നാൽ കാർത്തി അവളെ തന്നെ നോക്കി ഇരിക്കുന്നു. അവൾ അടുത്തോട്ടു വരുംതോറും മനു വെപ്രാളം കൊണ്ട് കാർത്തിയെ പിടിച്ചു എഴുനെല്പിച്ചു.പിന്നെ നടന്നത് എല്ലാം പെട്ടന്നായിരുന്നു.അവർ എങ്ങനെ ഓക്കേയോ കുന്നിറങ്ങി താഴെ വന്നു.എന്നിട്ടും മനു നിന്നില്ല.കാർത്തിയെയും വലിച്ചു അവന് main റോഡിലേക്ക് കടന്നു.അവിടെ അവർ വന്ന duke 200 ഇരിപ്പുണ്ടയിരുന്നു.ഇങ്ങോട്ട് വന്നപ്പോ വണ്ടി മനു ആണ് ഓടിച്ചിരുന്നത്.പക്ഷെ ബൈക്കിന്റെ അടുത്ത് എത്തിയപ്പോ മനു പറഞ്ഞു
മനു: അളിയാ എനിക്ക് എന്തോ കൈയും കാലും വിറക്കുന്നു.വണ്ടി നീ എടുക്ക്.
അതും പറഞ്ഞ് മനു key കാർത്തിയുടെ കൈയിൽ കൊടുത്തു.കാർത്തി ഇപ്പോളും cool ആണ്.അവന്റെ മുഖം കണ്ട ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നെ തോന്നു.അവൻ വണ്ടി എടുത്ത് നേരെ അവരുടെ ഹോസ്റ്റലിലോട്ട് പോയി……
ഹോസ്റ്റലിന് അടുത്ത് എത്താറായിട്ടും മനു ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട കാർത്തി തന്നെ അവനോട് സംസാരിച്ചു.
കാർത്തി: അളിയാ നീ ഇത് വരെ അത് വിട്ടില്ലേ????
മനു: നിനക്ക് ഇപ്പോളും എങ്ങനെ പറയാൻ തോന്നുന്നെടാ അതൊക്കെ വിടാൻ????എനിക്ക് ഇപ്പോളും എന്റെ പേടി മാറിട്ടില്ല.അതെങ്ങനും വന്ന് നമ്മളെ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ????
കാർത്തി: അതെങ്ങനെയാ അതിനു മുന്പേ എന്നെയും വിളിച്ചുകൊണ്ടു നീ ഓടിലെ????
മനു: ദേ മിണ്ടാണ്ട് വണ്ടി ഓടിച്ചോണം എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കലും.ഞാൻ ഇല്ലായിരുന്നെങ്കിൽ കാണായിരുന്നു.നാളെ രാവിലെ നമ്മട മുടിയും നഖവും ആർകെങ്കിലും പെറുക്കി എടുക്കാമായിരുന്നു.
കാർത്തി: നീ ഇപ്പൊ പറഞ്ഞതിനോട് ഞാൻ യോചിക്കുന്നില്ല.അതിന് നമ്മളെ കൊല്ലാൻ ഉള്ള ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ നമ്മളെ പിന്നാലെ വന്നേനെ.
മനു: നീ ഒന്ന് പേടിപ്പിക്കാതെ മലരേ………..
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവർ ഹോസ്റ്റലിൽ എത്തി.പക്ഷെ രാത്രി മതിൽ ചാടി പോയത് കൊണ്ട് തിരിച്ചും അവർ അങ്ങനെ തന്നെ മതിൽ ചാടി തിരിച്ചു കേറി bike മതിലിനു സൈഡിൽ വച്ച് ലോക്ക് ചെയ്തു.
കയർ കെട്ടി ആയിരുന്നു അവർ ഇറങ്ങിയത്.തിരിച്ചും അതെ കയറിൽ തന്നെ അവർ മേലോട്ട് കയറി.റൂമിലെത്തി അവർ വാതിലടച്ചു.മനു ആദ്യം തന്നെ തന്റെ ഇഷ്ട്ട ദേവൻ ശിവനെ പ്രാർത്ഥിച്ചു കിടന്നു.പക്ഷെ കാർത്തിക്ക് അപ്പോളും ഉറക്കം വരുന്നുണ്ടയിരുന്നില്ല.മനു നോക്കുമ്പോ കാർത്തി ജനലിനടുത് എന്തോ ആലോചിച്ചു നിക്കുന്നു.
മനു: നീയെന്താ ഈ ആലോചിക്കുന്നെ.
കാർത്തി: ഏയ് ഒന്നുമില്ല.
മനു: ടാ മലരേ നീ എന്താ ആലോചിക്കുന്നത് എന്ന് എനിക്ക് മനസിലായി.ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയത് അല്ലല്ലോ.വേണ്ടാത്ത ചിന്തകൾ ഒന്നും വേണ്ട മോനെ നടക്കുല.
കാർത്തി: എനിക്ക് എന്തോ ഉറക്കം വരുന്നില്ല അളിയാ
മനു: വരില്ല.പ്രാർത്ഥിചിട്ട് കിടക്കാൻ നോക്ക്.ഓ sorry നീനക്ക് പിന്നെ ദൈവത്തെ വിശ്വാസം ഇല്ലല്ലോ.
കാർത്തി: അതെ എനിക്ക് ദൈവത്തെ വിശ്വാസം ഇല്ല ദൈവം എന്ന് ഒന്ന് ഉണ്ടായിരുന്നെങ്കിൽ എനിക്ക് എന്റെ പാറുവിനെ നഷ്ട്ടപെടുമായിരുന്നോ????
മനു: ഓ ഇനി അത് ഓർത്ത് സമയം കളയണ്ട പോയവരു പോയി.ഇന്നലെ വരെ നിനക്ക് ദൈവത്തെ വിശ്വാസം ഇല്ലെന്നു പറയുമ്പോ അതിൽ ഒരു സത്യം ഉണ്ടായിരുന്നു.പക്ഷെ കുറച്ചു മുൻപ് ആ സത്യം ഇരുളിൽ പോയി ഒളിച്ചു
കാർത്തി: ഓ ഈ സാഹിത്യകാരനെ കൊണ്ട് തോറ്റു.
മനു: എടാ ഞാൻ ഉദേശിച്ചത് നല്ല ശക്തി ഉണ്ടെങ്കിൽ ഒരു ചിത്ത ശക്തിയും കാണും.അതിന് ഉദാഹരണം ആണ് കുറച്ച് നേരത്തെ നമ്മൾ കണ്ടത്.മനസിലായോ
കാർത്തി. mm ഏറെക്കുറെ.
മനു: നീ കിടക്കാൻ നോക്ക് ടാ
കാർത്തി: mm നീ കിടന്നോ ഞാൻ കുറച്ചു നേരം കൂടെ ഇങ്ങനെ നിന്നോട്ടെ
മനു: mm ശെരി
കാർത്തി എന്തൊക്കെയോ ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.പിന്നെ കുറെ നേരം കിടന്നു കൊണ്ടായിരുന്നു ആലോചന.അങ്ങനെ എപ്പോളോ നിദ്ര ദേവി അവനെ കടാഷിച്ചു.അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.
“കാർത്തി എനിക്കറിയാം എന്നെ ആലോചിച്ചു ഓരോ നിമിഷവും നീ നീറി നീറി ജീവിക്കുക ആണെന്ന്. മരണം വരെ നിന്നോടൊപ്പം സന്തോഷമായി ജീവിക്കാൻ ആഗ്രഹിച്ച പെണ്ണാ ഞാൻ.നിന്റെ അമ്മയോടും അച്ഛനോടും എനിക്ക് ഒരു ദേഷ്യമൊന്നും ഇല്ലാട്ടോ.അവരുടെ സ്ഥാനത്ത് വേറെ ആരായാലും അങ്ങനെയേ ചെയ്യു.നിന്റെ കുടുംബത്തിലെ ഓരോരുത്തരെയും ഞാൻ സ്വന്തമായിട്ടാണ് കണ്ടേ.അമ്മ ആരെന്നു പോലും അറിയില്ലതാ എനിക്ക് നിന്റെ അമ്മ സ്വന്തം അമ്മയായിരുന്നു.ഒരുപാട് വിശ്വസിച്ചു പോയി.നിന്റെ അമ്മ എനിക്ക് പാൽ കുടിക്കാൻ തന്നപ്പോ എത്രത്തോളം സന്തോഷമായിരുന്നു എന്നറിയോ.ആ പാൽ മുഴുവനും കുടിച്ചു.പിന്നെ എനിക്കൊന്നും ഓർമ ഇല്ല.ആർക്കും വേണ്ടാത്ത ജന്മം.ദൈവത്തിന് പോലും നമ്മൾ ഒന്നിക്കുന്നത് ഇഷ്ട്ടം അല്ല.മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു.അമ്മയും അച്ഛനും ചേർന്ന് എന്നെ ഇല്ലാതാക്കി.അവർക്ക് അതിനുള്ള ശിക്ഷ ദൈവം കൊടുത്തു.ജീവപര്യദം. എന്റെ മരണവാർത്ത അറിഞ്ഞ് നീ ഒരുപാട് തവണ sucide ചെയ്യാൻ ശ്രമിച്ചു.ഇനി അങ്ങനെ ഒന്നും ചെയ്യരുത് നീ.അത് എനിക്ക് സഹിക്കുല.സമയവുമ്പോ.ഞാൻ തന്നെ എന്റെ ചെക്കനെ കൂട്ടികൊണ്ട് പോവാൻ വരും.ഇപ്പൊ ഞാൻ പോട്ടെ……..
പാറു………………………………………….
മനു: കാർത്തി എന്താ എന്താടാ????
കാർത്തി: ഒരു സ്വപ്നം കണ്ടതാ.
മനു: ഞാൻ അപ്പളേ പറഞ്ഞില്ലേ വേണ്ടാത്തത് ഒന്നും ആലോചിച്ചു കൂട്ടണ്ട എന്ന്
കാർത്തി: ഏയ് അതൊന്നും അല്ലടാ.ഞാൻ എന്റെ പാറുവിനെ…..അവളെ…….. അവളേ കുറിച്ചു എന്തോ സ്വപ്നം കണ്ടതാ.
മനു: mm നീ കിടക്കാൻ നോക്ക്.
അങ്ങനെ എപ്പോളോ അവർ രണ്ടുപേരും ഉറങ്ങിപ്പോയി.
മനു: ടാ അളിയാ എണീക്കടാ ഒരു good news ഉണ്ട്.
കാർത്തി: എന്ത് good news???? എന്റെ അച്ഛനും അമ്മയും ചത്തോ????
മനു: ടാ മലരേ നാക്ക് എടുത്ത ഇങ്ങനെ ഉള്ള കാര്യങ്ങളെ നീ പറയൂ……….????
കാർത്തി: നീ രാവിലെ തന്നെ ഉപദേശിക്കാൻ ആണോ വിളിച്ചേണീപ്പിച്ചെ???? വന്ന കാര്യം പറയ്യ് മലരേ……..
മനു: അളിയാ നമ്മക്ക് 4 ദിവസം സ്ട്രൈക്ക് ആണ്.
കാർത്തി: പോടാ ഇന്ന് ഏപ്രിൽ 1 അല്ലല്ലോ വെറുതെ ഫൂൾ ആക്കാൻ നോക്കല്ലേ മുത്തേ……
മനു: എടാ സത്യം ആണ് എന്റെ അമ്മയാണെ സത്യം.
കാർത്തി: പൊളി.അല്ല എന്താ പെട്ടന്ന് ഒരു സ്ട്രൈക്ക്????
മനു: എടാ നമ്മട ക്ലാസ്സിൽ പഠിക്കണ മറ്റേ പണചക്ക് ഉണ്ടല്ലോ!!ഒരു i p s കാരന്റെ മകൻ ജോണി.നമ്മട ജോണി കുട്ടൻ.അവനെ ഇന്നലെ വൈകുന്നേരം ആരോ തല്ലിയെന്ന്.അപ്പൊ അത് വലിയ പ്രശ്നം ആയില്ല.പക്ഷെ ഇന്നവർ കോളേജ് കത്തിചില്ലേന്നെ ഉള്ളൂ.അത്രക്ക് പൊരിഞ്ഞയടിയായി.
കാർത്തി: അതിന് ഇന്നലെ വൈകുന്നേരം നമ്മളും ഉണ്ടായിരുന്നതല്ലേ????എന്നിട്ട് ഇങ്ങനെ ഒരടി ഉണ്ടായ കാര്യം നമ്മൾ അറിഞ്ഞില്ലല്ലോ????
മനു: എങ്ങനെ അറിയും???? ഇന്നലെ ക്ലാസ്സ് കഴിഞ്ഞയുടനെ യക്ഷികുന്ന് കാണണം,യക്ഷികുന്ന് കാണണം എന്ന് ഒരേ നിർബന്ധം അല്ലായിരുന്നോ നിനക്ക്????
കാർത്തി: എന്നിട്ട് നമ്മൾ കണ്ടല്ലോ ഹി ഹി ഹി
മനു: ഓ ഒരു ഓഞ്ഞ കിണി…..ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലും മലരേ……..
കാർത്തി: നിനക്ക് ഇവിടെ റോൾ ഇല്ല മനു.ഞാൻ യക്ഷികുന്ന് കാണണം എന്ന് പറഞ്ഞു.അത് നേരാ.ഇവിടുന്ന് ഇറങ്ങിയപ്പോ നിനക്ക് ഭയങ്കര ധൈര്യം ആയിരുന്നല്ലോ???? അവിടെ എത്തിയപ്പോ ആ ധൈര്യം എന്ത് ചോർന്നു പോയോ….
മനു: ആര് പറഞ്ഞു ധൈര്യം ചോർന്നു പോയെന്ന്????
കാർത്തി: അത് ഞാൻ കണ്ടു.മരത്തിനടുത്ത് കിടന്ന പൂ വാരികൊണ്ടിരുന്ന പെണ്ണിനെ കണ്ട് കൂകി വിളിച്ചതും, അവൾ നമ്മടെ അടുത്തോട്ടു വന്നപ്പോ എന്നെയും കൊണ്ട് ഓടിയതും…. ചേ നാണക്കേട്…….. അതെല്ലാം പോട്ടെ എന്നിട്ട് പറയുവാ ആ പെണ്ണ് യക്ഷി ആണെന്ന്!!അവൾ യക്ഷി ആണെന്ന് നിനക്ക് എങ്ങനെ മനസിലായടാ കോപ്പേ?????
മനു: അളിയാ കാർത്തി നീ എന്റെ one of the best ഫ്രണ്ടാ.അത് കൊണ്ട് നീ ഇപ്പൊ പറഞ്ഞ dialoge ഇല്ലേ അതിന് ഞാൻ മറുപടി തരുന്നില്ല.
കാർത്തി: ok ok ok എനിക്കൊന്നെ ചോദിക്കാൻ ഉള്ളൂ.ആ പെണ്ണിനെ നീയും കണ്ടതാ ഞാനും കണ്ടതാ.നീ ഒരുമാതിരി പേടിച്ച് അലറി കരഞ്ഞു.njan അവളെ തന്നെ നോക്കി നിന്നു.അവൾ യക്ഷി ആണെന്ന് നിനക്ക് എങ്ങനെ മനസിലായി????ഈ ഒരു ചോദ്യതിന്ന് നീ ഉത്തരം പറ.
മനു: ടാ നിന്റെ ചോദ്യം കൊള്ളാം.പാതിരാത്രി പൂ പറക്കാൻ അതും പാലപൂ പറക്കാൻ ഏത് പെണ്ണ് വരും?????അയൽവക്കത്ത് ഒരു വിട് പോലുമില്ല.ഒരു വിടെങ്കിലും ഉണ്ടായിരുന്നുവെങ്ങിൽ നമ്മക്ക് പറയായിരുന്നു ആ വീട്ടിലെ പെണ്ണ് ആണെന്ന്.ആ പട്ടിക്കാട്ടിൽ,അതും രാത്രി 12 മണിക്ക്, ഇതിൽ കൂടുതൽ ഞാൻ എങ്ങനെ നിന്നെ വിശ്വാസിപ്പിക്കും എന്റെ പൊന്ന് മലരേ????……….
കാർത്തി: mm ഞാൻ വിശ്വസിച്ചു.എന്നാ നമ്മക്ക് ഇന്നുകൂടെ ഒന്ന് പോയി നോക്കിയാലോ.അങ്ങനെ അതൊരു യക്ഷി ആണെങ്കിൽ ചിലപ്പോ അത് നമ്മളും ആയിട്ട് communicate ചെയ്യാൻ ശ്രമിച്ചാലോ???? അതിന് പറയാൻ ഒരു കഥ കാണില്ലേ???? ചിലപ്പോ അതും എന്റെ പ….പാറുവിനെ പോലെ…………
കാർത്തിക്ക് വാക്കുകൾ കിട്ടിയില്ല……
മനു: പാറുവിന്റെ കാര്യം പറഞ്ഞു നീ എന്തിനാ അളിയാ ഇങ്ങനെ സങ്കടപെടുന്നെ????പോയവരു പോയി……അവളുടെ പേരും പറഞ്ഞ് യക്ഷികുന്നിലോട്ട് നീ എന്നെ വിളിച്ചാൽ………….
കാർത്തി: എടാ എന്നാലും നമ്മുക്ക് ഇന്നുടെ പോയി നോക്കടാ plz………
മനു: നിനക്ക് ഭ്രാന്ത ഞാൻ ഇല്ല
കാർത്തി: നീ ഇല്ലെങ്കിൽ പിന്നെ ഞാനും ഇല്ല
മനു: അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം.
കാർത്തി: അല്ല 4 ദിവസം സ്ട്രൈക്ക് ആണെന്ന് നിന്നോട് ആരാ പറഞ്ഞെ????
മനു: അപ്പറത്തെ റൂമിലെ കണ്ണൻ പറഞ്ഞു.
ടാ കാർത്തി……
കാർത്തി: എന്താടാ????
മനു: ഇന്നും അനുവെന്നെ വിളിച്ചിരുന്നു.
കാർത്തി: അളിയാ ഈ സംസാരം നമ്മക്ക് ഇവിടെ വച്ച് നിർത്താം.
മനു: ടാ കാർത്തി അവളുടെ കാര്യം പറയുമ്പോ മാത്രം നീ എന്താടാ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്????
കാർത്തി: ഇനിയും അത് നിനക്ക് ഞാൻ പറഞ്ഞ് തരണോ????
മനു: കാർത്തി അവൾ എന്ത് തെറ്റാ നിന്നോട് ചെയ്തേ നിന്റെ കഥ കേട്ടപ്പോ നിന്നെ അടുത്തറിഞ്ഞപ്പോ അവൾക്ക് നിന്നോട് ഇഷ്ട്ടം തോന്നി.അതാണോ അവൾ ചെയ്ത തെറ്റ്????
കാർത്തി: മനു ഈ കാര്യം പറഞ്ഞ് ഇനി നീ എന്റെ അടുത്ത് വരരുത്.വന്ന നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് cut ആവും.ഞാൻ പറഞ്ഞേക്കാം.
മനു: അപ്പൊ നിന്റെ പ്ലാൻ എന്താ കാർത്തി ഒറ്റ തടിയായിട്ട് നിക്കാപോവാ????
കാർത്തി: അതെ മരിക്കുവോളം ഞാൻ ഇങ്ങനെ തന്നെ പൊക്കോളാം.അവളെ……ന്റെ പാറുവിനെ കണ്ട നാൾ മുതൽ ചങ്കി കുറിച്ചിട്ടതാ അവളല്ലാണ്ട് വേറൊരു പെണ്ണിനെ ഞാൻ സ്വപ്നം പോലും കാണില്ലേന്ന്.ഇനി ഇതും പറഞ്ഞ് എന്റെ അടുത്ത് വരരുത് മനു plz……….
മനു: അളിയാ നീ ഇമോഷണൽ അവല്ലേ ഞാൻ…..സോറി ഇനി ഒരിക്കലും ഈ കാര്യം പറഞ്ഞ് ഞാൻ വരില്ല പോരെ………….
കാർത്തി: mm അതൊക്കെ പോട്ടെ 4 ദിവസം എന്ന് പറയുമ്പോൾ ഇന്ന് ബുധൻ.അപ്പൊ അടുത്ത ആഴ്ച ഇനി ക്ലാസ്സിൽ കേറിയാ മതി ഇല്ലേ????
മനു: mm
കാർത്തി: അല്ല അളിയാ അപ്പൊ എന്താ പരിപാടി????
മനു: എന്ത് പരിപാടി ഞാൻ വിട്ടിൽ പോകുന്നു.
കാർത്തി: എടാ നീ ഇന്നെ പോവുവാ????
മനു: mm എത്ര നാളായി അങ്ങോട്ട് ഓക്കേ പോയിട്ട് കഴിഞ്ഞ വെക്കേഷന് പോയതാ.ഇന്ന് പോയിട്ട് പിന്നെ ഞായറാഴ്ച ഞാൻ വരുള്ളൂ.അല്ല നീ എപ്പോ ഇറങ്ങും????
കാർത്തി: എങ്ങോട്ട്????
മനു: വിട്ടിലോട്ട് അല്ലാണ്ട് എങ്ങോട്ട്?????
കാർത്തി: എടാ സ്നേഹിക്കാനും കാത്തിരിക്കാനും ആരെങ്കിലും ഉണ്ടെങ്കിൽ അല്ലെ വിട്ടിൽ പോയിട്ട് കാര്യം ഉള്ളൂ.ആകെ ഉള്ളത് എന്റെ അനിയത്തി എന്ന് പറയുന്ന ഒരു വിഷം.അവളെ കാണാൻ എന്റെ പട്ടി പോവും.
മനു: എടാ അവൾ ഒറ്റക്ക് അല്ലെ ഉള്ളൂ.നിനക്ക് ഒന്ന് പൊയ്ക്കുടെ????
കാർത്തി: അവൾ ഒറ്റക്ക് അല്ല അവിടെ കുഞ്ഞമ്മയും അവരുടെ hus ഉം ഉണ്ട്.
മനു: നിനക്ക് എങ്ങനെ അറിയാം???? അവര് നിന്നെ വിളിക്കാറുണ്ടോ????
കാർത്തി: mm ഇപ്പോളല്ലാ!!, അമ്മയെന്ന് പറയണ വിഷത്തിനെയും അച്ഛൻ എന്ന് പറയണ വിഷത്തിനെയും വിയൂരിലെ കൊട്ടാരത്തിലോട്ട് കൊണ്ട് പോയപ്പോ.എന്റെ മനസ്സ് അറിയുന്ന ഒരാളെങ്കിലും ആ കുടുംബത്തിൽ ഉണ്ടെങ്കിൽ അതെന്റെ കുഞ്ഞമ്മയാ.അന്ന് വിളിച്ചിരുന്നു അനിയത്തിയെ പറ്റി ഓർത്ത് നീ വിഷമിക്കണ്ട ഞങ്ങൾ നോക്കിക്കോളാം എന്ന്.പിന്നെ കുഞ്ഞമ്മയുടെ വിളിയും നിന്നു.ആദ്യം കുറെ സങ്കടം ഉണ്ടായിരുന്നു.പിന്നെ പിന്നെ ആ സങ്കടവും ഇല്ലാണ്ടായി.
മനു: പലതരം phycho-നെ കണ്ടിട്ടുണ്ട്.പക്ഷെ ഇതുപോലൊരെണ്ണം
കാർത്തി ഒരു പുച്ഛചിരിയോടെ മനുവിനെ നോക്കി.
കാർത്തി: എടാ ജനിക്കുമ്പോ തന്നെ ആരും phycho ആയി ജനിക്കുന്നില്ല.അവരുടെ സാഹചര്യങ്ങൾ, അവരിലെ വിഷമങ്ങൾ,തനിക്ക് എല്ലാരും ഉണ്ട് എന്നാൽ താൻ എല്ലാവരിൽ നിന്നും ഒറ്റപ്പെടുകയാണ് എന്നാ തോന്നൽ അവനെ phycho ആക്കും.ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.
അതുകൊണ്ടാ നീ നേരത്തെ പറഞ്ഞത് പോലെ ഞാനൊരു phycho ആയത്.
കാർത്തിയുടെ ഒറ്റ ശ്വാസത്തിലുള്ള പറച്ചിൽ കേട്ടപ്പോ ആണ് താൻ പറഞ്ഞത് അവനെ അത്രത്തോളം വേദനിപ്പിച്ചു എന്ന് മനുവിന് മനസിലായത്.
മനു: ടാ ഞാൻ വേറൊന്നും ഉദേശിച്ച് പറഞ്ഞത് അല്ല. Sorry ടാ………. നിന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഞാൻ തന്നെ ഇങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.അപ്പോളത്തെ ആ സാഹചര്യത്തില് അങ്ങനെ പറഞ്ഞു പോയതാ നീ ഷെമിക്ക്……..
കാർത്തി: ഏയ് നിനക്കെന്നെ എന്തും പറയാം. അതിനുള്ള സ്വാതന്ത്ര്യം ഞാൻ നിനക്ക് തന്നിട്ടുണ്ട്.ചിലപ്പോ നീ എന്നെ വെറുമൊരു ഫ്രണ്ട് ആയിട്ട് മാത്രം ആയിരിക്കും കണ്ടിട്ടുളെ.പക്ഷെ ഞാൻ നിന്നെ അങ്ങനെ അല്ല കണ്ടിരിക്കുന്നെ.ഒരു അച്ഛൻ മകനെ കെയർ ചെയുന്നത് പോലെ നീ എന്നെ പല സമയവും കെയർ ചെയുന്നു.അതുപോലെ ഒരു അമ്മ മകനെ സ്നേഹിക്കുന്നത് പോലെ നീ എന്നെ എപ്പോളും സ്നേഹിക്കുന്നു.എന്റെ ലൈഫിൽ അച്ഛനും അമ്മയും ഉണ്ടെങ്കിൽ പോലും അന്നും ഇന്നും അവരിൽ നിന്നും ഞാൻ ആഗ്രഹിച്ച, എനിക്ക് കിട്ടാതെ പോയ എല്ലാം തരുന്നത് നീയാ നന്പാ.
ഇത്രയും കേട്ടപ്പോ തന്നെ മനു അവനെ കെട്ടിപിടിച്ചു. മനുവിന് പറയാൻ ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ മനു അതെല്ലാം കണ്ണിരാൽ കാർത്തിയുമായി പങ്കു വച്ചു.എത്രനേരം അങ്ങനെ നിന്നെന്ന് അറിയില്ല.കാർത്തി തന്നെ മനുവിനെ അവന്റെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി.
കാർത്തി: എന്തിനാ മലരേ രാവിലെ തന്നെ പട്ടി മോങ്ങുന്നത് പോലെ കരയാനെ????
മനു: കരയിപ്പിച്ചതും പോരാ കളിയാക്കുന്നോ പന്നി……….
കാർത്തി: അല്ല നീ എപ്പോളാ ഇറങ്ങുന്നെ????
മനു: ഞാൻ മാത്രം അല്ല നീയും എന്റെ കൂടെ വാ എന്റെ വീട്ടിലേക്ക്.
കാർത്തി: അതൊന്നും വേണ്ടടാ നീ വിട്ടോ.ഇനി ഉള്ള 4 ദിവസം ഞാൻ ട്രിപ്പ് അടിക്കാൻ തീരുമാനിച്ചു.
മനു: എങ്ങനെ പോവുന്ന????
കാർത്തി: bike പിന്നെ എന്തിനാ നന്പാ……..അതിൽ പൊക്കോളാം.
മനു: mm എനിക്ക് തോന്നി.
മനു ഒരു പുച്ഛത്തോടെയാണ് അത് പറഞ്ഞത്
കാർത്തി: എന്താടാ നിനക്കൊരു പുച്ഛം.
മനു: മോനെ കാർത്തി ബൈക്കിൽ കേറി കഴിഞ്ഞാൽ നീ വല്ല്യ rider ആവും.അതുകൊണ്ട് സൂക്ഷിച്ചും കണ്ടും വേണം പോവാൻ ഇപ്പോളെ പറഞ്ഞിട്ടുണ്ട്.
കാർത്തി: ഓബ്രാ.അല്ല നിനക്ക് എപ്പോളാ ബസ്???? 10.30 ന് അല്ലെ????
മനു: mm എന്തേയി????
കാർത്തി: അല്ല വേണമെങ്കിൽ ഞാൻ കൊണ്ടാക്കാം.
മനു: എന്റെ പൊന്നോ വേണ്ട!!!എനിക്ക് പേടിയാ നിന്റെ പിന്നിൽ കേറാൻ.
കാർത്തി: പിന്നെ ഇന്നലെ കേറിയതോ????
മനു: അതാ യക്ഷിയുടെ കൈന്നു ചാവുന്നതിനേക്കാൾ നല്ലത് എന്റെ ചങ്ങായിടെ ബൈക്കിന്ന് വീണു ചാവുന്നതാ നല്ലതെന്ന് തോന്നി.
കാർത്തി: അപ്പൊ പിന്നെ നീ ഇങ്ങോട്ട് നിർബന്ധിച്ചു പറഞ്ഞതോ speed കൂട്ട് speed കൂട്ട് എന്ന് അതോ????
മനു: അത് അപ്പോളത്തെ സാഹചര്യത്തിൽ അങ്ങനെ പറയേണ്ടി വന്നു.
കാർത്തി: mm
കാർത്തി അവനെ ഒരു പുച്ഛത്തോടെ നോക്കി മൂളി.അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് മനു പോവാൻ റെഡി ആയി.
മനു: പോട്ടെ ടാ
കാർത്തി: mm
മനു: പിന്നെ ഉടായിപ്പ് ഒന്നും കാണിക്കല്ലും.എന്നോട് ചോദിക്കാതെ യക്ഷികുന്നിലെങ്ങാനും നീ പോയ…………
കാർത്തി: എന്തിനാ ഞാൻ പോണേ????നേരത്തെ പറഞ്ഞത് അല്ലെ നീ ഇല്ലെങ്കിൽ ഞാനും ഇല്ല അത്ര തന്നെ.
മനു: മോനെ കാർത്തി അധികം കളിക്കണ്ട +1 തൊട്ട് കാണാൻ തുടങ്ങിയതാ നിന്നെ ഞാൻ.നീ അങ്ങോട്ട് എങ്ങാനും പോയെന്ന് ഞാൻ അറിഞ്ഞാൽ കൊല്ലും നിന്നെ മനസ്സിലായോ????
കാർത്തി: നീ ഇറങ്ങാൻ നോക്ക് സമയം ആയി.എന്റെ കാര്യം ഞാൻ നോക്കിക്കോളാം.ഇപ്പൊ മോൻ ചെല്ല്.പിന്നെ അവിടെ എത്തിട്ട് വിളിക്കണേ.
മനു: ശെരി അളിയാ.
അവൻ പോയത് കണ്ട് കാർത്തി വാതിൽ lock ചെയ്തു.തിരിഞ്ഞ് നടന്നതും പിന്നും വാതിലിൽ കൊട്ട് കേട്ടു.കാർത്തി തിരിച്ചു പോയി വാതിൽ തുറന്നു. പെട്ടന്ന് മനു കാർത്തിയെ കെട്ടിപിടിച്ചു.അവന്റെ കണ്ണ് നിറഞ്ഞ് ഇരിക്കുന്നു.
കാർത്തി: എന്തിനാടാ മലരേ കരയുന്നെ????
മനു: അളിയാ നീ അങ്ങോട്ട് പോവരുത്!!!!plz…….
കാർത്തി: ഓ ഇത് പറയാനാണോ നീ തിരിച്ചു വന്നത്.പോവില്ല സത്യം പോരെ……..
മനു: എനിക്ക് നിന്നെ വിശ്വാസം പോരാ എന്നാലും വിശ്വാസിച്ചല്ലേ പറ്റു.ശെരിയളിയാ.
മനു കണ്ണീർ തുടച്ചു വീണ്ടും നടന്നകന്നു.തന്നെ കുറിച്ച് ആരെങ്കിലും ഓർക്കുന്നുണ്ടങ്കിൽ,തന്നെ കുറിച്ച് ആരെങ്കിലും വേവലാതിപെടുന്നുണ്ടെങ്കിൽ അത് മനു മാത്രമാണ്.കാർത്തി ഓർത്തു.ഭാഗ്യം ആണ് അവനെ പോലൊരു ഫ്രണ്ടിനെ കിട്ടിയത്.അവൻ വീണ്ടും കട്ടിലിലേക്ക് മറിഞ്ഞു.പതിയെ ഉറക്കത്തിലെക്ക് വഴുതി വീണു.
“കാർത്തി എന്നെ മറന്നോ????ഞാൻ നിന്റെ പാറുവാ.എനിക്ക് നിന്നെ കാണാൻ എന്തോരം ആഗ്രഹം ഉണ്ടെന്ന് അറിയോ. ….. ക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്.നീ വിചാരിച്ചാൽ എനിക്ക് നിന്നെയും,നിനക്ക് എന്നെയും കാണാം.ഇന്ന് രാത്രി യക്ഷികുന്നിലോട്ട് വാ…………..”
ഫോൺ ring ചെയുന്നത് കേട്ടാണ് കാർത്തി ഞെട്ടി എണീറ്റത്.കണ്ടതെല്ലാം സ്വപ്നം ആണെന്ന് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല.അവൻ ഫോൺ എടുത്തു.പരിചയം ഇല്ലാത്ത നമ്പർ ആണ്.
കാർത്തി: ഹലോ……..
കാർത്തിയുടെ ശബ്ദം കേട്ടതും മറുതലക്കൽ നിന്നും ഒരു കിളിനാദം ഒഴുകിയെത്തി.
: ഹലോ കാർത്തി
ആ ശബ്ദത്തിനുടമയേ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
കാർത്തി: അനു, എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല.
അനു: എന്തിനാ കാർത്തി എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നെ???? ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തേ????
കാർത്തി: അനു എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല.ഒന്ന് വച്ചിട്ട് പോവാവോ
അനു: ഞാൻ എപ്പോ നിന്നെ വിളിച്ചാലും നീ എന്നോട് ഇങ്ങനെ ചൂടാവുന്നു.ഇതിനുമാത്രം എന്ത് ചെയ്തേടാ ഞാൻ????
ഇത്രയും പറഞ്ഞ് അനു വിതുമ്പാൻ തുടങ്ങി.അനു കരയുകയാണെന്ന് കാർത്തിക്ക് മനസിലായി.
കാർത്തി: അനു, ആവശ്യം ഇല്ലാത്ത കാര്യത്തിനാണ് നീ ഇങ്ങനെ കരയുന്നത് ഈ മുതലകണ്ണീരിൽ വിഴണമെങ്കിൽ കാർത്തി രണ്ടാമത് ജനിക്കണം f**k off
ഇത്രയും പറഞ്ഞ് കാർത്തി ഫോൺ cut ചെയ്ത് ബെഡിലേക്കിട്ട് കുളിക്കനായി ഇറങ്ങി.ഇതേ സമയം അനു തന്റെ സങ്കടത്തിത്തെ മറച്ചു വെക്കാനാകാതെ പൊട്ടികരഞ്ഞു.അവളെ ആശ്വാസിപ്പിക്കാൻ അവളുടെ ഉറ്റ സുഹൃത്ത് അഞ്ജലിയും ഉണ്ടായിരുന്നു.
ശരീരത്തിലേക്ക് വെള്ളം വീണപ്പോ തണുപ്പിനെക്കൾ ഏറെ ചൂടാണ് അനുഭവപ്പെട്ടത്. പെട്ടന്ന് എന്തോ ഓർത്തെന്നപ്പോലെ കാർത്തി കുളി പാതിവഴിയിൽ നിർത്തി റൂമിലേക്ക് പോയി. സമയം നോക്കി 02.35.അവൻ പതിയെ ബെഡിലേക്ക് ഇരുന്നു.എന്തോ ആലോചിച്ചു.
കാർത്തി: എങ്ങനെ എങ്കിലും ഒന്ന് രാത്രിയായാൽ മതിയായിരുന്നു.
എന്തോ മനസ്സിൽ ഉറപ്പിച്ചപ്പോലെ അവൻ പറഞ്ഞു.
എത്രയൊക്കെ നോക്കിട്ടും സമയം പോകുന്നില്ല എന്ന് കണ്ട അവൻ തന്റെ ബൈക്കുമെടുത്ത് ചുറ്റാനിറങ്ങി.ബിച്ചിലും പാർക്കിലുമായി അവൻ സമയം ചിലവഴിച്ചു.രാത്രി ഏകദേശം 9.00 മണിയായി.അപ്പോളാണ് ഒരു സിനിമക്ക് പോയാലോ എന്നാ ചിന്ത അവനിൽ ഉണ്ടായത്.നേരെ അടുത്തുള്ള തിയേറ്ററായ അളന്താ തിയേറ്ററിലോട്ട് അവൻ വണ്ടിയും എടുത്തിറങ്ങി.അവൻ അപ്പോൾ നിന്നിരുന്നത് ബിച്ചിൽ ആണ്.ബിച്ചിൽ നിന്ന് ഏകദേശം 10 min വേണ്ട തിയേറ്ററിൽ എത്താൻ.അവന്റെ വണ്ടി തിയേറ്റർ ലക്ഷ്യമാക്കി നിങ്ങി.അധികം വൈകാതെ തന്നെ അവൻ തിയേറ്ററിൽ എത്തിയിരുന്നു.ടിക്കറ്റ് എടുത്ത് അവൻ അകത്തേക്ക് പ്രവേശിച്ചു.തമിഴ് നടൻ സൂര്യയുടെ “കാപ്പാൻ” ആയിരുന്നു തിയേറ്ററിൽ.ഏകദേശം 1.00 മണിയോടെ സിനിമ തീർന്നു.അവിടെന്ന് ഇറങ്ങി അവൻ നേരെ വണ്ടി എടുത്ത് പുറത്തേക്ക് ഇറങ്ങി.അത്യാവശ്യമായി എവിടെയോ ഏത്തണ്ട രീതിയിലാണ് അവൻ വണ്ടി ഓടിച്ചത്.അവിടെന്ന് ഏകദേശം 20 min യാത്ര.അവസാനം അവൻ ബൈക്ക് ആ main റോഡിന്റെ സൈഡിൽ ഒതുക്കി.മുഖത്ത് ഒരു ചിരിയോടെ അവൻ തന്റെ വലത് സൈഡിലോട്ട് നോക്കി.
“അതെ മനു ഒരിക്കലും പോവരുത് എന്ന് പറഞ്ഞ ആ സ്ഥലം യക്ഷികുന്ന്.”
കാർത്തി ബോധപൂർവം തന്നെയാണ് അങ്ങോട്ടേക്ക് നടന്നത്.കുറച്ച് നേരം നടന്നപ്പോ തന്നെ അവൻ ലക്ഷ്യസ്ഥാനത് എത്തി.ഫോണിലെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് ആണ് അവൻ കുന്ന് കയറിയത്.എന്നാൽ അവനെ അതിശയിപ്പിച്ചുകൊണ്ട് പൂർവാധികം ശക്തിയോടെ ചന്ദ്രൻ ഉദിച്ചു നിന്നു സുര്യനെ പോലെ.അവന് അതൊരു അത്ഭുതം ആയിരുന്നു.അവൻ ചന്ദ്രനെ കണ്ടിട്ടുണ്ടെങ്കിൽപോലും ആദ്യമായ ഇങ്ങനെ……തനിക്ക് വേണ്ടിട്ടാണ് ചന്ദ്രൻ അത്രക്കും പ്രകാഷിച്ചു നിൽക്കുന്നതെന്ന് അവന് തോന്നിപ്പോയി.അവൻ ആ കുന്നിൻചെരുവിൽ ഇരുന്നു. നേരെ നോക്കിയാൽ അവന് ആ പാലമരം കാണാം.അങ്ങനെ കുറെയേറെ നേരം അവൻ അവിടെ ഇരുന്നു.ഒരു സ്വപ്നം കണ്ടതിന്റെ പേരിൽ.
ഒരുപാട് നേരം ഒരു പേടിയുമില്ലണ്ട് അവൻ അവന്റെ പകുതിക്കായി ആ യക്ഷികുന്നിൽ കാത്തിരുന്നു.
കാർത്തി: “പാറു……………… പാറു……………….. ”
കാർത്തി ഒരു ഭ്രാന്തനെ പോലെ കൂകി വിളിച്ചു……
സമയം 1.45
വിഷമത്തോടെ ആണെങ്കിലും കാർത്തി അവിടെ നിന്നും എണിറ്റ് നടക്കാനൊരുങ്ങി.
“എന്താ കാർത്തി കാത്തിരുന്ന് മടുത്തോ??
കാർത്തി തിരിഞ്ഞ് നോക്കി പക്ഷെ ആരെയും കാണുന്നില്ലായിരുന്നു.കാർത്തി ആകാംഷയോടെ വിളിച്ചു.
കാർത്തി: പാറു…………..
“അതെ കാർത്തി പാറു തന്നെയാ എന്റെ കാർത്തിടെ മാത്രം പാറു…….”
കാർത്തി: പാറു എനി…….ക്ക് നിന്നെ കാണണം.എന്റെ മുന്നിൽ ഒന്ന് വാ…….വാ പാറു plz………..
“എനിക്കും ആഗ്രഹം ഉണ്ട് എന്റെ കാർത്തിടെ മുമ്പിൽ വരണമെന്ന്.പക്ഷെ……..പക്ഷെ കാർത്തി ഞാൻ ഇപ്പൊ നിന്റെ ആ പഴയ പാറു അല്ല.ഞാ…….ഞാൻ ഒരു ആത്മാവ് ആണ്.ഒരു യക്ഷിയാണ്”……..
കാർത്തി: പാറു നീ…… നീ ഒരു ആത്മാവ് ആയിരിക്കും ഒരു യക്ഷി ആയിരിക്കും.പക്ഷെ……… പക്ഷെ എനിക്ക് നീ……………ന്റെ പഴയ പാറു തന്നെയാ.
ഇത്രയും പറഞ്ഞ് കാർത്തി കരഞ്ഞു പോയി.ആ കണ്ണീരിൽ ഉണ്ടായിരുന്നു കാർത്തി പാറുവിനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്.
“അയ്യേ……… ന്റെ കാർത്തി കരയാ…….നീ കരഞ്ഞ പാറുവിന് അത് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ????? “കരയല്ലേ കാർത്തി……….
കാർത്തി: പാറു ഞാൻ നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നറിയോ???? നിന്നെ പറ്റി ഓർക്കാത്ത ദിവസങ്ങൾ ഇല്ല എനിക്ക്.നിന്നെ ഒന്ന് കാണാൻ വേണ്ടി എത്ര തവണ മരിക്കാൻ തയാറായി എന്നറിയോ നിനക്ക്.പക്ഷെ എല്ലായിടത്തും ഞാൻ തോൽക്കുന്നു.എനിക്ക് നിന്നെ കാണണം പാറു. ഇല്ലെങ്കിൽ…….ഇല്ലെങ്കിൽ ഞാൻ ചിലപ്പോ……..
“എന്താ കാർത്തി ഈ പറയണേ………. നീ ഇങ്ങോട്ട് വന്നിട്ടുണ്ടെങ്കിൽ,ഞാൻ നിന്നോട് സംസാരിച്ചിട്ടുണ്ടെങ്കിൽ,ഞാൻ നിന്നെ മുന്നിൽ വരില്ലെന്ന് തോന്നുന്നുണ്ടോ????ന്റെ കാർത്തി കരയുന്നത് കാണാൻ എനിക്ക് ഇഷ്ട്ടമല്ല.ഞാൻ വരാം.
കാർത്തി: പിന്നെ എന്തിനാ മടിച്ചിരിക്കുന്നെ ഒന്ന് വേഗം വാ
“അയ്യടാ ചെക്കന്റെ പൂതി.അങ്ങനെ ഇപ്പോ നിന്റെ മുന്നിൽ ഞാൻ വരില്ല.”
കാർത്തി: നീ പറ്റിക്കുവാണോ???? എന്നാ പിന്നെ ഞാൻ പോട്ടെ
“നിനക്ക് അങ്ങനെ പോവാൻ പറ്റോ കാർത്തി………. ഞാൻ വരാം എന്റെ ചെക്കൻ ഒന്ന് കണ്ണ് അടക്ക്.”
കാർത്തി കണ്ണുകൾ മെല്ലെ അടച്ചു.
കിഴക്ക് വശത്തുന്ന് ഒരു ഇളം തെന്നൽ അവന്റെ കവിളിൽ മൊത്തമിട്ട് പോയി.നല്ല പാലപൂവിന്റെ മണം ആ പരിസരത്താകെ പരന്നു.തന്റെ മുമ്പിൽ ആരോ നിൽപ്പുണ്ടെന്ന് അവന് ഉറപ്പായി.
“ഇനി എന്റെ കാർത്തി കണ്ണ് തുറന്നോ……..”
അവൻ തന്റെ കണ്ണുകൾ പതിയെ തുറന്നു.
Comments