"അയ്യോ അവർക്കു മക്കളും കൊച്ചു മക്കളും
ഒക്കെ ആയില്ലേ.. ഇനിയെങ്കിലും മര്യാദക്ക് ജീവിച്ചു കൂടേ..?"
അ൯പതുകാരിയായ ഒരു വിവാഹമോചിതക്ക് ഒരാളോട് പ്രണയം എന്ന് പറഞ്ഞപ്പോൾ എന്റെ ബന്ധുവായ ഒരു മുപ്പതുകാരിയുടെ പെട്ടന്നുളള ചോദ്യം.
അപ്പോൾ തോന്നിയതു രണ്ടു കാര്യങ്ങളാണ്..!
പ്രണയം ഒരു മര്യാദകേടാണോ.?
അത് അതിമനോഹരമായ ഒരു മൃദുലവികാരമല്ലേ..?
മക്കളും ചെറുമക്കളും ഒക്കെ കൂടെയും അടുത്തും പലയിടത്തുമായി കഴിയുന്ന അവർക്കു ഒരു പുരുഷനെ പ്രണയിക്കുന്നതിലൂടെ കിട്ടുന്ന സന്തോഷമോ ആത്മവിശ്വാസമോ സുരക്ഷിതത്വമോ മക്കളിൽ നിന്നോ കൊച്ചു മക്കളിൽ നിന്നോ കിട്ടിക്കോളണമെന്നില്ല..!
അമ്മൂമ്മയും കാമുകിയും ഒരു സ്ത്രീയുടെ ജീവിതത്തിലെ രണ്ടു അവസ്ഥകളാണ്.
അമ്മയായവൾ അല്ലെങ്കിൽ അമ്മൂമ്മയായവൾ പിന്നീടൊരിക്കലും പ്രണയിക്കരുതെന്നു എഴുതപ്പെട്ടിട്ടുണ്ടെങ്കിൽ കൂടി അതനുസരിക്കേണ്ട ബാധ്യത അവൾക്കില്ല.. അതിനെ ചൊല്ലി അപമാനിതരാകേണ്ട ആവശ്യം മക്കൾക്കോ ചെറുമക്കൾക്കോ ഇല്ല..!
ഇനി വേറൊരു തമാശ സ്ത്രീ പ്രണയിച്ചാൽ അത് രതിക്ക് വേണ്ടിയാണ് എന്ന് വിധിയെഴുതപ്പെടുന്ന ദുരവസ്ഥ..
അത് പുരുഷന്റെ കാര്യത്തിൽ അത്ര സ്പഷ്ടമായി കേൾക്കാത്തതിന്റെ കാരണം അത് അവനു സമൂഹം രഹസ്യമായി അനുവദിച്ചു കൊടുത്ത ഒരു പ്രിവിലേജ്.!
മറ്റൊന്ന്.. പെണ്ണിന് പോകാൻ വേണ്ടി
ഒരു പുരുഷ വേശ്യാലയവും തുറന്നു വെച്ചിട്ടുള്ളതായി അറിവില്ല..
അപ്പോൾ പ്രണയം മാത്രമേയുള്ളൂ പോംവഴി
എന്ന നിഗമനം.!
കാലം മാറി.. ജീവിതം മാറി..
ഒപ്പം മലയാളിയും ഒരുപാട് മാറി..
എന്നിരുന്നാലും ഒരിക്കലും മാറാത്ത ചില നിലപാടുകൾ ഓരോ ശരാശരി മലയാളിയുടെയും ഉള്ളിലുണ്ട്.. അതിലൊന്നാണ് സ്ത്രീയോടുള്ള നിലപാടുകൾ.. അവളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന വിലക്കുകൾ..
അവളുടെ അനുവാദമില്ലാതെ അവൾക്കു
ചുറ്റും തീർക്കുന്ന മതിലുകൾ..
പഴയതിനെക്കാളേറെ സ്വാതന്ത്ര്യവും തന്റേടവും സാമ്പത്തിക ഭദ്രതയും സ്വായത്തമാക്കിയിട്ടും സമൂഹത്തിൽ പുരുഷനിൽ നിന്ന് മാത്രമല്ല സ്ത്രീകളിൽ നിന്നും അവൾക്കു പഴിയും പരിഹാസവും കേൾക്കേണ്ടി വരുന്നു.
സമൂഹം കൽപ്പിച്ചു കൊടുത്ത കാലഹരണപ്പെട്ട ചില ലക്ഷ്മണ രേഖകൾ ലംഘിക്കുമ്പോൾ.. അതുകൊണ്ടു തന്നെ പലപ്പോഴും അവൾ അതിർവരമ്പുകൾ ഭയന്ന് ആശയടക്കം ചെയ്തു ജീവിക്കാൻ വിധിക്കപ്പെടുന്നു..!
ഒരു വ്യക്തി പുരുഷനാകട്ടെ സ്ത്രീയാകട്ടെ കാലത്തിനും പ്രായത്തിനും അനുസരിച്ചു നിയോഗിക്കപ്പെട്ടിട്ടുള്ള ചില പഴഞ്ചൻ രീതികളുണ്ട്.. അതിനെ അപ്പാടേ അനുസരിക്കാത്തവർ അപഹാ
Comments