ഒളിച്ചോട്ടം -2

കഥ വായിച്ച് അഭിപ്രായങ്ങൾ പങ്കുവെയ്ക്കണമെന്ന് അപേക്ഷിക്കുന്നു.

രാവിലെ അന്ന് ഞാൻ പതിവു പോലെ നേരത്തെ എഴുന്നേറ്റില്ല. ഉറങ്ങിയപ്പോൾ ഒരുപാട് വൈകിയതോണ്ട് ‘അഞ്ജൂ’ ആണ് അന്നെന്നെ ഓടി വന്ന് വിളിച്ചുണർത്തിയത്. “ചേട്ടാ എണ്ണീറ്റെ താഴെ അനു ചേച്ചിയെയും കൊണ്ട് ഗോപാൽ അങ്കിൾ വന്ന് നിൽക്കുന്നൂന്ന്” പറഞ്ഞ് കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റത്.

എഴുന്നേറ്റ് കണ്ണ് തിരുമ്മി അവളെ നോക്കുമ്പോൾ അവളുടെ മുഖം ആകെ പേടിച്ച വിളറിയിട്ടുണ്ട്. താഴെ നിന്ന് ഗോപാൽ അങ്കിൾ ശബ്ദമുയർത്തി അച്ഛനോട് സംസാരിക്കുന്നത് എനിക്ക് മുകളിലോട്ട് കേൾക്കാൻ പറ്റുന്നുണ്ട്. “എന്നാലും പ്രതാപാ ഇവര് രണ്ടാളും നമ്മളോടീ ചതി ചെയ്തല്ലോ ന്നൊക്കെ പറയുന്നത് ഞാൻ കേട്ടു”.

എന്റെ ശരീരം തളരുന്ന പോലെ തോന്നി. എങ്ങനെയോ ഞങ്ങളുടെ രജിസ്ട്രാർ മാര്യേജിന്റെ കാര്യം എല്ലാരും അറിഞ്ഞിരിക്കുന്നു. താഴെ നിന്ന് ഒരു ചില്ല് പൊട്ടുന്ന ശബ്ദവും “വീട്ടിൽ കേറി ഒളിച്ചിരിക്കാതെ ഇറങ്ങി വാടാ ചെറ്റേ” എന്ന് ആരോ ഉറക്ക പറയുന്നതും ഞാൻ മുകളിൽ ഇരുന്നു കേട്ടു. ഉടനെ ഞാൻ സ്റ്റെയർ ഇറങ്ങി ഓടി ഉമ്മറത്തേയ്ക്ക് ചെന്നു.

എന്റെ തൊട്ടു പിറകിലായി അഞ്ജുവും ഓടി വന്നു. ഉമ്മറത്തെത്തിയപ്പോൾ അവിടെ അമ്മ കലങ്ങിയ കണ്ണുമായി വാതിലിൽ ചാരി നിൽപ്പുണ്ട്. അച്ഛൻ ഒരു തരം നിസ്സംഗ ഭാവത്തിൽ പുറത്തോട്ട് നോക്കി നിൽപ്പുണ്ട്. ഞാൻ ഉമ്മറത്തെത്തിയത് കണ്ടതോടെ കക്ഷിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു എന്നെയൊരു ദഹിപ്പിക്കുന്ന നോട്ടം നോക്കിയ അച്ഛൻ പെട്ടെന്ന് ഉമ്മറത്തെ തിണ്ണയിൽ പോയി ഇരുന്നു. അച്ഛൻ വീട്ടിൽ ഇടാറുള്ള ഒരു നീല ഷർട്ടും ഒരു ചുവന്ന ലുങ്കി മുണ്ടുമാണ് അപ്പോഴുള്ള വേഷം. വീടിന്റെ മുറ്റത്തേയ്ക്ക് നോക്കിയ ഞാൻ അവിടെ കൂടിയ ആൾകൂട്ടം കണ്ട് ഞെട്ടി. ഈ നാട്ടിലുള്ള സകല അവന്മാരും ഏതോ സർക്കസ് കാണാൻ കൂടിയ ലാഘവത്തിൽ ഉമ്മറത്ത് നിൽക്കുന്ന ഞങ്ങളെ തന്നെ വാ പൊളിച്ച് നോക്കി നിൽപ്പുണ്ട്. ആൾകൂട്ടത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചപ്പോൾ അവിടെ അനൂന്റെ അച്ഛൻ ഗോപാൽ അങ്കിൾ ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി അനൂന്റെ കൈയ്യിൽ മുറുക്കെ പിടിച്ച് നിൽപ്പുണ്ട്.

അനൂന്നെ നോക്കിയ എന്റെ ചങ്ക് പിടഞ്ഞു. കരഞ്ഞ് കണ്ണ് തുടച്ചു കൊണ്ടിരിക്കയാണ് അവൾ.

വീട്ടിലിടാറുള്ള ഒരു ചാര നിറത്തിലുള്ള ഫ്രോക്ക് ആണ് അപ്പോൾ അവളുടെ വേഷം. എന്നെ കണ്ടതോടെ പെണ്ണിന്റെ കരച്ചിൽ കൂടി. ഞാൻ അനു കുട്ടിയോട് ‘കരയല്ലേന്ന്’ പതിയേ പറഞ്ഞ് കൊണ്ട് കൈ കൊണ്ട് കണ്ണീര് തുടയ്ക്കാൻ ആംഗ്യം കാണിച്ചു ഇത് ഞാൻ ഡീൽ ചെയ്തോളാമെന്ന് കൂടി കൈ കൊണ്ട് ആംഗ്യത്തിൽ കാണിച്ചതോടെ.പെണ്ണ് കണ്ണീര് തുടച്ചു കൊണ്ട് എന്നെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി ‘ഇനി കരയൂലാട്ടോ ആദിയെന്ന്’ പതിയെ പറഞ്ഞത് അവളുടെ ചുണ്ടനക്കത്തിൽ നിന്ന് എനിക്ക് മനസ്സിലായി.

വീണ്ടും ചില്ല് പൊട്ടി ചിതറുന്ന ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയ ഞാൻ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിട്ടിരുന്ന എന്റെ സാൻട്രോ കാറിന്റെ ചില്ലുകളെല്ലാം ഒരു ഇരുമ്പ് വടി കൊണ്ട് അടിച്ചു പൊട്ടിച്ചു കൊണ്ടിരിക്കുന്ന സംഗീതിനെയാണ് ഞാൻ അവിടെ കണ്ടത്. അപ്പോഴുള്ള അവന്റെ മുഖ ഭാവം കണ്ട മാത്രയിൽ എനിക്ക് അവനെ ഒറ്റ കുത്തിന് കൊല്ലാനാ തോന്നിയത്.

ദേഷ്യം വന്ന് കൈ ചുരുട്ടി പിടിച്ച് നിന്ന എന്റെ അടുത്തേയ്ക്ക് അഞ്ജു വന്ന് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചിട്ട് നിറഞ്ഞ കണ്ണുമായി “വേണ്ട ഏട്ടാ ഇപ്പോ ഏട്ടൻ പുറത്തേയ്ക്കു ഇറങ്ങേണ്ടാന്ന്” പറഞ്ഞ് എന്റെ കൈയ്യിൽ അമർത്തി പിടിച്ച് വിതുമ്പി. ഞാൻ അതേ നിൽപ്പ് അവൻ കാറിന്റെ ചില്ലുകൾ ഓരോന്നായി അടിച്ചു പൊട്ടിച്ച് തീരുന്നത് വരെ നോക്കി നിന്നു. കാറിനോടുള്ള അവന്റെ അരിശം തീർന്ന് കഴിഞ്ഞപ്പോൾ അവൻ ആ ഇരുമ്പ് വടി കൈയ്യിൽ ചുഴറ്റി കൊണ്ട് അവൻ അച്ഛന്റെ നേരെ തിരിഞ്ഞു കൊണ്ട്: “ഡോ കാർന്നോരെ ചെക്കനെ മര്യാദയ്ക്ക് വളർത്തിക്കോളണം അല്ലേൽ ചെക്കൻ നാട്ടുകാരുടെ കൈയ്ക്ക് തീരും കേട്ടോടാ പെലയാടി മോനെ” ….!

അച്ഛനെ അവൻ വിളിച്ചത് കേട്ട് ദേഷ്യം ഇരച്ചു കയറി എന്റെ സകല നാഡീ ഞരമ്പുകളും വലിഞ്ഞു മുറുകി ദേഹം മൊത്തം പൊള്ളുന്ന പോലെ തോന്നി. എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചിരുന്ന അഞ്ജുന്റെ കൈ എടുത്ത് മാറ്റി കൊണ്ട് “നീ വിട്ടേടി അഞ്ജു ഇന്ന് ഈ പുന്നാര മോന്റെ ശവം ഞാനീ മുറ്റത്ത് വീഴ്ത്തും” ഞാൻ ദേഷ്യം കൊണ്ട് അലറിയത് കേട്ട് എല്ലാരും എന്നെ ഭയപ്പാടോടെ നോക്കി. വീട്ടിൽ ഉടുക്കാറുള്ള ലുങ്കി മുണ്ട് മടക്കി കുത്തി അകത്തേയ്ക്ക് പാഞ്ഞ് കേറിയ ഞാൻ എന്റെ പഴയ ക്രിക്കറ്റ് ബാറ്റ് സ്റ്റോറിൽ നിന്നും തപ്പി എടുത്ത് വേഗത്തിൽ ഉമ്മറത്തേയ്ക്ക് കുതിച്ചു.

ഉമ്മറത്തേയ്ക്ക് പാഞ്ഞ് ചെന്ന എന്നെ പിറകിൽ നിന്ന് കൈയ്യിൽ പിടിച്ച് വലിച്ച് നിറുത്തി കൊണ്ട് ‘വേണ്ടോന്ന്’ പറഞ്ഞ് കരഞ്ഞ് വിളിച്ചു കൊണ്ട് അമ്മയും അഞ്ജുവും കൂടി എന്നെ വട്ടം പിടിച്ചു.

“ദൈര്യമുണ്ടെങ്കിൽ ഇറങ്ങി വാടാ നായിന്റെ മോനേ വെറുതെ ഡയലോഗടിക്കാതെ” സംഗീത് വീണ്ടും എന്നെ വെല്ലുവിളിച്ചോണ്ടിരുന്നു. സംഗീതിനെ ആ സമയം ‘ബിഗ് ബി’ സിനിമയിൽ മമ്മൂട്ടിയുടെ അനിയനെ വെല്ലുവിളിച്ച് പുറത്തോട്ടിറക്കുന്ന സന്തോഷ് ജോഗിയെ പോലെയാണ് എനിക്ക് തോന്നിയത്. അവന്റെ ആ കൊണച്ച ഡയലോഗ് കൂടി ആയപ്പോൾ സർവ നിയന്ത്രണവും വിട്ട ഞാൻ അഞ്ജൂന്റെയും അമ്മേടെയും പിടിയിൽ നിന്ന് കുതറി മുറ്റത്തേയ്ക്ക് ചാടിയിറങ്ങി. എന്റെ വരവ് കണ്ടതും അവൻ കൈയിൽ ഉണ്ടായിരുന്ന ഇരുമ്പ് വടി ഉയർത്തിയതേ അവന് ഓർമ്മ കാണു ഞാൻ കാലുയർത്തി കൊണ്ട് അവനെ നെഞ്ചിന് ചവിട്ടി വീഴ്ത്തി കൈയിലിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഞാനെന്റ ദേഷ്യം തീരുവോളം അവനെ തലങ്ങും വിലങ്ങും നിലത്തിട്ട് അടിച്ചു. എന്റെ അഴിഞ്ഞാട്ടം കണ്ട് പേടിച്ച അനു “ആദി പ്ലീസ്” ന്ന് പറഞ്ഞ് കരഞ്ഞതൊന്നും ആ നിമിഷം എന്റെ ചെവിയിൽ കയറിയില്ല. അവനെ അടിക്കുന്നത് കണ്ട് എന്റെ നേരെ പാഞ്ഞടുത്ത അവന്റെ കൂട്ടുകാർക്കും കൊടുത്തു ഞാൻ ബാറ്റ് വച്ച് നല്ലോണം. എങ്ങനെയൊക്കെയോ പിടഞ്ഞെഴുന്നേറ്റ അവൻമാർ എന്നെ പിറകിൽ നിന്ന് ചുറ്റി പിടിച്ച് വരിഞ്ഞു മുറുക്കി . ഇത് കണ്ട് അടി കൊണ്ട് വീണു കിടന്ന

സംഗീത് ഒരു മരണ ചിരി ചിരിച്ച് താഴെ വീണു കിടന്ന ഇരുമ്പ് വടിയെടുത്ത് എന്റെ നേരെ നടന്ന് വന്നു. അവരുടെ ചുറ്റി പിടുത്തത്തിൽ അകപ്പെട്ട ഞാൻ അനങ്ങാൻ പറ്റാതെ നിന്നു പിടഞ്ഞു. “നീ തീർന്നെടാ പന്നിയെന്ന്” പറഞ്ഞ് സംഗീത് എന്റെ നേരെ ഇരുമ്പ് കമ്പി ഉയർത്തി. ആ നിമിഷം എല്ലാം അവസാനിക്കുമെന്ന് പേടിച്ച ഞാൻ അറിയാതെ കണ്ണടച്ചു നിന്നു. “ആാ ” ന്ന് ഉറക്കെ അലറുന്ന ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കിയ ഞാൻ കാണുന്നത് താഴെ വീണു കിടക്കുന്ന സംഗീതിനെയാണ്. നോക്കുമ്പോൾ നിയാസ് എന്റെ മുൻപിൽ ഷർട്ടിന്റെ കൈയ്യൊക്കെ തെറുത്ത് കേറ്റി കൈയിലെ മസ്സിൽ ഒക്കെ കാണിച്ച് നിൽപ്പുണ്ട് കൂടെ അമൃതും ഉണ്ട്.

“നീയെന്താ പോർക്കെ ഇവൻമാര് വന്ന കാര്യം വിളിച്ച് പറയാഞ്ഞത്” നിയാസ് എന്നെ ചുറ്റി പിടിച്ചു നിന്ന ഒരുത്തനെ ചവിട്ടി വീഴ്ത്തുന്നതനിടെ എന്നോട് അലറി. എന്റെ വലത്തെ കൈയ്യിൽ പിറകിൽ നിന്ന് പിടിച്ച് നിന്നവനെ ഞാൻ തന്നെ പിറകിലോട്ട് കാലു നീട്ടി നല്ലൊരു ചവിട്ട് കൊടുത്തു വേദന കൊണ്ട് പിടി വിട്ട് വേച്ച് പോയ അവനെ അമൃത് കാലുയർത്തി അവന്റെ കിടുങ്ങാ മണിയ്ക്ക് തന്നെ കൊടുത്തു നല്ലൊരു ചവിട്ട്.



ചവിട്ട് കൊണ്ട് നക്ഷത്രം എണ്ണിയ അവൻ നിലത്ത് അടിവയറ് പൊത്തി പിടിച്ച് ഇരുന്നു പോയി. ഈ സമയം അടി കൊണ്ട് വീണു കിടന്ന സംഗീതിന്റെ നെഞ്ചിൽ ചാടി കേറി ഇരുന്ന ഞാൻ അവന്റെ നെഞ്ചിലും മുഖത്തും എല്ലാം കൈ ചുരുട്ടി നല്ല ഇടി കൊടുത്തു. ഒടുവിൽ വീട്ട് മുറ്റത്ത് നടന്ന് കൊണ്ടിരിക്കുന്ന യുദ്ധം കണ്ട് ക്ഷമ കെട്ട അച്ഛൻ ” ഇതൊന്നു നിർത്താമോന്ന്” അലറിയപ്പോഴാണ് എനിക്ക് സ്വബോധം വന്നത്. ഞാൻ സംഗീതിന്റെ നെഞ്ചിൽ നിന്ന് പതിയെ എഴുന്നേറ്റ് അനു കുട്ടിയെ നോക്കിയപ്പോൾ അവൾ ഇതെല്ലാം കണ്ട് പേടിച്ച പോലെ നില്പുണ്ട്. നിയാസും അമൃതും എന്റെ ഒപ്പം വന്നു നിന്നു. “എല്ലാരും ഒന്ന് മാറിയേ” ആൾകൂട്ടത്തിൽ നിന്ന് ശബ്ദം കേട്ട ഭാഗത്തേയ്ക്കു നോക്കിയപ്പോൾ ആളുകളെ വകഞ്ഞു മാറ്റി കൊണ്ട് സ്ഥലം CI ടോമി ജോസ് വരുന്നുണ്ട് ഒപ്പം അനുവിന്റെ കൊച്ഛൻ കൃഷ്ണേട്ടനും ഉണ്ട്. ടോമി ജോസ് അച്ഛന്റെ വളരെ അടുത്ത പരിചയക്കാരനാണ്. അച്ഛനോടുള്ള അടുപ്പം കക്ഷി എന്നോടും കാണിക്കുന്നത് കൊണ്ട് ഞാൻ പുള്ളിയെ അങ്കിൾ എന്നാണ് വിളിക്കാറ്. കൃഷ്ണേട്ടൻ ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റാണ് അച്ഛനായിട്ടും ഞങ്ങളുടെ കുടുംബവുമായും നല്ല ബന്ധം പുലർത്തുന്നയാളുമാണ്. രണ്ടാളും അച്ഛന്റെ അടുത്ത് ചെന്നിട്ട് നടന്ന സംഭവങ്ങൾ ചോദിച്ചറിഞ്ഞു. പുള്ളി അച്ഛൻ പറയുന്നത് കേട്ട് തലയാട്ടുന്നതും ഞങ്ങളെയെല്ലാവരെയും മാറി മാറിയൊക്കെ നോക്കുന്നുണ്ട്. അവരുടെ സംസാരം കഴിഞ്ഞപോൾ ടോമി അങ്കിൾ എന്റെയടുത്തേയ്ക്കാണ് ആദ്യം വന്നത്. “നീ ഓക്കെ അല്ലെ ആദി?” പുള്ളി എന്റെ തോളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു. ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

കൃഷ്ണേട്ടൻ എന്റെടുത്ത് വന്നിട്ട് എന്റെ കൈ ചേർത്ത് പിടിച്ചിട്ട് “മോനെ ഇന്ന് ഇവിടെ നടന്ന കാര്യങ്ങൾക്ക് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇന്നിവിടെ നടന്നത്”. ഞാൻ “സാരമില്ല കൃഷ്ണേട്ടാ ന്ന്” പറഞ്ഞു.

എന്റെ കൈ വിട്ടു നീങ്ങിയ കൃഷ്ണേട്ടൻ അവിടെ അടി കൊണ്ട് അവശനായി ഇരിക്കുന്ന സംഗീതിന്റെ മുടിയിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചിട്ട് “കുടുംബത്തിനെ നാണം കെടുത്താനുണ്ടായവനെ പോടാ ഇവിടുന്ന്” പുള്ളി അവനെ തള്ളി അവിടെ നിന്ന് പുറത്തേയ്ക്കു കൊണ്ടു പോയി എല്ലാവരും ആ കാഴ്ച തന്നെ നോക്കി കൊണ്ടിരുന്നു. പിന്നെയും അവിടെ നിന്ന് പോകാതെ തമ്പടിച്ചു നിന്ന സംഗീതിന്റെ കൂട്ടുകാരെ നിയാസും അമൃതും കൂടെ ഉന്തി തള്ളി ഗേറ്റിന് പുറത്താക്കി.

” ഇവിടെ കൂടി നിൽക്കുന്ന നാട്ടുകാരൊക്കെ ഒന്ന് പിരിഞ്ഞ് പോയെ, ഇവിടുത്തെ കാര്യങ്ങൾ ഇനി ഞങ്ങൾ നോക്കി കൊളളാം”Ci ടോമി ഉറക്കെ വിളിച്ചു പറഞ്ഞതോടെ നാട്ടുകാരും പതിയെ ഓരോരോ അടക്കം പറച്ചിലുമായി പതിയെ സ്ഥലം വിട്ടു.


“ഗോപാലേട്ടാ അനുരാധയെയും കൊണ്ട് അകത്തേയ്ക്ക് വന്നെ നമ്മുക്ക് ഇതൊന്നു സംസാരിച്ച് തീർക്കാനുണ്ട്” ടോമി അങ്കിൾ ഗാംഭീര്യത്തിൽ പറഞ്ഞതോടെ മടിച്ചു മടിച്ചാണെങ്കിലും ഗോപാലൻ അങ്കിൾ മുറ്റത്ത് നിന്നും അകത്തേയ്ക്ക് കയറി തൊട്ടു പിറകിൽ അനുവും. വീടിന്റെ ഉമ്മറത്ത് കേറിയ അനു അവിടെ ചാരുപടിയിൽ ഇരുന്ന എന്റെ അടുത്ത് വന്നിട്ട് ” എന്തേലും പറ്റിയോ ആദിയെന്ന് ” ചോദിച്ച് എന്റെ മുഖത്ത് രണ്ട് കൈയ്യും ചേർത്ത് പിടിച്ചു.

ഞാൻ ഒന്നുമില്ലെന്ന അർഥത്തിൽ ചുമൽ കുലുക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി. എന്റെ അടുത്ത് അനു വന്ന് നിൽക്കുന്നത് കണ്ട് ദേഷ്യം വന്ന ഗോപാൽ അങ്കിൾ അകത്ത് നിന്ന് പാഞ്ഞ് വന്ന് “ഇങ്ങട് വാടീ ” ന്ന് പറഞ്ഞ് ദേഷ്യത്തിൽ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് അകത്തേയ്ക്കു കൊണ്ടു പോയി. പോകുന്ന പോക്കിൽ പുള്ളി എന്നെ കലിപ്പിൽ ഒന്ന് നോക്കിയാണ് പോയത്.

പുറത്ത് സിറ്റൗട്ടിൽ അമൃതിന്റെയും നിയാസിന്റെയും ഒപ്പം ഇരുന്നിരുന്ന എന്നെ അകത്തേയ്ക്ക് വിളിക്കാനായി വന്നത് അഞ്ജുവാണ് “നിങ്ങളെ മൂന്നാളെയും ടോമി അങ്കിൾ അകത്തേയ്ക്ക് വിളിക്കുന്നൂന്ന്” പറഞ്ഞിട്ട് അവൾ മുഖം വീർപ്പിച്ച് അകത്തേക്ക് പോയി. അകത്തെ സ്വീകരണ മുറിയിലെത്തിയ ഞാൻ കാണുന്നത് സ്വീകരണ മുറിയിലെ വലിയ സോഫയിൽ Ci ടോമിയും അച്ഛനും ഒരുമിച്ച് ഇരിക്കുന്നതാണ്. ഗോപാൽ അങ്കിൾ സിംഗിൾ സെറ്റിയിൽ മ്ലാനത നിറഞ്ഞ മുഖത്തോടെ ഇരുപ്പുണ്ട്. അനു ഗോപാൽ അങ്കിൾ ഇരിക്കുന്ന സെറ്റിയുടെ പിറകിൽ പേടിച്ചരണ്ട മുഖവുമായി നിൽപ്പുണ്ട്. അഞ്ജു അമ്മയുടെ കൈയിൽ പിടിച്ച് ആ റൂമിൽ തന്നെ നിൽപ്പുണ്ടായിരുന്നു. അകത്തേയ്ക്ക് എത്തിയ ഞങ്ങൾ 3 പേരും ആ റൂമിൽ സോഫയുടെ അടുത്ത് തന്നെ കിടപ്പുണ്ടായിരുന്ന ദിവാൻ കോട്ടിൽ അവർക്ക് അഭിമുഖമായി പോയി ഇരുന്നു. ഞാൻ വന്ന് ഇരുന്നതോടെ Ci ടോമി പറഞ്ഞ് തുടങ്ങി.

“എന്നതായാലും സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു. ഇനി 2 കുടുംബങ്ങളുടെയും സ്റ്റാന്റ് എന്താണ് ഈ വിഷയത്തിലെന്ന് പറ” പുള്ളി പറഞ്ഞ് നിറുത്തി. അത്രേം നേരം സോഫയിൽ മുഖം കുനിച്ചിരുന്ന ഗോപാൽ അങ്കിൾ തലയുയർത്തിയിട്ട് ” ഞങ്ങൾക്ക് ഈ ബന്ധത്തിൽ താൽപര്യമില്ല, ഇവന് അതിനുള്ള പക്വതയൊന്നുമായിട്ടില്ല. പിന്നെ ഇവൻ അനൂനെക്കാളും 5 വയസ്സിന് ഇളയതുമാണ് അതോണ്ട് എന്ത് വന്നാലും ഞാൻ സമ്മതിക്കൂല” ഗോപാൽ അങ്കിൾ എന്റെ നേരെ നോക്കി കൊണ്ട് പറഞ്ഞു.

“ഗോപാലൻ ചേട്ടൻ അങ്ങനെ പറഞ്ഞാൽ എങ്ങനാ … ഇവര് രണ്ടാളും പ്രായപൂർത്തി ആയിട്ടാണ് റെജിസ്ട്രാർ മാര്യേജ് ചെയ്തത് അത് തടയാൻ നിയമമൊന്നുമില്ലാട്ടോ പിന്നെ പറഞ്ഞ പക്വതയുടെ കാര്യം അത് നോക്കാൻ നിയമത്തിൽ പറയുന്നുമില്ല. ചേട്ടൻ സമാധാനപരമായി ഒന്ന് ആലോചിച്ചിട്ട് തീരുമാനം പറയു” ടോമി അങ്കിൾ സോഫയുടെ ചാര് ഭാഗത്ത് നിന്ന് നടു നിവർത്തിയിരുന്ന് പറഞ്ഞു.

“എനിക്കും ഗോപാലൻ പറഞ്ഞ അതേ അഭിപ്രായമാണ് ഉള്ളത്. ഇവനോടിപ്പോ പോയി കല്യാണം കഴിക്കാൻ ആരാ പറഞ്ഞത്? അഹമ്മതിയല്ലേ രണ്ടാളും കാണിച്ചത്?” അച്ഛൻ ദേഷ്യത്തിൽ എന്റെ നേരെ നോക്കി കൊണ്ട് ശബ്ദമുയർത്തി പറഞ്ഞു.

അച്ഛന്റെ നോട്ടം കണ്ട് ചൂളിയ ഞാൻ നിലത്തേയ്ക്ക് നോക്കിയിരുപ്പായി. സ്വീകരണ മുറിയിലെ ഫാൻ ഫുൾ സ്പീഡിൽ കറങ്ങി കൊണ്ടിരുന്നെങ്കിലും ഞാനിരുന്ന് വിയർക്കായിരുന്നു. കുറച്ച് നേരം റൂമിൽ ആരും സംസാരിച്ചില്ല.

“നിങ്ങള് 2 കൂട്ടരും ഇങ്ങനെ പറഞ്ഞോണ്ടിരുന്ന എങ്ങനെയാ ശരിയാവുന്നെ?” ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടേ മതിയാവൂ. നാട്ട്കാര് മൊത്തം ഇന്നിവിടെ ഉണ്ടായ സംഭവങ്ങൾ ഒക്കെ അറിഞ്ഞിട്ടുണ്ട്. പ്രതാപേട്ടാ നിങ്ങള് പറ” ….. ടോമി അങ്കിൾ ഈ പ്രശ്നം പരിഹരിച്ചേ അടങ്ങൂന്നുള്ള വാശിയിൽ പറഞ്ഞു.

“ഇനി ഞാൻ ചോദിച്ചില്ലാന്ന് വേണ്ട ആദി നിന്നോട് അവസാനമായിട്ട് ചോദിക്കുവാ നീ ഇവളുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുണ്ടോ ഇല്ലയോ?”

അച്ഛന്റെ ആ ചോദ്യത്തിന് മറുപടി കൊടുക്കാൻ എനിക്ക് ഒരു മിനിറ്റ് പോലും ആലോചിക്കേണ്ടി വന്നില്ല മറുപടി കൊടുക്കാൻ…. “ഇല്ലചഛാ, ഉപേക്ഷിക്കാൻ വേണ്ടീട്ടല്ല ഞാൻ അനൂ നെ സ്നേഹിച്ചത്. ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യം നിങ്ങളോടൊക്കെ പറഞ്ഞതല്ലെ? എന്നിട്ടും നിങ്ങള് സമ്മതിക്കാതെ വന്നപ്പോഴാ ഞാൻ ഇത് ചെയ്തത്” ഞാൻ ശബ്ദമിടറി കൊണ്ട് അച്ഛനോട് പറഞ്ഞൊപ്പിച്ചു.

ഞാൻ എന്റെ ഈ കാര്യത്തിലുള്ള തീരുമാനം അച്ഛനോട് പറഞ്ഞ് കഴിഞ്ഞപ്പോൾ അച്ഛൻ ടോമി അങ്കിളിനോട് : ” ടോമി, അവൻ പറഞ്ഞത് കേട്ടല്ലോ നീ? ഇനി ഞാൻ എന്ത് പറയാനാണ്? ഇവര് രണ്ടാളും ഇഷ്ടത്തിലാണെന്ന കാര്യം അറിഞ്ഞപ്പഴേ ഞാനിവനോട് പറഞ്ഞതാ ഇത് നടക്കൂലാന്ന്.എന്നിട്ട് എന്റെ വാക്കിന് ഒരു വിലയും കൊടുക്കാതെ പോയി രജിസ്ട്രർ മാര്യേജ് നടത്തി അഹങ്കാരം കാണിച്ച ഇവന്റെ കാര്യത്തിൽ എനിക്കൊന്നും പറയാനില്ല. എങ്ങോട്ടാ ന്ന് വച്ചാ പോട്ടെ ഇനി ഇവിടെ നിക്കണ്ട ഇവൻ”

അച്ചൻ ഉറച്ച തീരുമാനത്തിൽ പറഞ്ഞു.അതോടെ അവിടെ അമ്മയും അഞ്ജുവും ഏങ്ങലടിച്ച് കരയാൻ തുടങ്ങി. എനിക്കാണേൽ എല്ലാ കൂടി ആയിട്ട് കണ്ണിൽ ഇരുട്ട് ഇരച്ച് കയറുന്ന പോലെ തോന്നി.

അച്ഛൻ എന്റെ കാര്യത്തിലുള്ള തീരുമാനം പറഞ്ഞത് കേട്ട് സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ ഗോപാൽ അങ്കിൾ പിറകിൽ നിന്നിരുന്ന അനുവിന്റെ നേരെ തിരിഞ്ഞിട്ട് ” എല്ലാം കേട്ടല്ലോ എന്താ നിന്റെ തീരുമാനം? എന്റെ ഒപ്പം വീട്ടിലോട്ട് വരുന്നുണ്ടോ അതോ ഇവനോടൊപം പോകാനാണോ ഉദ്ദേശ്യം?

“എന്റെ ആദിയെ വിട്ടിട്ട് ഞാനെങ്ങോട്ടും വരണില്യ” അനു അൽപ്പം പോലും താമസിക്കാതെ ഗോപാൽ അങ്കിളിന് മറുപടി കൊടുത്തു.

” എന്നാ എങ്ങോട്ടാന്ന് വച്ചാ പോയി തുലയടി, അച്ഛനേം അമ്മേം ധിക്കരിച്ച് നീ പോയി ഇവനോടൊപ്പം ജീവിക്ക്. ഞങ്ങള് മരിച്ചാൽ പോലും നീ ഇനി കാണാൻ വന്നേക്കരുത്. ഇതോടെ തീർന്നു ഞങ്ങളും നീയുമായുള്ള എല്ലാ ബന്ധങ്ങളും” ഗോപാൽ അങ്കിൾ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി പോയി. അനു നിറഞ്ഞ കണ്ണുകളോടെ താഴേയ്ക്ക് നോക്കി നിൽപ്പായി.

“പ്രതാപേട്ടാ ഒന്നും കൂടി ഒന്നാലോചിച്ചിട്ട് ഒരു തീരുമാനം എടുത്താൽ പോരേ ഈ കാര്യത്തിൽ?” ടോമി അങ്കിൾ അവസാന ഘട്ടമെന്ന നിലയ്ക്ക് വീണ്ടും അച്ഛനോട് പറഞ്ഞു നോക്കി.

“ഇല്ല ടോമി ഈ കാര്യത്തിൽ എന്റെ തീരുമാനം ഞാൻ പറഞ്ഞു കഴിഞ്ഞു. എന്റെ വാക്ക് ധിക്കരിച്ച് സ്വയം ഇഷ്ടപ്രകാരം ജീവിക്കാൻ തീരുമാനിച്ചവർക്കൊന്നും ഈ കുടുംബത്തിൽ ജീവിക്കാൻ ഒരു അർഹതേം ഇല്ല. എങ്ങോട്ടാന്ന് വെച്ചാ പോകട്ടെ ഇവളേം കൊണ്ടു” അച്ഛൻ തീർത്തു പറഞ്ഞു.

“എന്നാ ഞാൻ ഇറങ്ങാ പ്രതാപേട്ടാ നിങ്ങളുടെ തീരുമാനം പറഞ്ഞ സ്ഥിതിയ്ക്ക് ഇനി ഞാനിവിടെ ഇരുന്നിട്ട് എന്ത് കാര്യം?” ഉള്ളിലുള്ള അമർഷത്താൽ ശബ്ദം ഇടറിയ ടോമി അങ്കിൾ അച്ഛനോട് പറഞ്ഞിട്ട് സോഫയിൽ നിന്ന് എഴുന്നേറ്റ് ആർക്കും മുഖം കൊടുക്കാതെ വീട്ടിൽ നിന്നിറങ്ങി പോയി.

മുറിയിൽ ആകെയൊരു നിശബ്ദത. ആരും ഒന്നും പറയുന്നില്ല. എന്നെ സമാധാനിപ്പിക്കാനായി എന്റെ അപ്പുവും ഇപ്പുറവും ആയി ഇരുന്നിരുന്ന നിയാസും അമൃതും എന്റെ തോളിൽ കൈയ്യിട്ട് ചേർന്നിരുന്നു. അനു ആണെങ്കിൽ നിലത്ത് തന്നെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്നുണ്ട്. അമ്മയും അഞ്ജുവും കണ്ണ് നിറച്ച് കൊണ്ട് എന്നെ തന്നെ നോക്കി നിൽപ്പുണ്ട്.

“ആദി, നിന്റെ സാധനങ്ങൾ എടുത്തിട്ട് നീ ഇവളേം കൊണ്ട് ഇവിടുന്നിറങ്ങിക്കോ” അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു.

അച്ഛൻ പറഞ്ഞത് കേട്ട് അച്ഛന്റെ അടുത്തേയ്ക്ക് ചെന്ന അമ്മ അച്ഛന്റെ കൈയ്യിൽ പിടിച്ച് കുലുക്കിയിട്ട് ” ഇവൻ എങ്ങോട്ട് പോവാനാന്നാ നിങ്ങളീ പറയുന്നെ? നമ്മളെയൊക്കെ വീട്ടിട്ട് ഇവൻ എവിടെ പോകാനാ? അമ്മ കരഞ്ഞ് ശബ്ദമിടറി കൊണ്ട് പറഞ്ഞു.

“നമ്മുടെയൊക്കെ ഇഷ്ടം നോക്കാതെ സ്വന്തം തീരുമാനമെടുത്തവൻ തന്നത്താൻ ജീവിക്കാനും പഠിച്ചോളും” അച്ഛൻ തന്റെ തീരുമാനത്തിൽ നിന്ന് അല്പ്പം പോലും പിറകോട്ട് പോകാതെ പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു.

ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതലുണ്ടായ പ്രശ്നങ്ങളും അവസാനം അച്ഛൻ എന്നോട് വീട്ടിൽ നിന്ന് പോകാൻ പറഞ്ഞതും കൂടി ഒക്കെ ആയപ്പോൾ ഇനി എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടാതെ ദിവാൻ കോട്ടിൽ നിയാസിന്റെയും അമൃതിന്റെയും നടുവിൽ മുഖം കുനിച്ച് താഴോട്ട് നോക്കിയിരുന്ന ഞാൻ അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ അവരോട് പോയ് ക്കൊളാൻ പറഞ്ഞു.

പക്ഷേ അവന്മാർ പോകാൻ കൂട്ടാക്കാതെ എന്റെ ഒപ്പം തന്നെ അതേ ഇരുപ്പ് തന്നെ ഇരുന്നു. ഇതിനിടെ അമൃതിന്റെ മോബൈൽ റിംഗ് ചെയ്തപോൾ അവൻ ഫോൺ എടുത്ത് പുറത്തിറങ്ങി. അൽപ്പ സമയത്തിനുള്ളിൽ വിളറിയ മുഖവുമായി അകത്തേയ്ക്ക് വന്ന അമൃത് എന്നോടും നിയാസിനോടും ആയി ശബ്ദം താഴ്ത്തി പറഞ്ഞു “മച്ചാനെ ആ അവരാതി മോൻ സംഗീത് അവന്റെ കുറേ കഞ്ചൻ ഫ്രണ്ട്സുമായി കൈയ്യിൽ ടൂൾസുമായി ജംഗ്ഷനിൽ കൂടി ബൈക്കിൽ കറങ്ങി നടപ്പുണ്ടെന്ന്. നിന്നെയും അനൂന്നെയും സ്ക്കെച്ച് ചെയ്യാൻ തന്നെ ആണ് അവന്റെ പരിപാടിയെന്നാ നമ്മുടെ ജിമ്മിലെ അജി ഇപ്പോ വിളിച്ച് പറഞ്ഞത്”

അമൃത് പറഞ്ഞത് കേട്ട് അമ്പരന്ന ഞാൻ അവനോട്: “ഇത് അജി എങ്ങനെ അറിഞ്ഞു?”

അമൃത് സംഗീതിനോടുള്ള ദേഷ്യം കൊണ്ട് പല്ല് ഞെരിച്ചിട്ട് എന്നോട്: “നീ മറന്ന് പോയതാണോ?

ആ മൈരൻ സംഗീതിന്റെ വീടിന്റെ തൊട്ട് പിറകിലുള്ള വീടല്ലെ അജിയുടെ? ഇവിടുന്ന് സംഗീതിനെയും കൊണ്ട് കൃഷ്ണേട്ടൻ വീട്ടിൽ കൊണ്ട് ചെന്നാക്കി പുള്ളി പഞ്ചായത്തിൽ മീറ്റിംഗോ മറ്റോ ഉണ്ടായതോണ്ട് പെട്ടെന്ന് പോയെന്ന്, ആ തക്കം നോക്കി അവൻ അവന്റെ വേറെ കുറെ തലതിരിഞ്ഞ ഫ്രണ്ട്സിനെ വിളിച്ചു വരുത്തി ഉറക്കെ സംസാരിച്ചത് അവൻ വീട്ടിലിരുന്ന് കേട്ടൂന്ന്. അതറിഞ്ഞ പാടേ ആണ് അവൻ വിളിച്ചു പറഞ്ഞത്. ആദി നീ എത്രയും പെട്ടെന്ന് അനൂന്നെയും കൊണ്ട് ഇറങ്ങിക്കോ ഇവിടെ ഇനി നിൽക്കുന്നത് സേഫ് അല്ല. പോരാത്തതിന് നിന്റെ തന്തപടി പറഞ്ഞതും ഒക്കെ കേട്ട സ്ഥിതിയ്ക്ക് വേഗം ഇവിടുന്ന് നിങ്ങൾ പോണം. ഞാൻ പോയി നമ്മുടെ കുറച്ച് പിള്ളേരെ സെറ്റാക്കി നിർത്തട്ടെ അവൻ ഇങ്ങോട്ട് ചുരണ്ടാൻ വന്നാലോ നമ്മളും ഒന്ന് കരുതിയിരിക്കുന്നതാ നല്ലത്. “നിയാസെ, നീ ഇവിടെ കാണൂലേ? ഇവന്റൊപ്പം” ആദി നീ വേഗം എടുക്കാനുള്ളതൊക്കെ എടുത്ത് റെഡിയാക്.ഞാൻ പോയിട്ട് വേഗം വരാം. അമൃത് വേഗം തന്നെ വീട്ടിൽ നിന്ന് പാഞ്ഞിറങ്ങി പോയി.

ഞങ്ങളുടെ മാറി ഇരുന്നുള്ള അടക്കം പറച്ചിലും അമൃത് പെട്ടെന്ന് പോയതും ഒക്കെ കണ്ട് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായ അനു അവിടെ നിന്ന് കൊണ്ട് എന്താന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചോണ്ടിരുന്നു. ഞാൻ പെട്ടെന്ന് തന്നെ അവളുടെ അടുത്ത് ചെന്നിട്ട് സംഗീതിന്റെ കാര്യം പറഞ്ഞു. കക്ഷിയ്ക്ക് അത് കേട്ടിട്ട് വല്യ കുലുക്കമൊന്നുമില്ല. ഡ്രസ്സ് ഒക്കെ പാക്ക് ചെയ്ത് വയ്ക്കട്ടെ നമ്മുക്ക് പോകണ്ടെതല്ലെന്ന് പറഞ്ഞ് ഞാനവളുടെ തോളത്ത് കൈ വച്ചിട്ട് നേരെ സ്റ്റെയർ കേസ് കയറി എന്റെ മുറിയിലോട്ട് പോയി. ആ സമയം ഞാൻ ആരേയും മൈൻഡ് ചെയ്യാൻ ഒന്നും പോയില്ല. *……………*………….*………..*…………

ആദി മുകളിലെ റൂമിലേയ്ക്ക് പോയി കഴിഞ്ഞപ്പോൾ അമ്മ രാഗിണി നിയാസിനോട് :

“മോനെ, എന്താ ഡാ പ്രശ്നം? അമൃത് പെട്ടെന്ന് പോകുന്നതൊക്കെ കണ്ടല്ലോ?”

“അത് അമ്മെ സംഗീതില്ലേ അവൻ അവന്റെ വേറെ ഫ്രണ്ട്സുമായിട്ട് ആദിയെയും അനൂനെയും തപ്പി നടക്കുന്നുണ്ടെന്ന്. അവന്റെ കൂടെയുള്ള ഫ്രണ്ട്സിൽ പലരും ഗുണ്ടകളൊക്കെയാ അവര് ഇങ്ങോട്ട് വീണ്ടും വരാൻ പോകുന്നുണ്ടെന്ന് അമൃതിനെ സംഗീതിന്റെ വീടിനടുത്തുള്ള ഒരുത്തൻ വിളിച് പറഞ്ഞതാ അവര് വന്നാൽ നമ്മളും ഒന്ന് കരുതിയിരിക്കണമല്ലോ അതിന് കുറച്ച് പിള്ളേരെ ഒന്ന് റെഡിയാക്കി നിർത്താൻ വേണ്ടിയിട്ടാ അമൃത് പോയത്.”

ഇത് കേട്ട് പേടിച്ച ആദിയുടെ അമ്മ രാഗിണി ഭർത്താവ് പ്രഭാകരനോട്: “നിങ്ങളിത് കേട്ടില്ലേ പ്രഭേട്ടാ ആ സംഗീത് പിന്നം പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നൂന്ന്. എന്തായാലും സംഭവിക്കാൻ ഉള്ളത് സംഭവിച്ചു. തല്ക്കാലം നമ്മുക്ക് ആ വിഷയം മറക്കാം. ആദീ നെ വിശ്വസിച്ച് ഇറങ്ങി വന്നതാ ഈ പെൺകൊച്ച് അപ്പോ നമ്മുക്ക് ഈ കാര്യം അങ്ങനെ നിസ്സാരമായി കാണാൻ പറ്റൂല. എനിക്ക് ആണായിട്ട് അവൻ ഒരാള് മാത്രമേ ഉള്ളൂ. നിങ്ങള് ആ ഫോൺ എടുത്ത് ടോമിയെ വിളിച്ച് ഈ കാര്യം പറ “.

എല്ലാം കൂടി കേട്ട് കഴിഞ്ഞപ്പോൾ ഒന്ന് അയഞ്ഞ പ്രഭാകരൻ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോണെടുത്ത് Ci ടോമിയെ വിളിച്ചിട്ട്:

“ടോമി, ആ സംഗീത് വീണ്ടും പ്രശ്നമുണ്ടാക്കാനായി ഇങ്ങ്ട് വരാൻ പോകുന്നുണ്ടെന്ന്. ആദിയുടെ ഫ്രണ്ട് അമൃതിനെ സംഗീതിന്റെ വീടിനടുത്തുള്ള ആരോ വിളിച്ചു പറഞ്ഞതാണെന്ന്. പ്രഭാകരൻ ഫോണിൽ കൂടി ടോമി പറഞ്ഞത് കേട്ട് ഉം … . ഉം ശരി എന്നൊക്കെ പറയുന്നുണ്ട്. ശരി, എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി ഞാൻ ഒന്നും പറയുന്നില്ലാന്ന്” പ്രഭാകരൻ ഫോണിൽ കൂടി പറയുന്നത് രാഗിണിയും അഞ്ജുവും അനുവും നിയാസും ഒക്കെ ശ്രദ്ധിച്ച് കേട്ട് നിൽക്കുന്നുണ്ട്.

ഫോണിലെ സംസാരം തീർന്നപ്പോൾ സോഫയിൽ പോയി ഇരുന്ന പ്രഭാകരൻ നിയാസിനെ അടുത്തേയ്ക്ക് വിളിച്ചിട്ട്:

“മോനെ ഡാ നമ്മൾ എന്താ ചെയ്യേണ്ടത്? ആ തല തിരിഞ്ഞവൻ ഇനിയും പ്രശ്നമുണ്ടാക്കാൻ ഇങ്ങോട്ടെയ്ക്ക് വരുമോ?”

നിയാസ് പ്രദാകരന്റെ അടുത്ത് സോഫയിൽ പോയിരുന്നിട്ട്: “ഇല്ലച്ഛാ, അവൻ ഇനി ഈ വീടിന്റെ മുറ്റത്ത് കടക്കൂല അമൃത് അതിന് വേണ്ടിയിട്ട് ഞങ്ങളുടെ കമ്പനി സെറ്റ് പിള്ളേരെ റെഡിയാക്കാൻ വേണ്ടിയിട്ടാ പോയത്”.

“മോള് എത്ര നേരായി ഈ നിൽപ്പ് തുടങ്ങിയിട്ട് ഇങ്ങ് വന്നെ അമ്മ ചോദിക്കട്ടെ” …. അത്രയും നേരം അവിടെ തല കുമ്പിട്ട് നിന്നിരുന്ന അനുരാധയെ രാഗിണി ചെന്ന് കൈയ്യിൽ പിടിച്ച് കൊണ്ടുപോയി ഡൈനിംഗ്‌ ടേബിളിന്റെ കസേര നീക്കിയിട്ട് അതിലിരുത്തി.

“ഒന്നൂല ആന്റി ഞാൻ വെറുതെ അങ്ങ് നിന്നു പോയതാ” അനു ചെറിയ ചമ്മലോടെ പറഞ്ഞൊപ്പിച്ചു.

“മോള് ഇനി എന്നെ അമ്മയെന്ന് വിളിച്ചാ മതീട്ടോ ആദി വിളിക്കുന്ന പോലെ” അത് കേട്ടപ്പോ അനുവിന്റെ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു.

“അനു ചേച്ചി ഇനിയെന്താ നിങ്ങൾ രണ്ടാളുടെയും പ്ലാൻ?” ആദിയുടെ അമ്മയോട് സംസാരിചിരുന്ന അനുവിനോട് അഞ്ജു ചോദിച്ചു.

“ആദി പറയുന്നത് എന്താന്ന് വെച്ചാ അങ്ങിനെ” അനു ചെറിയ നാണത്തോടെ പറഞ്ഞു.

” മോളോട് അമ്മയ്ക്ക് ദേഷ്യമൊന്നുമില്ലാ ട്ടോ ഇപ്പോ മോള് എന്റെ ആദിയുടെ ഭാര്യ അല്ലേ! അവനെ ശരിക്കും ശ്രദ്ധിച്ചോണെ ചെക്കന് ഇപ്പോഴും പിള്ളേര് കളി മാറിയിട്ടില്ല. മോള് വേണം ഇനി അതൊക്കെയൊന്ന് മാറ്റിയെടുക്കാൻ” രാഗിണി അനുരാധയുടെ കൈയ്യിൽ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.

“ശരിയമ്മെ” അനുരാധ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.

ആദിയുടെ അച്ഛൻ പ്രഭാകരൻ നിയാസിനെ ആദിയുടെ അടുത്ത ഫ്രണ്ടായി മാത്രമല്ല കണ്ടിരിക്കുന്നെ സ്വന്തം മകൻ ആദിയുടെ അതേ സ്ഥാനം തന്നെ അവനും കൊടുത്തിട്ടുള്ളത് കൊണ്ട് പ്രഭാകരൻ നിയാസിനോട് ആദിയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ചോദിച്ചറിയാറുണ്ട്. നിയാസ് പ്രഭാകരനോട് കാണിക്കുന്ന അടുപ്പം പോലും സത്യം പറഞ്ഞാൽ ആദിയ്ക്ക് അച്ഛൻ പ്രഭാകരനോട് ഇല്ലാന്ന് പറയുന്നതാകും ശരി. ഒരു തരം പേടി കലർന്ന ബഹുമാനത്തോടെ മാത്രമേ ആദി അച്ഛനോട് സംസാരിക്കാറുള്ളൂ.

പ്രഭാകരനും അല്പ്പം ഗൗരവം നിറഞ്ഞ ഭാവത്തോടെയാണ് ആദിയോടും സംസാരിക്കാറ്. ഇത് ആദിയുടെ വീട്ടിൽ മാത്രം ഉള്ള കാര്യമല്ല ഒട്ടുമിക്ക വീടുകളിലും ആൺമക്കൾ അച്ഛനോട് പെരുമാറുന്നത് ഇതേ പോലെ തന്നെയാ . അച്ഛൻമാർക്ക് ആൺ മക്കളോട് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല ഉള്ളിലുള്ള സ്നേഹം പുറത്ത് കാണിച്ച് സംസാരിക്കാൻ പലർക്കും അറിയില്ല. അത് തന്നെയാണ് ആദിയും അച്ഛനും തമ്മിലുള്ളതും.

ഈ സമയം സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്ന് ആദിയുടെയും അനുരാധയുടെയും കാര്യത്തിൽ എന്ത് ചെയ്യണമെന്ന് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ആദിയുടെ അച്ഛൻ പ്രഭാകരനും കൂട്ടുകാരൻ നിയാസും.

” നിയാസെ, തല്ക്കാലം അവരെ രണ്ടാളെയും നമ്മുക്ക് ഇവിടെ നിന്ന് മാറ്റി നിർത്തുന്നതാണ് നല്ലതെന്ന് എന്റെ മനസ്സ് പറയുന്നു. ആ സംഗീതിന്റെ കാര്യം ഓർത്ത് പേടിച്ചിട്ടൊന്നും അല്ല, അനുവിന്റെ അച്ഛൻ ഗോപാലൻ എന്റെ അടുത്ത കൂട്ടുകാരനാണെന്ന കാര്യം നിനക്കറിയാലോ ഇപ്പോ അവര് രണ്ടാളെയും നമ്മൾ ഇവിടെ തന്നെ നിർത്തിയാൽ അത് ഗോപാലന് അവരോട് രണ്ടാളോടുമുള്ള ദേഷ്യം കൂടുകയേ ഉള്ളൂ. ഈ സംഭവത്തിനു ശേഷം ഗോപാലൻ എന്നോട് നേരെ ചൊവ്വെ സംസാരിട്ടില്ല.കുറച്ച് നാള് കഴിയുമ്പോ അവന്റെ ദേഷ്യമൊക്കെ ഒന്നടങ്ങി കഴിയുമ്പോ ഞാൻ തന്നെ അവനോട് സംസാരിച്ച് സമ്മതിപ്പിച്ച് ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ചോളാം അത് വരെ കുറച്ച് നാള് ഇവര് രണ്ടാളും ഒന്ന് മാറി നിൽക്കട്ടേ അല്ലേ? എന്താ നിന്റ അഭിപ്രായം?

“ഈ കാര്യം തന്നെയാ ഞാൻ അച്ഛനോടും പറയാൻ ഇരുന്നത്. അവര് ഇപ്പോ ഒന്ന് മാറി നിൽക്കുന്നത് തന്നെയാ നല്ലത്”. നിയാസ് പ്രതാപൻ പറഞ്ഞതിനെ പിന്താങ്ങി.

” അവരെ ഇപ്പോ എങ്ങോട്ടെയ്ക്കാ മാറ്റി നിർത്തുക നമ്മൾ?” പ്രഭാകരൻ ഒരു ഊഹവും കിട്ടാതെ പറഞ്ഞു.

“അച്ഛാ, എന്റെ വീടിനടുത്തുള്ള വിനോദ് ഏട്ടൻ പാലക്കാട് ഉള്ള ഒരു റിസോർട്ടിന്റെ മാനേജരാണ് തല്ക്കാലം നമ്മുക്ക് ഇവരെ കുറച്ചു ദിവസം അങ്ങോട്ടെയ്ക്ക് മാറ്റാം പുള്ളി വിചാരിച്ചാൽ ഒരു വീട് എവിടെയാണെന്ന് വച്ചാൽ റെഡിയാക്കി കിട്ടൽ ബുദ്ധിമുട്ടുള്ള കാര്യമല്ല. കക്ഷിയുടെ മുതലാളിയ്ക്ക് വില്ല പ്രൊജക്ടും ഒക്കെ ഉള്ളതാ അതിന്റെ കാര്യങ്ങളും വിനോദ് തന്നെയാ നോക്കുന്നെ. ഞാൻ പുള്ളിയെ വിളിച് പറഞ്ഞോളാം ഇവര് അങ്ങോട്ട് വരുന്നുണ്ടെന്ന്.

” എന്നാൽ അത് തന്നെ നോക്കാം മോനെ. ഒന്ന് വിളിച്ചു പറഞ്ഞേര് വിനോദിന് ഇവര് വരുന്നുണ്ടെന്ന കാര്യം” പ്രതാപൻ ഒരു ദീർഘ നിശ്വാസം വിട്ട് സോഫയിൽ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു.

ഈ സമയം തൊട്ടടുത്ത ഡൈനിംഗ് ടേബിളിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഗിണിയും അനുരാധയും അഞ്ജുവും.

“അതേ നമ്മുക്ക് ചോറ് കഴിക്കണ്ടെ? സമയം ഒരു പാടായല്ലോ” രാഗിണി എന്തോ മറന്നത് ഓർത്തെടുത്ത പോലെ ഉറക്കെ വിളിച്ചു പറഞ്ഞു.

“ആ വരുന്നു എടുത്തു വെച്ചോ ” പ്രതാപൻ സ്വീകരണ മുറിയിലിരുന്നു മറുപടി പറഞ്ഞു.

“നിയാസെ നമ്മുക്ക് ഇവിടുന്ന് കഴിക്കാംട്ടോ അവര് പോയി കഴിഞ്ഞിട്ട് നീ പോയാ മതിയെ” പ്രതാപൻ നിയാസിന്റെ തോളിൽ കൈ വെച്ച് പറഞ്ഞു.

“ഓക്കെ അച്ഛാ …. നിയാസ് തലയാട്ടി സമ്മതിച്ചു.

“അയ്യോ, മോള് രാവിലെ തൊട്ട് ഒന്നും കഴിച്ചില്ലാലോ ഞാനെന്ത് പൊട്ടിയാ സംസാരിച്ചിരുന്ന് ആ കാര്യം തന്നെ മറന്നു” രാഗിണി തലയിൽ കൈ വച്ച് കൊണ്ടു അനുരാധയോട് പറഞ്ഞു.

“അമ്മ എനിക്ക് കുളിച്ച് ഡ്രസ്സ് ഒന്ന് മാറണമായിരുന്നു ഞാനാണേൽ ഡ്രസ്സ് ഒന്നും എടുത്തിട്ടും ഇല്ല” അനു രാധ ചെറിയൊരു നാണത്തോടെ രാഗിണിയോട് പറഞ്ഞു.

” അതിനെന്താ അനു ചേച്ചിയ്ക്ക് എന്റെ ഡ്രസ്സ് കറക്ട് ആയിരിക്കുമെന്നാ തോന്നുന്നെ ചേച്ചി വാ എന്റെ ബെഡ് റൂമിലെ ടോയ്ലറ്റിൽ കുളിക്കാം” അഞ്ജലി അനു രാധയുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു.

” എന്നാ മോള് പോയി കുളിച്ചിട്ട് വാ അമ്മ അപ്പോഴെയ്ക്കും ചോറ് എടുത്തു വയ്ക്കാം.” രാഗിണി അനുരാധയുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

ഡൈനിംഗ് ടേബിളിൽ നിന്ന് എഴുന്നേറ്റ് അഞ്ജുവിന്റെ റൂമിലേയ്ക്ക് നടക്കുന്നതിനിടെ അനുരാധ അഞ്ജുവിനോട്: എനിയ്ക്ക് കറക്ട് സൈസ്സ് ആയിരിക്കുമോ ഡീ നിന്റെ ഡ്രസ്സ്? അനുരാധ ഉള്ളിലുള്ള സംശയം അഞ്ജുവിനോട് പറഞ്ഞു.

“നമ്മള് രണ്ടാളും ഒരേ ഹൈറ്റല്ലേ ചേച്ചി. കറക്ട് ആയിരിക്കുമെന്നേ. ചേച്ചി കയറിക്കോ കുളി കഴിയുമ്പോഴെയ്ക്കും ഞാൻ ചുരിദാർ അങ്ങോട്ടെയ്ക്കു തരാം” അഞ്ജു ബാത്ത് റൂം കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.

……………*………………*…………….

അങ്ങനെ 30 മിനിറ്റ് വിസ്തരിച്ച് കുളിച്ച് പുറത്തിറങ്ങിയ ഞാൻ റൂമിലെ ഫാൻ ഓൺ ചെയ്ത് ഫാനിന്റെ അടിയിലേയ്ക്ക് നീങ്ങി നിന്ന് കാറ്റ് കൊള്ളാൻ തുടങ്ങി. അപ്പോഴാണ് പോകുമ്പോൾ കൊണ്ടുപോകാനുള്ള സാധനങ്ങൾ എടുത്ത് വയ്ക്കണമെന്ന ഓർമ്മ വന്നത്. റൂമിലെ ഷെൽഫിൽ മടക്കി വെച്ചിരുന്ന പുതിയ ഡ്രസ്സുകളിൽ നിന്ന് എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കുറച്ച് ഡ്രസ്സുകൾ എടുത്ത് ഞാൻ ട്രോളി ബാഗ് എടുത്തിട്ട് അതിൽ അടക്കി വെച്ചു. വീട്ടിലിടാറുള്ള കുറച്ചു ഡ്രസ്സുകളും അതിനോടൊപ്പം തന്നെ എടുത്തു ബാഗിലോട്ട് വച്ചു.. പിന്നെ

ഫോണിന്റെ ചാർജർ, എന്റെ സെർട്ടിഫിക്കറ്റ്സ് ഒക്കെ അടങ്ങിയ ഫയലും ഞാൻ ബാഗിന്റെ ഉള്ളിലുള്ള സൈഡ് പോക്കറ്റിലേയ്ക്ക് വച്ചു. ബാഗിന്റെ സിബ് ഇട്ട് സെറ്റാക്കി സൈഡിലോട്ട് ഒതുക്കി വച്ചു തിരിഞ്ഞപ്പോഴാണ് മേശമേൽ ചാർജിൽ ഇട്ടിരുന്ന എന്റെ ലാപ്ടോപ് ഞാൻ കണ്ടത്. അച്ഛൻ എന്റെതായിട്ട് എന്താ ഉള്ളത് അതൊക്കെ എടുത്തോളാൻ പറഞ്ഞ ധൈര്യത്തിൽ ഞാൻ ലാപ് ടോപ്പും ചാർജറും എടുത്ത് അതിനുള്ള സെപ്റേറ്റ് ബാഗിൽ എടുത്ത് വച്ചു. ഡ്രസ്സ് കൊണ്ട് പോകാൻ വച്ചിരിക്കുന്ന ട്രോളി ബാഗിന്റെ മുകളിൽ ലാപ് ടോപ് അടങ്ങിയ ബാഗും എടുത്ത് വച്ചു.

അവസാനം ഷെൽഫിൽ നിന്ന് പോകുമ്പോൾ ഇടാനായി ഞാനൊരു ബ്ലൂ കളർ ടീ-ഷർട്ടും ജീൻസും എടുത്തിട്ടു മുടിയൊക്കെ ചീകി ഒന്ന് സെറ്റാക്കി. കണ്ണാടിയുടെ മുൻപിൽ നിന്ന് സ്വന്തം രൂപം ഒന്ന് നോക്കി വിലയിരുത്തി. പിന്നെ താഴെയ്ക്ക് ഇറങ്ങാനായി ഞാൻ ലാപ് ടോപ് ബാഗ് എടുത്ത് തോളിലും ട്രോളി ബാഗ് ചെരിച്ചും പിടിച്ച് സ്റ്റെയറിലൂടെ സ്റ്റെപ് ഇറങ്ങി താഴെ എത്തി. താഴെ എത്തിയപ്പോൾ ആരുടെയും ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നുമില്ല. എന്തായോ എന്തോ അങ്ങനെ ഓരോന്ന് ആലോചിച്ച് സ്വീകരണ മുറിയിലെത്തിയപ്പോൾ അച്ഛനും നിയാസും കാര്യമായി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവർ സംസാരം നിർത്തി. നിയാസ് എന്നെ നോക്കി ചിരിച്ചു. അച്ഛൻ എന്നെ കണ്ടതോടെ പതിയെ ഒന്ന് ചിരിച്ചിട്ട്:

“ബാഗ് നീ ഇവിടെ താഴെ വയ്ക്ക് അതിവൻ എടുത്ത് കാറിൽ വച്ചോളും” നിയാസിനെ നോക്കിയാണ് അച്ഛൻ അത് പറഞ്ഞത്.

എനിയ്ക്ക് സത്യം പറഞ്ഞാൽ എന്താ അവിടെ നടക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. കുറച്ചു മുൻപേ എന്നോട് വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞ മനുഷ്യനാ ഇപ്പോ എന്നെ നോക്കി ചിരിച്ചിട്ട് എന്റെ കൈയ്യിലുള്ള ബാഗുകൾ നിയാസ് കാറിൽ വച്ച് തരുമെന്ന് പറയുന്നു.

അനുവിനെ നോക്കി ഡൈനിംഗ് റൂമിലെത്തിയപ്പോൾ അവളുടെ അപ്പുറവും ഇപ്പുറവും ആയി കസേരയിൽ ഇരുന്ന് ചിരിച്ച് കൊണ്ട് സംസാരിചു കൊണ്ടിരിക്കുന്ന അമ്മയെയും അഞ്ജുവിനെയും ആണ് കണ്ടത്. അനു കുട്ടി രാവിലെ ഇട്ടിരുന്ന ഫ്രോക്ക് ഒക്കെ മാറ്റി വേറെ ഒരു ചുരിദാറിട്ട് നല്ല സുന്ദരി ആയിട്ട് ഇരുപ്പുണ്ട്.

എന്നെ കണ്ട പാടേ അമ്മ “വാടാ കഴിക്കാം എല്ലാരും നിന്നെ നോക്കി കൊണ്ടിരിക്കുയായിരുന്നൂന്ന്” പറഞ്ഞ് കസേരയിൽ നിന്ന് എഴുന്നേറ്റു . അനുവിനെ നോക്കിയപ്പോൾ കക്ഷിയുടെ മുഖത്ത് നേരത്തെ ഉണ്ടായ ടെൻഷൻ ഒക്കെ മാറി മുഖം നന്നായി തെളിഞ്ഞ് ഇരുപ്പുണ്ട്. പെണ്ണ് എന്നെ നോക്കി ചിരിക്കുന്നൊക്കെ ഉണ്ട്.

കുറച്ച് നേരം ഞാനിവിടെ നിന്ന് മാറി നിന്നപ്പോഴെയ്ക്കും എന്താ ഇവിടെ സംഭവിച്ചതെന്ന് എനിയ്ക്കൊരെത്തും പിടിയും കിട്ടിയില്ല. എന്നോട് വീട്ടിൽ നിന്നും പോയ്ക്കൊളാൻ പറഞ്ഞ അച്ഛൻ എന്നെ നോക്കി ചിരിച്ചിട്ട് കൊണ്ടുപോവാനുള്ള സാധനങ്ങൾ നിയാസ് കാറിൽ വെച്ചു തരുമെന്ന് പറയുന്നു. കുറച്ച് നേരം മുൻപ് കരഞ്ഞ് കലങ്ങിയ കണ്ണുമായി നിന്നിരുന്ന അനുവും, അഞ്ജുവും, അമ്മയുമൊക്കെ ചിരിച്ച് കളിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ ഓരോന്ന് ചിന്തിച്ച് നിന്നപ്പോൾ അമ്മ

“ഡാ ആദി വന്ന് ഇരിക്കെന്ന്” പറഞ്ഞ് കൈയ്യിൽ പിടിച്ച് കുലുക്കിയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്.

അങ്ങനെ ഡൈനിംഗ് ടേബിളിൽ ഞാനിരിക്കാറുള്ള കസേരയിൽ തന്നെ ഞാൻ ഇരിപ്പുറപ്പിച്ചു. എന്റെ തൊട്ടടുത്തുള്ള കസേരയിൽ തന്നെ അനുവിനെ അമ്മ കൊണ്ടു വന്ന് ഇരുത്തി. എന്റെ അടുത്തിരുന്ന ഉടനെ പെണ്ണ് ആരും കാണാതെ എന്റെ മേലെ മുട്ടിയുരുമാനും പതിയെ സ്വകാര്യം പറയാനും ഒക്കെ തുടങ്ങി. എനിക്കാണേൽ എന്താ ഇവിടെ സംഭവിച്ചതെന്ന ഒരെത്തും പിടിയും കിട്ടുന്നുമില്ല അത് കൊണ്ട് അവൾ അങ്ങനെ മുട്ടിയുരുമുമ്പോൾ എനിക്കെന്തോ അസ്വസ്ഥതയാണ് അപ്പോ തോന്നിയത്. കുറച്ച് സമയത്തിനകം അച്ഛനും നിയാസും കൂടി വന്ന് ഡൈനിംഗ് ടേബിളിനടുത്തുള്ള കസേരയിൽ ഇരുന്നു. വലിയ ടേബിൾ ആയത് കൊണ്ട് എട്ട് പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് കസേരകൾ ഇട്ടിരിക്കുന്നത്. ഞങ്ങൾ 5 പേരും കസേരയിൽ ഇരുന്ന് കഴിഞ്ഞപ്പോൾ അമ്മ ഓരോരുത്തരുടെയും പാത്രത്തിൽ ചോറ് വിളമ്പി. രാവിലെ ഉണ്ടായ പ്രശ്നങ്ങൾ കാരണം അമ്മയ്ക്ക് കറികൾ ഒന്നും ഉണ്ടാക്കാൻ സമയം കിട്ടിയിട്ടില്ലാന്ന് കറികൾ നോക്കിയാൽ പിടി കിട്ടും. ആകെ സാമ്പാർ മാത്രമേ ഉള്ളൂ കറിയായിട്ട്. അല്ലെങ്കിൽ എപ്പോഴും അഞ്ച് കൂട്ടം കറികൾ ഉള്ള സ്ഥാനത്താണ് ഇതെന്ന് ഓർക്കണം. കഴിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ അച്ഛൻ:

“ആദി, കുറച്ച് നാൾ നീ അനുവിനെയും കൊണ്ട് ഒന്ന് മാറി നിൽക്ക്. സംഗീത് പ്രശ്നം ഉണ്ടാക്കാൻ വരുമെന്ന കാര്യം ഓർത്ത് പേടിച്ചിട്ട് പറയുന്നതല്ല. ഗോപാലന്റെ ഇപ്പോഴത്തെ ദേഷ്യം ഒന്ന് അടങ്ങുന്നത് വരെ നിങ്ങൾ രണ്ടാളും ഇവിടെ നിന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്ന് എന്റ മനസ്സ് പറയുന്നു. നിയാസിന്റെ പരിചയക്കാരന്റെ ഒരു റിസോർട്ട് പാലക്കാടുണ്ട് തൽക്കാലം അവിടേയ്ക്ക് പോയ്ക്കൊ ആ കക്ഷി തന്നെ കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് താമസിക്കാനുള്ള വീട് ശരിയാക്കി തരും. അതിനുള്ള കാര്യങ്ങളൊക്കെ ഇവൻ വിളിച്ച് ശരിയാക്കിയിട്ടുണ്ട്” നിയാസിനെ ചൂണ്ടിയാണ് അച്ഛൻ അത് പറഞ്ഞത്.

ഇപ്പോഴല്ലെ എല്ലാരുടെയും മാറ്റത്തിന്റെ കാര്യം പിടി കിട്ടിയത്. സംഗീത് കുറച്ച് പിള്ളേരെ കൂട്ടി വീണ്ടും ഇങ്ങോട്ടെയ്ക്ക് വരുമെന്ന കാര്യം കേട്ടതോടെ പേടിച്ച അമ്മ അച്ഛനെ കൂടി പറഞ്ഞ് പേടിപ്പിച്ച് ഞങ്ങളോടുണ്ടായ ദേഷ്യം വരെ കക്ഷി ഇപ്പോ മറന്നിരിക്കുന്നു. ഞാൻ മുകളിലത്തെ മുറിയിൽ കുളിക്കാൻ പോയ സമയം നിയാസ് സംഗീത് വീണ്ടും വരുമെന്ന കാര്യം പൊലിപ്പിച്ച് പറഞ്ഞതോടെ അമ്മയും അച്ഛനും ഫ്ലാറ്റ്. നിയാസ് എന്റെ അടുത്ത നൻമ്പനായത് കൊണ്ട് പറയുന്നതല്ല അവനോളം പൊലിപ്പിച്ച് പറയാനുള്ള മിടുക്ക് എനിക്കും അമൃതിനും ഇല്ല.

അച്ഛന്റെയും അമ്മയുടെയും മാറ്റത്തിന്റെ കാര്യം പിടി കിട്ടിയപ്പോൾ എനിക്ക് പകുതി സമാധാനമായി ഇനി ഇപ്പോ ഇവിടെ നിന്ന് പോകുമ്പോൾ മനസ്സമാധാനമായി ഇറങ്ങാലോ അങ്ങനെ ഓരോന്ന് ആലോച്ചിരുന്ന് ഭക്ഷണം കഴിച്ച് തീർത്ത ഞാൻ ആദ്യം എഴുന്നേറ്റ് ഡൈനിംഗ് ഹാളിന്റെ അറ്റത്തുള്ള വാഷ് ബേസിനിൽ കൈ കഴുകാനായി പോയി എന്റെ തൊട്ട് പിറകിൽ എഴുന്നേറ്റ് വന്ന അനു ആരും കാണാതെ എന്റെ കവിളിൽ ഉമ്മ വച്ചു.

“ചുമ്മാ ഇരി പെണ്ണെ ആരേലും കാണും” പെട്ടെന്നുള്ള അവളുടെ ഉമ്മ വെക്കലിൽ ഞെട്ടിയ ഞാൻ പറഞ്ഞു.

“കണ്ടാലും ഒരു കുഴപ്പോമില്ല ഞാനെ എന്റെ കെട്ടിയോനെയല്ലെ ഉമ്മ വെച്ചെ” പെണ്ണ് ചിരിച്ച് കൊണ്ട് പറഞ്ഞു.

“എന്താണ് പെണ്ണെ നല്ല ഹാപ്പി മൂഡിൽ ആണല്ലോ. നേരത്തെ കരഞ്ഞ് മുഖം വീർപ്പിച്ച് നിന്ന ആള് തന്നെയാണോ ഇത്?”

കൈ കഴുകുന്നതിനിടെ ഞാൻ അവളോട് ചോദിച്ചു.

” അത് അപ്പോഴല്ലെ? ഇപ്പോ കണ്ടില്ലേ ആദീടെ അച്ഛനും അമ്മയ്ക്കും നമ്മളോട് ദേഷ്യം ഒന്നുമില്ല. സോ ഞാൻ ഹാപ്പിയാണ്.” അനു വാഷ് ബേസിന്റെ തൊട്ടടുത്തുള്ള കണ്ണാടിയിൽ നോക്കി മുഖത്തേയ്ക്ക് വീണു കിടന്ന മുടി ഇടത്തെ കൈ കൊണ്ട് ഒതുക്കുന്നതിനിടെ പറഞ്ഞു.

കൈ കഴുകി കഴിഞ്ഞപ്പോൾ ഞാൻ സ്വീകരണ മുറിയിലെ സോഫയിൽ പോയി ഇരുന്നു ടീപ്പോയിൽ വച്ചിരുന്ന റിമോർട്ട് എടുത്ത് ടീവി ഓണാക്കി ചാനൽ മാറ്റി കൊണ്ടിരുന്നു. മലയാളം ചാനൽ വച്ചപ്പോൾ അതിൽ അപ്പോൾ ഓടി കൊണ്ടിരുന്നത് ‘വല്യേട്ടൻ’ സിനിമയായിരുന്നു. ഒരുപാട് തവണ കണ്ടതാണെങ്കിലും എന്തോ ആ സിനിമയോടും മമ്മൂട്ടിയോടും വല്യ ഇഷ്ടമുള്ളത് കൊണ്ട് ഞാൻ ചാനൽ മാറ്റാതെ അത് തന്നെ കണ്ടോണ്ടിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ അനുവും എന്റെയൊപ്പം വന്ന് സോഫയിൽ ഇരുന്നു. ഞങ്ങൾ രണ്ടാളും മാത്രമേ ആ സമയം സ്വീകരണ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് പെണ്ണ് എന്നെ ഒട്ടിയാണ് ഇരിക്കുന്നത്. ഞാൻ ടീവിയിലെ സിനിമ ഹരം പിടിച്ചിരുന്ന് കണ്ട് കൊണ്ടിരുന്നതിനാൽ അനു അടുത്ത് വന്ന് ഇരുന്നിട്ടും ഞാൻ അവളോട് ഒന്നും മിണ്ടിയില്ല. അതിഷ്ടപ്പെടാതിരുന്ന അനു എന്നെ കൈയ്യിൽ തോണ്ടി കൊണ്ടിരുന്നു. സിനിമയിലെ മമ്മുക്കയുടെ ക്യാരക്ടറായ അറക്കൽ മാധവനുണ്ണി തീപ്പൊരി ഡയലോഗ് പറയുന്ന സമയത്തായിരുന്നു പെണ്ണിന്റെ ഈ തോണ്ടൽ പരിപാടി. ഇത് കുറേ നേരം തുടർന്നപ്പോൾ ദേഷ്യം വന്ന ഞാൻ സോഫയുടെ നടുവിൽ നിന്ന് ഇടത്തേ അറ്റത്തേയ്ക്ക് നീങ്ങിയിരുന്നു. എന്റെ നീങ്ങിയിരിക്കൽ കണ്ട് രസം തോന്നിയ അനു എന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിട്ട് എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്ന് കൊണ്ട്: “ആദി, നോക്കിയെ ഈ ഡ്രസ്സ് കൊള്ളാമോന്ന്?”

സിനിമയിൽ നിന്നുള്ള ശ്രദ്ധ മാറ്റാതെ ഞാൻ അവളോട് “ആ കൊള്ളാമെന്ന് പറഞ്ഞു”

“ആദി ഒന്ന് നോക്കെടാ ചക്കരെ പ്ലീസ് … അനു എന്നെ വിടാൻ ഉദ്ദേശമില്ലാതെ കൊഞ്ചി.

“ഇത് വല്യ പാടായല്ലോ, നിനക്കെന്താ അനു വേണ്ടത്? സിനിമ കണ്ട് ഹരം കേറി നിന്ന ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു.

അതോടെ പെണ്ണ് മുഖം വീർപ്പിച്ച് എന്റെ അടുത്ത് നിന്ന് നീങ്ങി മുഖം കുനിച്ച് ഇരുപ്പായി. അവളുടെ പിണങ്ങിയുള്ള ഇരുപ്പ് കണ്ടപ്പോൾ എന്റെ നെഞ്ചൊന്ന് പിടഞ്ഞു. അപ്പോൾ അങ്ങനെ പറയേണ്ടിരുന്നില്ലാന്ന് തോന്നി. ടീവി ഓഫ് ചെയ്ത് ഞാൻ അനു കുട്ടിയുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്ന് ഞാൻ പെണ്ണിനെ വട്ടം ചുറ്റി പിടിച്ചു. പിണക്കം കാരണം പെണ്ണ് ഞാൻ ചുറ്റി പിടിച്ചത് ഇഷ്ടമാകാതെ ” എന്നെ കെട്ടി പിടിക്കണ്ട” “വിട് എന്നെ” എന്ന് ഒക്കെ പറഞ്ഞ് എന്റെ കൈയ്യിൽ നിന്ന് കുതറി മാറാൻ നോക്കി. ഞാനുണ്ടോ വിടുന്നു.

എന്റെ മുറുക്കം കൂടിയപ്പോൾ പെണ്ണ് എന്റെ പിടിയിൽ അടങ്ങിയൊതുങ്ങി ഇരിക്കാൻ തുടങ്ങി. ആരും ഞങ്ങൾ ഇരിക്കുന്ന സ്വീകരണ മുറിയിലേയ്ക്ക് വരുന്നില്ലാന്ന് ഉറപ്പാക്കി കൊണ്ട് ഞാൻ പെണ്ണിന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തിട്ട് എന്റെ ചുണ്ട് അവളുടെ ചുണ്ടുമായി ചേർത്ത് ഒന്ന് ചപ്പി വലിച്ചു കുറച്ച് നേരം ഇരുന്നു. ഞാൻ അങ്ങനെ ചെയ്തതിൽ സുഖിച്ചിരിരുന്ന പെണ്ണ് ഹാളിലാണ് ഇരിക്കുന്നതെന്ന ഓർമ്മ വന്നപ്പോൾ ഞെട്ടിയിട്ട് എന്നെ തള്ളി മാറ്റിയിട്ട് ചുണ്ട് കൈ വച്ച് തുടച്ചു.

കക്ഷിയുടെ മുഖം നോക്കിയാൽ അറിയാം ഞാൻ കൊടുത്ത ഉമ്മ ഇഷ്ടമായെന്ന്. എന്നെ ഒരു കള്ള നോട്ടം നോക്കിയിട്ട് വീണ്ടും അനു കുട്ടി എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു. നീങ്ങിയിരുന്ന അനുവിനെ ഞാൻ വട്ടം ചുറ്റി പിടിച്ചിട്ട് പറഞ്ഞു.

“എന്റെ അനു കുട്ടിയ്ക്ക് ചില സമയങ്ങളിൽ പിള്ളേരുടെ സ്വഭാവമാ” അത് കേട്ടതോടെ പെണ്ണ് ഒന്ന് ചിരിച്ചിട്ട് എന്റെ കവിളിൽ ഒരുമ്മ തന്നു.

“ഏത് പിള്ളേരുടെ സ്വഭാവമാണെന്ന് ചോദിച്ചില്ലാ ലോ നീ?” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ആദി കുട്ടൻ പറ” പെണ്ണ് എന്റെ മുടിയിൽ വിരലോടിച്ച് കൊണ്ട് പറഞ്ഞു.

“ചില തെണ്ടി പിള്ളേരുടെ സ്വഭാവാ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. പെണ്ണിനെ മുറുക്കെ കെട്ടി പിടിച്ചു. അതോടെ ദേഷ്യം വന്ന അനു എന്റെ മുടിയിൽ വിരലോടിക്കുന്നത് നിർത്തിയിട്ട് “ഇനി അങ്ങനെ പറയോന്ന് ചോദിച്ചു” എന്റെ മുടിയിൽ പിടിച്ച് വലിച്ചോണ്ടിരുന്നു.

“വേദനയെടുത്ത ഞാൻ വിടെന്ന് പറഞ്ഞ് അവളുടെ കൈയ്യിൽ പിടിച്ച് വലിച്ചു നോക്കി പക്ഷേ പെണ്ണുണ്ടോ വിടുന്നു. അവസാനം ഇനി വിളിക്കില്ലാന്ന് പറഞ്ഞതോടെ പെണ്ണ് എന്റെ മുടിയിൽ നിന്ന് കൈയെടുത്തു.

“നിനക്ക് സ്വല്പം വട്ടുണ്ടോന്ന് എനിക്ക് സംശയമുണ്ട് എന്നാലും ഇങ്ങനെ പിടിച്ചു വലിക്കുമോ മുടിയിൽ പറിഞ്ഞ് പോകാതിരുന്നത് ഭാഗ്യം” ഞാൻ തല തടവി കൊണ്ട് പറഞ്ഞു.

“എനിക്ക് ഒരു കുഴപ്പോമില്ല, അത് നീ എന്നെ കളിയാക്കിയിട്ടല്ലേ” അനു പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു.

വീണ്ടും എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്ന അനു അച്ഛൻ ചുമ്മച്ച് കൊണ്ട് റൂമിലേയ്ക്ക് നടന്ന് വരുന്ന ശബ്ദം കേട്ടതോടെ ഞെട്ടി കൊണ്ട് എന്റെ അടുത്ത് നിന്ന് നീങ്ങിയിരുന്നു. അതോടെ ഞാനും സോഫയിൽ നേരെ ഇരുന്നു.

അച്ഛൻ വന്ന് ഞങ്ങൾ ഇരിക്കുന്ന സോഫയുടെ അടുത്തുള്ള സിംഗിൾ സെറ്റിയിൽ വന്ന് ഇരുന്നു. അച്ഛനെ കണ്ടതോടെ ഞങ്ങൾ രണ്ടാളും സോഫയിൽ നിന്ന് എഴുന്നേറ്റു. അച്ഛൻ ഞങ്ങളോട് ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. തൊട്ട് പിറകെ അമ്മയും അഞ്ജുവും വന്ന് ദിവാൻ കോട്ടിലും വന്ന് ഇരുന്നു. നിയാസ് ഒരു കസേര എടുത്തു കൊണ്ടു വന്ന് സോഫയുടെ അടുത്ത് കൊണ്ട് വന്ന് ഇട്ട് അതിൽ ഇരുപ്പായി.

“ആദി, ഇനി നിങ്ങൾ താമസിക്കണ്ട പുറപ്പെട്ടോളു സമയം 3.30 കഴിഞ്ഞിട്ടുണ്ട് അവിടെ എത്തുമ്പോഴെയ്ക്കും സന്ധ്യ കഴിയും” അച്ഛൻ സോഫയിൽ ഇരുന്ന് എന്നോടായി പറഞ്ഞു.

അമ്മയും അഞ്ജുവും അച്ഛൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ മുതൽ കരഞ്ഞ് മൂക്കു പിഴിഞ്ഞൊക്കെ തുടങ്ങിയിട്ടുണ്ട്. അച്ഛന്റെ മുഖത്തും നല്ല വിഷമമുണ്ട് കക്ഷി അത് പുറത്ത് കാണിക്കുന്നില്ലെന്നേ ഉള്ളൂ. എനിക്കാണേൽ ഇത് വരെ വീട് വിട്ട് മാറി നിന്നിട്ടില്ലാത്തത് കൊണ്ട് ആ കാര്യം ആലോചിച്ചിട്ട് എന്തോ പോലെ തോന്നി.

ഞാൻ എഴുന്നേറ്റ് സിറ്റൗട്ടിലേയ്ക്ക് നടന്നു എന്റെ തൊട്ടു പിറകിൽ അനുവും അമ്മയും അഞ്ജുവും അച്ഛനും നിയാസും എല്ലാവരും ഉണ്ട്. അപ്പോഴാണ് പോകുന്ന കാര്യം അമൃതിന് വിളിച്ച് പറയണമെന്ന കാര്യം ഓർത്തത്. ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അമൃതിന്റെ നമ്പർ എടുത്ത് വിളിച്ചു നോക്കി പക്ഷേ നെറ്റ്‌വർക്ക് ബിസി ആയത് കൊണ്ട് അവന്റെ കോൾ കണക്ടായില്ല. രണ്ടാമതും ഞാൻ ഡയൽ ചെയ്ത് വിളിക്കുന്നതിനിടെ അച്ഛൻ ശബ്ദമുയർത്തി കൊണ്ട്:

“നീ ആരെയാ വിളിക്കുന്നെ, നേരം കളയാതെ വേഗം ഇറങ്ങാൻ നോക്ക് അവിടെ എത്തുമ്പോഴെയ്ക്കും വൈകും” അച്ഛൻ എന്നോടുള്ള പതിവ് ഗൗരവത്തിൽ പറഞ്ഞു.

” ഞാൻ ഇറങ്ങുന്ന വിവരം അമൃതിനെ ഒന്ന് വിളിച്ച് പറയാൻ നോക്കീതാ പക്ഷേ ലൈൻ ബിസി ആയതോണ്ട് കിട്ടണില്ല” ഞാൻ കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ ഇടുന്നതിനിടെ അച്ഛനോട് പറഞ്ഞു.

അനൂന്റെ കൈ ചേർത്ത് പിടിച്ചു എന്തൊക്കെയോ സംസാരിക്കുന്നുണ്ട് അമ്മ. അമ്മയ്ക്കൊപ്പം തന്നെ അഞ്ജുവും നിൽപ്പുണ്ട്. ഞാൻ സിറ്റൗട്ടിലെ സ്റ്റാന്റിൽ വച്ചിരുന്ന ഷൂ ഇട്ട് മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോൾ ടൈലിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന ചില്ല് കണ്ടപോഴാണ് രാവിലെ സംഗീത് എന്റെ സാൻട്രോ കാറിന്റെ ചില്ലൊക്കെ അടിച്ച് പൊട്ടിച്ച കാര്യം വീണ്ടും മനസ്സിലേയ്ക്ക് വന്നത്. ഞാൻ ഒരു പോറൽ പോലും പറ്റാതെ കൊണ്ട് നടന്ന വണ്ടിയാ എല്ലാ ഗ്ലാസും പൊട്ടി ചിതറി കിടക്കുന്നത് കണ്ടപ്പോ സംഗീതിനോടുള്ള ദേഷ്യത്തിൽ കൈ ചുരുട്ടി പിടിച്ച് തുടയിൽ ഇടിച്ചു കൊണ്ടിരുന്ന എന്നെ നോക്കികൊണ്ട് അച്ഛൻ ചെറുതായി ചിരിച്ചിട്ട് “എന്റെ പൊന്ന് ആദി നിന്റെ കാറിന്റെ ചില്ല് അടിച്ച് പൊട്ടിച്ചതിന് സംഗീതിനെ ഇടിച്ച് പഞ്ചറാക്കിയിട്ടും നിന്റെ ദേഷ്യം മാറിയില്ലേ ഇതുവരെ നിന്റെ കാറിന്റെ ഗ്ലാസ്സ് എല്ലാം മാറ്റിയിട്ടിട്ട് നിനക്ക് എവിടെയാന്ന് വച്ചാ ഞാൻ അത് എത്തിച്ച് തന്നേക്കാം പോരേ?” അച്ചൻ സിറ്റൗട്ടിൽ നിന്ന് വിളിച്ച് പറഞ്ഞു.

അച്ഛൻ പറഞ്ഞത് കേട്ട സന്തോഷത്തിൽ ഞാൻ തിരിച്ച് അച്ഛന്റെ അടുത്ത് ചെന്നിട്ട് “എന്നാ അച്ഛാ ഞങ്ങൾ ഇറങ്ങട്ടെ അവിടെ എത്തി കഴിഞ്ഞിട്ട് വിളിക്കാം. ഞാൻ അച്ഛനെ കെട്ടി പിടിച്ചു കൊണ്ടാണ് യാത്ര പറഞ്ഞത്. അച്ഛന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അത് കുറച്ച് നേരം കൂടി നോക്കി നിന്നാൽ ഞാനും കരഞ്ഞു പോകുമെന്ന് തോന്നിയത് കൊണ്ട് ഞാൻ കാർ പോർച്ചിൽ കിടക്കുന്ന പുതിയ പോളോ കാറിന്റെ അടുത്തേയ്ക്ക് നീങ്ങി. അവിടെ കാറിന്റെ ഫ്രണ്ട് സീറ്റിൽ അനു കയറി ഇരിപ്പുണ്ട് ഡോറിനടുത്തായി എന്റെ അമ്മ മരുമോൾക്ക് എന്തൊക്കെയോ ഉപദേശമൊക്കെ കൊടുക്കുന്നുണ്ട്. എന്താ പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും എന്നെ ശരിക്കും നോക്കിക്കോളണം എന്നൊക്കെയാ പറയുന്നതെന്ന് മാത്രം കത്തി. ഒടുക്കം ഞാൻ അമ്മയെ കെട്ടി പിടിച്ചിട്ട് ” ഇറങ്ങട്ടെ അമ്മാ അവടെ എത്തിയിട്ട് വിളിക്കാം ഞാൻ” അതോടെ അമ്മ ഏങ്ങലടിച്ച് കരഞ്ഞ് എന്റെ നെഞ്ചിൽ ചാരി നിന്നിട്ട്: “നിങ്ങൾക്കുള്ള വീട് റെഡിയായിട്ടു ഞങ്ങൾ 3 ആളും അങ്ങോട്ട് വരുന്നുണ്ട്. അനൂനെ നോക്കിക്കോണെ”. അമ്മയുടെ കരച്ചിൽ കണ്ടതോടെ അത്ര നേരം കരയാതെ പിടിച്ച് നിന്ന എന്റെ കണ്ണും നിറഞ്ഞൊഴുകാൻ തുടങ്ങി.

ഞങ്ങളുടെ യാത്ര പറച്ചിലും കണ്ണ് നിറയുന്നതൊക്കെ കണ്ട് മാറി നിന്ന് കരഞ്ഞ് കൊണ്ടിരുന്ന അഞ്ജു ന്റെ അടുത്ത് ചെന്നിട്ട് ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട് ” ഏട്ടൻ പോയിട്ടു വരാം മോളെ അവിടെ എത്തിയിട്ടു വിളിക്കാം ട്ടോ” അതോടെ അഞ്ജു എന്നെ കെട്ടി പിടിച്ചിട്ട് “ശരി ഏട്ടാ ഞാൻ വിളിച്ചോളാം രണ്ടാളെയും അനു ചേച്ചിയെ നോക്കികൊണേ” കരഞ്ഞ് ശബ്ദമിടറി കൊണ്ട് അഞ്ജു പറഞ്ഞൊപ്പിച്ചു.

അവസാനം ഞാൻ യാത്ര പറയാൻ നോക്കിയത് നിയാസിനെയാ നോക്കിയപ്പോൾ കക്ഷി മുറ്റത്ത് പാർക്ക് ചെയ്ത അവന്റെ ബുള്ളറ്റിൽ ഇരുന്ന് ഫോണിൽ ആർക്കോ വിളിക്കുന്നുണ്ടായിരുന്നു. ഞാൻ അവന്റെ അടുത്തേയ്ക്ക് നടന്നടുത്ത് വരുന്നത് കണ്ടതോടെ കക്ഷി ഫോൺ കട്ടാക്കി പാൻസിന്റെ പോക്കറ്റിൽ ഇട്ടിട്ട് എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു. “അവിടെ നോക്കിയപ്പോൾ എല്ലാരും സെന്റി ആയി കരഞ്ഞ് മൂക്കു പിഴിയുന്ന സീൻ അതു കണ്ട് ഞാൻ പതിയെ വലിഞ്ഞതാ”. നിയാസിനും ഞാൻ പോകുന്നതിൽ നല്ല വിഷമമുണ്ട് അവനത് പുറത്തു കാണിക്കുന്നില്ലെന്നേ ഉള്ളൂ.

“മച്ചാനെ, എന്നാൽ ഞാൻ ഇറങ്ങട്ടേ ഡാ ഇവിടുത്തെ കാര്യങ്ങൾ നീ ഒന്ന് ശ്രദ്ധിച്ചോണെ” ഞാൻ ഇടറിയ സ്വരത്തിൽ പറഞ്ഞ് അവനെ കെട്ടി പിടിച്ചു. “അത് നീ പറഞ്ഞിട്ട് വേണോ അതൊക്കെ ഞാൻ നോക്കിക്കോളാം. റിസോർട്ടിൽ നിങ്ങൾ രണ്ടാളും വൈകീട്ടത്തേയ്ക്ക് എത്തും എല്ലാ കാര്യങ്ങളും റെഡിയാക്കിക്കോളാൻ പറഞ്ഞ് ഞാൻ വിനോദ് ഏട്ടന് വിളിച്ച് പറഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങൾക്കുള്ള വീടും പുള്ളി തന്നെ സെറ്റാക്കി തരും. ഇനി വൈകണ്ട അവിടെ വരെ ഡ്രൈവ് ചെയ്യേണ്ടതല്ലെ എന്നാൽ നീ സ്ക്കൂട്ട് ആയിക്കോ”. നിയാസ് കെട്ടി പിടുത്തത്തിൽ നിന്ന് അകന്ന് മാറിയിട്ട് പറഞ്ഞു.

ഞാൻ നിയാസിനോടും എല്ലാരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞിട്ട് കാറിൽ കയറി. അനുവിനെ നോക്കിയപോൾ കക്ഷി ചെറുതായി കണ്ണൊക്കെ തുടക്കുന്നുണ്ട്. ഞാൻ എന്താന്ന് ചോദിച്ചപ്പോൾ “ഒന്നൂല്യ ആദീ” ന്ന് പറഞ്ഞ് തുവാല കൊണ്ട് കണ്ണ് തുടക്കുന്നുണ്ട്.

ഞാൻ കാറിന്റെ സീറ്റ് ബെൽറ്റ് വലിച്ച് ഇട്ട ശേഷം കാർ സ്റ്റാർട്ടാക്കി പോർച്ചിന് വെളിയിലിറക്കി. കാർ മുന്നോട്ട് നീങ്ങും തോറും ഡ്രൈവർ സൈഡിലെ കണ്ണാടിയിൽ നോക്കിയപ്പോൾ എല്ലാരും ഞങ്ങളുടെ കാർ നോക്കി നിൽക്കുന്ന കാഴ്ച വീടിന്റെ ഗേറ്റ് വരെ കണ്ടു. പുതിയ കാറിൽ ഇങ്ങനെയൊരു യാത്ര പോകേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല എല്ലാം വിധി തന്നെ അല്ലാതെ എന്താ പറയാ……. കാർ ആലുവ ടൗണിൽ എത്തിയതോടെ ഞാൻ അത്യാവശ്യം വേഗത്തിൽ തന്നെ പായിച്ച് വിട്ടു. അനു കാറിൽ കയറിയപ്പോൾ മുതൽ ഒന്നും മിണ്ടിയിട്ടില്ല ആകെ വിഷമിച്ച പോലെയാ ഇരുപ്പ്. അവളുടെ ആ മൂഡ് ഒന്ന് മാറ്റാനായി ഞാൻ കക്ഷിയെ തോണ്ടിയും ഇക്കിളിയാക്കിയൊക്കെ നോക്കിയിട്ടും പെണ്ണ് അത് പോലെ തന്നെ കണ്ണ് നിറച്ചിരുപ്പാണ്. “എന്താടി ചേച്ചി ആകെ സാഡ് മൂഡിൽ ആണല്ലോ?” ഞാൻ ഡ്രൈവിംഗിനിടെ അവളുടെ മുഖത്തേയ്ക്ക് നോക്കി കൊണ്ട് ചോദിച്ചു. ” ഒന്നൂല്യ ആദി ഓരോന്ന് ആലോചിപ്പോ കരച്ചിൽ വന്നതാ” അനു കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.

ഞാൻ വണ്ടി പതിയെ വേഗത കുറച്ചു കൊണ്ട് റോഡിന്റെ സൈഡ് ചേർത്ത് ഒതുക്കിയിട്ട് സീറ്റ് ബെൽറ്റ് ഊരി പെണ്ണിന്റ നേരെ തിരിഞ്ഞിട്ട്: “എന്റെ അനുകുട്ടി നീ ഇങ്ങനെ കരഞ്ഞ് കലങ്ങിയ മുഖവുമായി ഇരുന്നാൽ എനിക്ക് ഒരു മനസ്സമാധാനം ഉണ്ടാകൂല അതുകൊണ്ട് എന്താ കാര്യമെന്ന് പറ…”

അനു കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു തുടങ്ങി: “രാവിലെ എന്റെ അച്ഛൻ പറഞ്ഞു കൊണ്ട് ഇറങ്ങി പോയത് നീയും കേട്ടതല്ലെ? ഇനി അവര് മരിച്ചാൽ പോലും കാണാൻ ചെല്ലണ്ടാന്ന്. പിന്നെ ഞാൻ കാരണം കൊണ്ടല്ലെ എന്റെ ആദിയ്ക്ക് ഇപ്പോ വീട്ടുകാരെയും കൂട്ടുകാരെയും എല്ലാം ഉപേക്ഷിച്ച് പോരേണ്ടി വന്നത്. അതൊക്കെ ആലോചിച്ചപ്പോ എനിക്കൊരു മനസ്സമാധാനം ഇല്ലാത്തത് പോലെ തോന്നി അതോണ്ടാ ഞാൻ” പെണ്ണ് ഇടറിയ സ്വരത്തിൽ പറഞ്ഞ് നിറുത്തി.

“എന്റെ അനു എനിക്കും വിഷമോണ്ട് ഓരോ കാര്യൊക്കെ ആലോചിക്കുമ്പോ എന്ന് വെച്ച് അത് തന്നെ ആലോചിച്ചിരുന്നാ നമ്മുക്ക് കരയാനേ നേരം കാണു. ഇപ്പോ എന്റെ ഏറ്റവും വലിയ സന്തോഷം എന്താന്ന് അറിയോ? അത് നീ എന്റെ കൂടെയുള്ളതാ” ഞാൻ പെണ്ണിന്റെ ഒലിച്ചിറങ്ങിയ കണ്ണീര് തുടച്ച് കൊച്ച് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് സന്തോഷമായ പെണ്ണിന്റെ കരഞ്ഞ മുഖഭാവത്തിലും അവളുടെ ചിരി കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഞാൻ അത് കുറച്ച് നേരം അത് അങ്ങനെ നോക്കിയിരുന്നു പോയി.

പെണ്ണ് “ആദി വാ നമ്മുക്ക് പോകണ്ടെന്ന്” പറഞ്ഞ് എന്റെ കൈയ്യിൽ തട്ടി വിളിച്ചപ്പോഴാ എനിക്ക് പരിസര ബോധം വന്നത്.

ഞാൻ വീണ്ടും സീറ്റ് ബെൽറ്റ് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു. പെണ്ണിനോടായി പറഞ്ഞു. “ഇനി അങ്ങോട്ട് കരഞ്ഞ് സീനാക്കില്ലാ ലോ ഉറപ്പല്ലേ” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. ഇല്ലെന്ന അർത്ഥത്തിൽ അവൾ ചുമൽ കുലക്കിയിട്ട് ചിരിച്ചു.

പിന്നെ കാറിൽ പാട്ട് ഒക്കെ വച്ച് ചിരിച്ച് കളിച്ച് ഹാപ്പി മൂഡിൽ ആയിരുന്നു പിന്നെ അങ്ങോട്ടുള്ള ഞങ്ങളുടെ യാത്ര. തൃശൂർ ടോൾ പ്ലാസ കഴിഞ്ഞപ്പോൾ അനു എന്റെ കൈയ്യിൽ തോണ്ടിയിട്ട് പറഞ്ഞു:

“ആദി, എനിക്ക് കുറച്ച് ഡ്രസ്സ് എടുക്കണം ഇവിടെ ഏതേലും നല്ല കട കാണുമ്പോ ഒന്ന് നിർത്തിയെ. ഞാൻ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല വീട്ടീന്ന്”

പെണ്ണിനെ ഒന്ന് ചൊറിയാൻ വേണ്ടിയിട്ട് ഞാൻ പറഞ്ഞു: “റൂമിൽ എത്തിയാൽ നിന്നെ തുണി ഉടക്കാൻ സമ്മതിക്കൂല മോളെ പിന്നെ പുറത്തിറങ്ങുമ്പോ ഇടാൻ ഇപ്പോ ഇട്ടിരിക്കുന്ന ഈ ചുരിദാറ് പോരേ?” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അയ്യടാ മോനേ നീ മര്യാദയ്ക്ക് പറഞ്ഞതങ്ങ് കേട്ടോളൂട്ടോ” അനു എന്റെ കൈയ്യിൽ പിച്ചി പറിച്ചിട്ട് പറഞ്ഞു.

അവള് പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ഞാൻ അവളോട് : “നീ എന്താടി അനു കഴിഞ്ഞ ജന്മത്തിൽ വല്ല പൂച്ചയായിരുന്നോ എന്ത് പറഞ്ഞാലും ഈ മാന്തലും പിച്ചലും എന്റെ കൈയ്യീന്ന് തിരിച്ച് കിട്ടണ വരെ ഉണ്ടാവും ഇത്”

“ഓ പിന്നെ ” പെണ്ണ് ഞാൻ പറഞ്ഞതിനെ തള്ളി കളഞ്ഞു കൊണ്ട് സീറ്റിൽ ചാരി ഇരുന്നു.എന്നിട്ട് വീണ്ടും പറഞ്ഞു തുടങ്ങി. “ആദി മോനെ ശരിക്കുമൊന്ന് ശ്രദ്ധിച്ചോളണെന്നാ അമ്മ പറഞ്ഞത് സോ എനിക്ക് എന്റെ ആദി കുട്ടനെ മാന്തേം പിച്ചുകയും ഒക്കെ ചെയ്യാം”. പെണ്ണ് നമ്മളെ അടക്കി ഭരിക്കാൻ പോകുന്നെന്ന സൂചനയൊക്കെ തന്നു തുടങ്ങിയെന്ന് മനസ്സിലായ ഞാൻ: “എടീ ചേച്ചി പെണ്ണെ നീ ഭരണം തുടങ്ങീ ലേ” ഞാൻ ചിരിച്ചു കൊണ്ട് പെണ്ണിനോട് ചോദിച്ചു. “ആ തുടങ്ങി” പെണ്ണ് അപ്പോ തന്നെ മറുപടിയും തന്നു.

“ദേ ആദീ കല്യാൺ സിൽക്ക്സ് ഇവിടെ നിറുത്ത് നമുക്ക് ഇവിടെന്ന് എടുക്കാം ഡ്രസ്സ്” പെണ്ണ് സംസാരത്തിനിടയിൽ ഡ്രസ്സ് എടുക്കണമെന്ന ഓർമ്മ വന്നപ്പോൾ കടയുടെ അടുത്തത്താറായപ്പോൾ ചൂണ്ടി കാണിച്ചു കൊണ്ട് എന്റെ കൈയ്യിൽ തട്ടി പറഞ്ഞു.

ഞാൻ കാർ കടയുടെ മുൻപിലേയ്ക്ക് കയറ്റി നിറുത്തി ഞങ്ങൾ പുറത്തിറങ്ങിയ ഉടനെ കടയിലെ സെക്യൂരിറ്റി കാറിന്റെ കീ വാങ്ങിയിട്ട് കാർ അടിയിലുള്ള ബേസ്മെന്റിൽ പാർക്ക് ചെയ്യാനായി കൊണ്ട് പോയി. കയറി ചെന്ന ഉടനെ കടയിലെ ഒരു ലേഡീസ് സ്റ്റാഫ് വന്ന് ഏത് ഡ്രസ്സാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ലേഡീസ് സെക്ഷൻ എവിടെയാണെന്ന് അനു ചോദിച്ചപ്പോൾ മൂന്നാം നിലയിലാണെന്ന് അവർ മറുപടി പറഞ്ഞു. “നീ പോയി എടുത്തിട്ട് വാ ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാമെന്ന്” പറഞ്ഞ് സോഫയിൽ പോയി ഇരുന്ന എന്റെ അടുത്ത് വന്നിട്ട് അവൾ “പറ്റില്ല ആദീം എന്റെ ഒപ്പം വരണം” പെണ്ണ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു.

നേരത്തെ കരഞ്ഞ് കണ്ണ് കലങ്ങി ഇരുന്നിരുന്ന കാര്യം ഓർത്തപ്പോൾ പാവം തോന്നിയ ഞാൻ എഴുന്നേറ്റു പെണ്ണിന്റെ ഒപ്പം ചെന്നു. എന്റെ വലത് കൈയ്യിൽ അവളുടെ ഇടം കൈ ചേർത്ത് പിടിച്ചാണ് ഞങ്ങൾ മുകളിലേയ്ക്കുള്ള നിലയിലേയ്ക്ക് എസ്കലേറ്റർ വഴി കയറിയത്. ലേഡീസ് സെക്ഷനിൽ എത്തിയപ്പോൾ അവൾ ചുരിദാറുകൾ എവിടെയാണെന്ന് സെയിൽസ് ഗേൾസിനോട് ചോദിച്ചിട്ട് എന്നെം വലിച്ചു കൊണ്ട് അങ്ങോട്ടെയ്ക്ക് പോയി. ഞങ്ങൾ രണ്ടാളും കൈ പിടിച്ച് നടക്കുന്നത് കണ്ട് സെക്ഷനിൽ ഉണ്ടായ ആളുകളൊക്കെ ഞങ്ങളെ നോക്കുന്നുണ്ട് എനിക്കാണേൽ അത് കണ്ടിട്ട് നാണമാവുന്നുണ്ട്. പക്ഷേ കൈ വിടീപ്പിച്ചാൽ പെണ്ണ് പിണങ്ങുമെന്നുള്ളത് കൊണ്ട് ഞാൻ അവളോടൊപ്പം തന്നെ അങ്ങനെ നടന്നു. ഞങ്ങളെ കണ്ടാൽ പ്രായ വ്യത്യാസം തോന്നാത്തതു ഒരനുഗ്രഹമായത് കൊണ്ട് ഇങ്ങനെയുള്ള ഒട്ടിയുള്ള നടപ്പ് കണ്ട് തന്നെ ആളുകൾ മനസ്സിലാക്കിക്കോളും ഞങ്ങൾ പുതിയതായി കല്യാണം കഴിഞ്ഞ

ആളുകളാണെന്നത്. ചുരിദാറുകൾ അടക്കി വെച്ചിരുക്കുന്ന സെഷനിൽ എത്തിയപ്പോഴാ അവർ എന്റെ കൈയ്യിലുള്ള പിടി വിട്ടത്.

“ആദി ഇതെങ്ങനെയുണ്ട് കൊള്ളാമോ? എനിക്ക് മാച്ചാണോന്ന്” ഒക്കെ ചോദിച്ച് പിന്നെ ഓരോരോ ചുരിദാറുകൾ എടുത്ത് കണ്ണാടിയുടെ മുൻപിൽ പോയി എന്നെ കൊണ്ട് മാർക്ക് ഇടീപ്പിക്കലായിരുന്നു പിന്നെ അവളുടെ പരിപാടി.

ഒടുവിൽ 7 ചുരിദാറുകൾ കക്ഷി പാക്ക് ചെയ്യിപ്പിച്ചു. അതിൽ 4 എണ്ണവും ഞാൻ തന്നെയാ സെലക്ട് ചെയ്തത്. പിന്നെ അനു കുട്ടിയ്ക്ക് ഏറ്റവും ഇഷ്ടം ഫ്രോക്കുകൾ ആണ് അതും ഒരു അഞ്ചാറ് എണ്ണം എടുത്തു. തെലുങ്ക് സിനിമ ‘ഡിയർ കോമ്രേഡ്’ ൽ നായികയായ രാശ്മിക മന്ദാന ഫ്രോക്ക് ഇടുന്നത് കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണ് കക്ഷിയ്ക്ക് ഈ ഫ്രോക്കുകളോടുള്ള ഇഷ്ടം.

ഏതാണ്ട് ഒരു ഭാഗത്ത് നിന്നൊക്കെ നോക്കിയാൽ അനൂനെ രാശ്മികയുടെ മുഖ ഛായയുണ്ട് താനും. അതെങ്ങാനും ഇടക്ക് പറഞ്ഞ് പോയാൽ തീർന്നു പിന്നെ പെണ്ണിന് വല്യ ഗമയാ.

ഡ്രസ്സ് ഒക്കെ സെലക്ട് ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ അനൂന്റെ ചെവിയിൽ പതിയെ“അടിയിലിടാൻ ഉള്ള ഐറ്റംസ് ഒന്നും വാങ്ങുന്നില്ലേന്ന്” ചോദിച്ചു. അപ്പോഴാണ് പെണ്ണ് ആ കാര്യം ഓർത്തത് തന്നെ. അണ്ടർ ഗാർമന്റ് സെക്ഷനിൽ നിന്ന് അതൊക്കെ എടുക്കാനായി എന്നെ കൂടെ കൂട്ടു വിളിച്ചെങ്കിലും അവിടെയ്ക്ക് പോകാൻ നാണമായത് കൊണ്ട് ഞാൻ അവളോട് പറഞ്ഞു “എല്ലാം എടുത്തു കഴിഞ്ഞു താഴെയ്ക്ക് വാ ഞാൻ അവിടെ കാണും ട്ടോ” പെണ്ണ് ചിരിച്ച് കൊണ്ട് ശരിയെന്ന് പറഞ്ഞ് ആ സെക്ഷനിലോട്ട് നീങ്ങി.

ഞാൻ താഴത്തെ നിലയിലേയ്ക്കും നീങ്ങി. താഴെയുള്ള ബില്ലിംഗ് സെക്ഷന്റെ അടുത്ത് ഇട്ടിരുന്ന വലിയ സോഫ സെറ്റിയിൽ പോയി ഇരുന്ന ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഫേസ്ബുക്ക് ഓപ്പൺ ചെയ്ത് എന്റെ പ്രൊഫൈലിലെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് മ്യാരീഡ് എന്നാക്കി മാറ്റി. റിലേഷൻഷിപ്പ് സ്റ്റാറ്റസിൽ ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് ഞാൻ അനൂന്റെ പ്രൊഫൈൽ സെലക്ട് ചെയ്ത് അവളെ ആ പോസ്റ്റിൽ ടാഗ് ചെയ്തു. ഇനിയെന്തായാലും എല്ലാരും സംഭവം അറിയട്ടെന്ന് ഞാനും കരുതി.

അങ്ങിനെ ഒരു അര മണിക്കൂർ ആയപ്പോഴെയ്ക്കും പെണ്ണ് ഡ്രസ്സിന്റെ ബില്ലൊക്കെ കൊടുത്ത് എന്റെ അടുത്തെത്തി. അവളുടെ കൈയ്യിലുള്ള ഡ്രസ്സിന്റെ കവറുകളിൽ പകുതി വാങ്ങി കൈയ്യിൽ പിടിച്ച ഞാൻ അവളോടൊപ്പം പുറത്തിറങ്ങി. ഞങ്ങൾ പുറത്തിറങ്ങിയപ്പോഴെയ്ക്കും നേരെയുള്ള പാർക്കിംഗ് ലോട്ടിൽ സെക്യൂരിറ്റി കാർ കൊണ്ട് വന്ന് ഇട്ടിരുന്നു. എന്നെ കണ്ട ഉടനെ കാർ കൊണ്ടുപോയ സെക്യൂരിറ്റിക്കാരൻ കീ തരാനായി വന്നു. അയാൾക്കൊരു നൂറു രൂപ ടിപ്പ് കൊടുത്തു. ഡ്രസ്സ് എല്ലാം എടുത്ത് പുറകിലുള്ള സീറ്റിൽ വച്ച ശേഷം ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

കാറിനുള്ളിലെ മ്യൂസിക് സിസ്റ്റ്ത്തിലെ സമയം നോക്കിയപോൾ 6.30 ആയിട്ടുണ്ട്. പുറത്തൊക്കെ ഇരുട്ട് പരന്ന് തുടങ്ങി. എന്തായാലും തൃശൂരിൽ തന്നെയുള്ള ഏതേലും ഹോട്ടലിൽ നിന്ന് കഴിച്ചിട്ട് റിസോർട്ടിലേയ്ക്ക് തിരിക്കാമെന്ന് തീരുമാനിച്ച ഞങ്ങൾ അത്യാവശ്യം നല്ല ഒരു വെജിറ്റേറിയൻ ഹോട്ടൽ കണ്ടപ്പോൾ അവിടെ കയറി മസാല ദോശ കഴിച്ച് പുറത്തിറങ്ങി. തൃശൂര് നിന്ന് എത്രയും പെട്ടെന്ന് റിസോർട്ട് പിടിക്കണം അതുകൊണ്ട് കാർ അത്യാവശ്യം സ്പീഡിൽ തന്നെ ഞാൻ പായിച്ചു വിട്ടു. അനു ഭക്ഷണം കഴിച്ച് കാറിൽ കയറിയപ്പോൾ തൊട്ട് ഉറക്കം പിടിച്ചിട്ടുണ്ട്. സീറ്റ് പിറകിലോട്ട് ചായ്ച്ച് വച്ചാണ് കക്ഷിയുടെ കിടപ്പ്. ഉറങ്ങിക്കോട്ടെന്ന് കരുതി ഞാൻ പിന്നെ കാറിൽ പാട്ട് ഒന്നും വച്ചില്ല. എനിക്കും

നല്ല ക്ഷീണമുണ്ട് എങ്ങനേലും റിസോർട്ടിൽ എത്തി കിട്ടിയാൽ മതിയെന്നാണ് മനസ്സിൽ അത്രത്തോളം ഇന്നത്തെ ദിവസം ക്ഷീണിപ്പിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു മണിക്കൂർ കൊണ്ട് കാർ പാലക്കാടെത്തി ഇനി റിസോർട്ടിലേയ്ക്കുള്ള വഴി ഗൂഗിൾ മാപ്പിൽ നോക്കി പോകാമെന്ന് കരുതി മൊബൈൽ എടുത്ത് മാപ്പിൽ സ്ഥലം സെറ്റ് ചെയ്ത് ഓടിച്ചു തുടങ്ങി പാലക്കാട് ടൗണിൽ നിന്ന് ഏതാണ്ട് 20 മിനിറ്റേ റിസോർട്ടിലേയ്ക്കുളളൂ എന്നാണ് മാപ്പിൽ കാണിക്കുന്നത്. മാപ്പ് ഇട്ട് വണ്ടിയോടിച്ച് പണി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ ചെറിയ ഊട് വഴികളിൽ കൂടി ചുറ്റിച്ചാണ് അവസാനം റെയ്മണ്ട് റിസോർട്ടിൽ എത്തിയത്. റിസോർട്ടിന്റെ പേര് പോലെ നല്ല ഗംഭീരം തന്നെ ആണ് പരിസരവും ഗേറ്റിൽ നിന്ന് ഏതാണ്ട് ഒരു അര കിലോമീറ്റർ ഓടിച്ചാണ് പ്രധാന ബിൽഡിംഗിൽ എത്തിയത്. അവിടത്തെ പാർക്കിംഗിൽ കാർ നിർത്തി ഞാൻ അനുവിനെ കുലുക്കി വിളിച്ചു “അനു കുട്ടി എഴുന്നേൽക്കഡി സ്ഥലമെത്തി” പക്ഷേ പെണ്ണുണ്ടോ ഏഴുന്നേൽക്കുന്നു ക്ഷീണം കാരണം നല്ല ഉറക്കത്തിൽ തന്നെയാ.

പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിട്ട് കുറച്ച് മുൻപ് ഹോട്ടലിൽ കയറിയപ്പോൾ വാങ്ങിയ മിനറൽ വാട്ടർ ബോട്ടിൽ എടുത്ത് അതിൽ നിന്ന് കുറച്ചു വെള്ളം കൈയ്യിൽ എടുത്ത് അവളുടെ മുഖത്തേയ്ക്ക് കുടഞ്ഞു അതോടെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ പെണ്ണ് അസ്വസ്ഥതയോടെ “എന്ത് പണിയാ ആദീ നീ കാണിച്ചേന്ന്” പറഞ്ഞ് മുഖത്ത് വീണ വെള്ളം കൈ കൊണ്ട് തുടച്ചിട്ട് സീറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന സ്വിച്ചിൽ ഞെക്കിയിട്ട് ചാഞ് കിടന്ന സീറ്റ് നേരെയാക്കി. ഷാൾ കൊണ്ട് മുഖമൊക്കെ ശരിക്കുമൊന്ന് തുടച്ചിട്ട് വെള്ളം കുടഞ്ഞതിനു എന്റെ കൈയ്യിൽ നല്ലോണം പിച്ചിയാണ് കക്ഷി ദേഷ്യം തീർത്തത്.

കാറിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ വരുന്ന വഴി വാങ്ങിച്ച ഡ്രസ്സുകളുടെ കവറും പിന്നെ വീട്ടിൽ നിന്ന് ഞാൻ ഡ്രസ്സൊക്കെ എടുത്തു വെച്ച ട്രോളി ബാഗും അതിനോടൊപ്പം അച്ഛൻ പുറത്ത് പോകുമ്പോൾ കൊണ്ടുപോകാറുള്ള ഒരു ഓഫീസ് ബാഗും അനു കൈയ്യിൽ എടുത്ത് പുറത്തിറങ്ങി. അനുവിന്റെ കൈയ്യിലുള്ള ബാഗ് ഇറങ്ങുന്ന സമയം അമ്മ അവളുടെ കൈയ്യിൽ കൊണ്ട് വന്ന് ഏൽപ്പിച്ചതാണ് അതിലെന്താണെന്ന് ഇത് വരെ നോക്കിയില്ല ഞങ്ങൾ.

അങ്ങനെ സാധനങ്ങൾ എല്ലാം എടുത്ത ശേഷം കാർ ലോക്ക് ചെയ്ത് റിസപ്ഷനിൽ എത്തി അവിടെ ഒരു പത്തിരുപത് വയസ്സ് തോന്നിക്കുന്ന പയ്യൻ മാത്രമേ റിസപ്ഷനിൽ ഉണ്ടായിരുന്നുള്ളൂ അവനോട് വിനോദ് ഏട്ടനെ അന്വേഷിച്ചതോടെ കക്ഷി ചിരിച്ചു കൊണ്ട് നിങ്ങൾ ആലുവയിൽ നിന്ന് വരുന്നതാണോന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞതോടെ അവൻ റിസപ്ഷൻ ക്യാബിനിൽ നിന്ന് ഞങ്ങൾക്കരിലേയ്ക്ക് വന്നിട്ട് പറഞ്ഞു: “നിങ്ങൾ രണ്ടാളും സ്പെഷ്യൽ ഗെസ്റ്റുകളണെന്നാണ് വിനോദ് സാർ പറഞ്ഞത്. അതുകൊണ്ട് നിങ്ങളെ കാര്യമായി നോക്കി കൊള്ളാൻ പറഞ്ഞാണ് പുള്ളി പോയത്. നാളെ രാവിലെ കക്ഷി നിങ്ങളെ വന്ന് കാണുമെന്ന കാര്യം എന്നോട് പറഞ്ഞേൽപ്പിച്ചാണ് പുളളി പോയത്. കോട്ടെജ് ഞാൻ കാണിച്ചു തരാം” അവൻ ഞങ്ങൾക്കു മുൻപിൽ നടന്നു.

കോട്ടെജ് എത്തിയപ്പോൾ അവൻ കൈയ്യിലുള്ള ചിപ്പ് പതിപ്പിച്ച കാർഡ് വച്ച് ഡോർ ഓപ്പൺ ചെയ്തു തന്നിട്ട് കാർഡ് എന്റെ കൈയ്യിൽ തന്ന ശേഷം അനുവിനെ ഒന്ന് പാളി നോക്കിയിട്ട് നടന്ന് നീങ്ങി. കോട്ടേജിന്റെ അകത്ത് കയറിയ ഞങ്ങൾ ഡോർ ലോക്ക് ചെയ്തിട്ട് ലൈറ്റിന്റെ സ്വിച് ഒരു വിധം കണ്ടു പിടിച്ച് ലൈറ്റ് എല്ലാം ഓൺ ചെയ്തു. ശേഷം ബെഡ് റൂമിലോട്ട് നടന്നു നല്ല പോഷ് സെറ്റപ്പുള്ള ഫർണീഷ്ഡ് കോട്ടെജ് ആണ് ഞങ്ങളുടെത്.

ഒരു കൊച്ചു വീടാണെന്ന് പറയുന്നതാകും ശരി. മുകളിലൊക്കെ വെള്ള നിറത്തിൽ ജിപ്സം വർക്ക് ചെയ്ത് അതിൽ എൽ.ഇ.ഡി ലൈറ്റാണ് മൊത്തം ഘടിപ്പിച്ചിരിക്കുന്നത്. ബെഡ് റൂമിൽ എത്തിയ ഞങ്ങൾ കൈയ്യിലുണ്ടായിരുന്ന സാധനങ്ങൾ ഒക്കെ താഴെ ഒരു മൂലയിൽ വെച്ചിട്ട് നല്ല ക്ഷീണം കാരണം ഇട്ടിരുന്ന ഡ്രസ്സ് പോലും മാറ്റാതെ റൂമിലെ വലിയ ഡബിൾ കോട്ട് കട്ടിലിൽ ഞങ്ങൾ രണ്ടാളും കേറി കിടന്നു. ഞാൻ അനു വിനോട് ചിരിച്ച് കൊണ്ടു പറഞ്ഞു “ആ റിസ്പ്ഷനിലെ പയ്യന് അനുകുട്ടിയെ ബോധിച്ചെന്ന് തോന്നുന്നുണ്ടല്ലോ നിന്നെ അവൻ ഇടം കണ്ണിട്ട് നോക്കി കൊണ്ടിരുന്നത് ഞാൻ കണ്ടു” “ചുമ്മാ നോക്കട്ടെന്ന്” പെണ്ണ് തളർന്ന സ്വരത്തിൽ പറഞ്ഞു. സാധാരണ ആരേലും അവളെ നോക്കുന്നുണ്ടെന്ന് പറഞ്ഞാൽ പിന്നെ കക്ഷി വല്യ ഗമയിൽ സ്വന്തം ഭംഗിയെ കുറിച് പറയാറുള്ളതാ ഇതിപ്പോ ആകെ ക്ഷീണിച്ചുള്ള കിടപ്പായത് കൊണ്ട് കക്ഷി മറുപടി ഒറ്റ വാക്കിൽ ഒതുക്കി. പിന്നെ എപ്പോഴൊ ഞങ്ങൾ രണ്ടാളും ഉറങ്ങി പോയി അത്രത്തോളം ക്ഷീണം ഉണ്ടായിരുന്നു.

രാവിലെ ദു:സ്വപ്നം കണ്ട് ചാടി എഴുന്നേറ്റ് ഉറക്കം പോയ ഞാൻ പിന്നെ റൂമിലെ സോഫയിൽ പോയി കിടന്നപ്പോൾ എന്നെ ബെഡിൽ കാണാതെ പെണ്ണ് വിളിച്ചുണർത്തിയപ്പോഴൊക്കെ എന്റെ ഉറക്കം പിന്നേം പോയി കൊണ്ടിരുന്നു. ഇതിനിടയ്ക്ക് രാവിലെ നിയാസ് ഫോണിൽ വിളിച്ചു. എത്തിയ കാര്യം വിളിച്ച് പറഞ്ഞില്ലാന്ന് പരിഭവം പറഞ്ഞ അവനോടും കുറേ സമയം ഫോണിൽ സംസാരിച്ചു.

ഇനി എന്ത് വന്നാലും പരമാവധി ഉറങ്ങി ക്ഷീണം തീർത്തിട്ടേ എഴുന്നേൽക്കുന്നുള്ള വാശിയിൽ അനു കെട്ടിയെ കെട്ടിപിടിച്ച് പുതച്ച് നന്നായി ഉറങ്ങി കൊണ്ടിരുന്ന ഞാൻ ടിംഗ് … ടോംഗ് …. എന്നുള്ള കേട്ടേജിന്റെ കോളിംഗ് ബെൽ ശബ്ദം കേട്ട് ഞാനും അനുവും ഞെട്ടി കണ്ണുകൾ തുറന്നു.. അനു എഴുന്നേറ്റിരുന്ന് മുടി കെട്ടിയൊതുക്കിയിട്ട് കട്ടിലിന്റെ ക്രാസിയിൽ തലയണ എടുത്ത് വെച്ച് ചാരി ഇരുന്നു കൊണ്ട് എന്നെ വിളിച്ചിട്ട്: “ആദി അതാരാന്ന് നോക്കിയെ ” പെണ്ണ് എന്നെ കുലുക്കി വിളിച്ചു. വീണ്ടും ഉറക്കം പോയതിലുള്ള ദേഷ്യത്തിൽ “ആരാന്ന് ” കട്ടിലിൽ ഇരുന്ന് വിളിച്ച് ചോദിച്ച് കൊണ്ട് ഞാൻ പുതപ്പ് മാറ്റി ഡോറിനടുത്തേയ്ക്ക് നടന്നു.

(തുടരും)

Comments

Popular posts