foreplay
ഈയിടെ കൺസൽട്ടിങ്ങിനു വന്ന കപ്പിൾസിൽ 4-5 ഭാര്യമാർ പറഞ്ഞ ഒരു പരാതിയാണ് ഭർത്താക്കന്മാർ ഫോർപ്ലേ ചെയ്യുന്നില്ല അല്ലെങ്കിൽ ചെയ്യാൻ താല്പര്യം കാണിക്കുന്നില്ല.. നേരെ സെക്സിലേക്ക് കടക്കുന്ന ഒരു പ്രവണത... എല്ലാവരും ഇങ്ങനെയെന്നല്ല... എന്നാൽ ഇപ്പോഴും ഫോർപ്ലേ പറ്റിയും അതിന്റെ ആവശ്യകതയെപ്പറ്റിയും അറിയാത്ത ഒരുപാടുപേർ ഉണ്ട്...ഓർക്കുക നിങ്ങൾക്ക് ഫോർപ്ലേ ഇല്ലാതെ ചെയ്യാൻ വളരെ ഇഷ്ടമായിരിക്കും... പക്ഷെ നിങ്ങളുടെ പങ്കാളി അനുഭവിക്കുന്ന വേദന നിങ്ങൾ ആ സ്‌ഥാനത്തിൽ ആയാലേ അറിയാൻ പറ്റുള്ളൂ... ഫോർപ്ലേ പറ്റി ഈ ഗ്രൂപ്പിൽ മുൻപും പല പോസ്റ്റുകൾ വന്ന് കണ്ടിട്ടുണ്ട്... ഞാനും ഒന്ന് പോസ്റ്റ് ചെയ്യുന്നെന്നേയുള്ളു...
ഇങ്ങനെയാവണം ഫോര്‍പ്ലേ☺️
ആനന്ദം ലക്ഷ്യസ്ഥാനമല്ല, അതിലേക്കുള്ള യാത്ര തന്നെയാണ് എന്നത് ഒരു പഴയ ചൊല്ലാണ്. ലൈംഗികതയുടെ കാര്യത്തിൽ ഫോർപ്ലേയാണ് ആ യാത്ര. സംഭോഗമാണ് ഡെസ്റ്റിനേഷൻ. വഴിയോരക്കാഴ്ചകളൊന്നും കാണുകയോ ആസ്വദിക്കുകയോ ചെയ്യാതെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള അമിത പ്രതീക്ഷകളുമായി ധൃതിപിടിച്ച് യാത്ര ചെയ്താൽ പലപ്പോഴും ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ നമ്മൾ പ്രതീക്ഷിച്ചത്ര ആസ്വാദ്യകരമായി അത് അനുഭവപ്പെട്ടെന്നുവരില്ല. ഫലം നിരാശയായിരിക്കും. ലൈംഗികതയുടെ കാര്യത്തിലും സമാനമാണ് കാര്യങ്ങൾ. പങ്കാളിയുടെ ശരീരമാകുന്ന പാതയിലെ ഒരോ അണുവും അറിഞ്ഞാസ്വദിച്ച് ലക്ഷ്യസ്ഥാനത്തെത്തുമ്പോഴേ സെക്സ് മനോഹരമായ മധുരാനുഭവമാകൂ. എന്നുവെച്ച് അവിടെയും ഇവിടെയും നോക്കി, ചുറ്റിത്തിരിഞ്ഞ് സമയം കളയണമെന്നല്ല. കാണേണ്ട കാഴ്ചകൾ കണ്ട്, ആസ്വദിക്കേണ്ട ഇടങ്ങളിൽ സമയം ചെലവിട്ട്, രുചിക്കേണ്ട രുചികൾ നുണഞ്ഞ്, ഒട്ടും വേഗത കുറയാതെ, എന്നാൽ വേഗത കൂടുകയും ചെയ്യാതെ എത്തേണ്ട സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുക. ഉള്ളം കുളിർക്കുന്ന ഉല്ലാസയാത്രപോലെ അപ്പോൾ സെക്സും ഹൃദ്യമാകും.
ഫോർപ്ലേ ഒരു കല
സംഭോഗത്തെ രുചികരമായ ഒരു സദ്യയായി സങ്കൽപിച്ചാൽ ഫോർപ്ലേ സദ്യയ്ക്ക് മുന്നോടിയായി ലഭിക്കുന്ന അപ്പറ്റെസറായി മാറും. വിശപ്പേറ്റുന്ന, രുചികരമായ തുടക്കം. ചിലർക്ക് അതിന് ശേഷം സദ്യപോലും വേണ്ടിവരില്ല. ഫോർപ്ലേയിലൂടെ തന്നെ രതിമൂർച്ഛ ലഭിക്കുന്നവർ ഒട്ടും കുറവല്ലെന്നോർക്കുക.
ലൈംഗിക ഉത്തേജനം വർധിപ്പിക്കുന്നതിന് വേണ്ടി ഇണകൾ നടത്തുന്ന ശാരീരികവും മാനസികവുമായ എല്ലാ സ്നേഹപ്രകടനങ്ങളും തയ്യാറെടുപ്പുകളും ഫോർപ്ലേയാണ്. സ്പർശനം മുതൽ വദന സുരതം വരെ അനന്തമാണതിന്റെ സാധ്യതകൾ. ഒറ്റത്തവണ ചെയ്യേണ്ടതോ ധൃതി പിടിച്ച് ചെയ്ത് തീർക്കേണ്ടതോ അല്ല ഫോർപ്ലേ. ഓരോ തവണ സംഭോഗത്തിന് മുതിരുമ്പോഴും അത് ആവർത്തിക്കണം.
ഒരു വിദഗ്ധനായ വയലിനിസ്റ്റ് കയ്യടക്കത്തോടെയും സൂക്ഷ്മതയോടെയും വയലിൻ വായിച്ച് വായിച്ച് മനോഹരമായ സംഗീതത്തിന്റെ ഉത്തുംഗതയിലേക്ക് പോകുന്നത് പോലെ വേണം ഇണയുടെ ശരീരത്തെ ഉണർത്തി രതിമൂർച്ഛയുടെ, ആകാശത്തിലേക്ക് ഉയർത്താൻ. ഭൂമിയി മനുഷ്യന് ലഭിച്ച ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് രതിമൂർച്ഛാ വേള. അതിലേക്ക് ഒരിക്കലും ധൃതിവെച്ച് പോകരുത്. കാരണം തിടുക്കത്തിൽ കാര്യം കഴിക്കാൻ തുനിഞ്ഞാൽ മൂപ്പെത്താതെ പഴുത്ത പഴം പോലെ രതിമൂർച്ഛയിലെ മധുരാനുഭവം ചോർന്ന് പോകും.
ഫോർപ്ലേ ഒരു കലയാണ്. ആ കലയുടെ സമർഥമായ ഉപയോഗത്തിലാണ് സെക്സിന്റെ പൂർണതയുള്ളത്.
എന്തിന് ഫോർപ്ലേ?
ലൈംഗിക സ്വഭാവത്തിൽ പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം കുറച്ച് കൊണ്ടുവരാൻ ഫോർപ്ലേയിലൂടെയേ കഴിയൂ. ലൈംഗിക പ്രതികരണത്തിന്റെ കാര്യത്തിൽ പുരുഷൻ ബൾബ് പോലെയാണ്. സ്വിച്ചിടേണ്ട താമസം പുരുഷൻ ബൾബ് പോലെ പ്രകാശിക്കും, ചൂട് പിടിക്കും. സ്വിച്ചോഫാക്കിയാൽ 'ടപ്പേന്ന്' പ്രകാശം കെടും. തണുക്കും. എന്നാൽ സ്ത്രീകളുടെ ലൈംഗിക സ്വഭാവം വ്യത്യസ്തമാണ്. അവർ ഇരുമ്പ് പോലെയാണ്. ചൂടാക്കിയാലും വളരെ പതുക്കെയേ ചൂടാവൂ. ചുട്ടുപഴുക്കാൻ ഏറെ സമയമെടുക്കുകയും ചെയ്യും. ചൂടായ ശേഷം തണുപ്പിക്കാൻ ശ്രമിച്ചാലോ, പതുക്കെയേ തണുക്കുകയും ചെയ്യൂ. ലൈംഗിക പ്രതികരണ വേഗതയിലെ ഈ വ്യത്യാസം കുറച്ച് കൊണ്ടുവന്നാലേ ലൈംഗികത ഹൃദ്യവും സംതൃപ്തവുമാവൂ. ഫോർപ്ളേ പുരുഷന്റെ വേഗത അൽ പം കുറയ്ക്കാനും സ്ത്രീയുടെ വേഗത കൂട്ടാനും സഹായിക്കും. അങ്ങനെ സ്ത്രീപുരുഷ ലൈംഗിക പ്രതികരണങ്ങളിലെ വേഗത വ്യത്യാസങ്ങൾ നിയന്ത്രിച്ച് ഇരുവർക്കും ഹൃദ്യമായ ഒരു പോയന്റി വെച്ച് ഒരേസമയം രതിമൂർച്ഛ ലഭിക്കാൻ ഫോർപ്ലേ സഹായിക്കുന്നു.
സ്ത്രീകളുടെ രതിമൂർച്ഛ തടയുന്ന ഘടകങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളിൽ ഫോർപ്ലേയ്ക്ക് പുരുഷന്മാർ വേണ്ടത്ര സമയം ചെലവഴിക്കാത്തതാണ് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളതെന്നും അറിയുക.
ആര് തുടങ്ങണം?
ഫോർപ്ളേ ആര് തുടങ്ങണം എന്നതിൽ തർക്കം വേണ്ട. സെക്സിന് മുൻകൈ എടുക്കേണ്ടത് പുരുഷനാണ് എന്ന ധാരണ ഇന്ന് മാറിക്കഴിഞ്ഞു. ആരെങ്കിലും ഒരാൾ തുടക്കമിടുക. ലൈംഗികവികാരം പുരുഷനിൽ പെട്ടെന്ന് ഉണരുന്നത് കൊണ്ട് പുരുഷൻ അതിന് മുൻകൈ എടുക്കുന്നതാണ് നല്ലത്. ആണിലും പെണ്ണിലും അത് വികാരത്തിന്റെ വേലിയേറ്റമുണർത്തുമെങ്കിലും ഫോർപ്ലേയുടെ ആവശ്യം കൂടുതലുള്ളത് സ്ത്രീകൾക്കാണ്. പക്ഷേ, അതിന്റെ ഗുണം രണ്ടുപേർക്കും ലഭിക്കുകയും ചെയ്യും.
എത്രസമയം?
ഫോർപ്ലേയ്ക്ക് എത്ര സമയം ചെലവഴിക്കണം എന്ന കാര്യത്തിൽ കൃത്യമായ നിർദേശം നൽകാൻ കഴിയില്ല. കാരണം ഇണകളുടെ താത്പര്യമാണ് അതിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത്. ശരാശരി 17 മിനുട്ടെങ്കിലും ഫോർപ്ലേയ്ക്ക് ചെലവഴിക്കുന്നത് കൂടുതൽ ലൈംഗിക സംതൃപ്തി നൽകുന്നതായാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. ചിലർക്ക് ഇത്രയും സമയം വളരെ ദൈർഘ്യമേറിയതായി തോന്നാം. എന്നാൽ ക്ഷമയുടെ പ്രതിഫലം വളരെ വലുതായിരിക്കുമെന്ന് ഓർക്കുക. ഫോർപ്ലേകൾക്ക് എത്ര സമയം ചെലവഴിക്കുന്നു എന്നതിനേക്കാളുപരി സംയോഗത്തിന് മുൻപ് സ്ത്രീയുടെ വികാരത്തെ പൂർണമായും ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്തോ എന്നതാണ് കാര്യം.
അന്തരീക്ഷം ഒരുക്കൽ
എന്താണ് ഫോർപ്ലേ എന്ന് ചോദിച്ചാൽ ലൈംഗികതയിലേക്ക് നയിക്കുന്ന എന്തും എന്നാണ് പുതിയകാലം നൽകുന്ന ഉത്തരം. ഇണയെ ശാരീരിക പ്രവർത്തനങ്ങളിലൂടെ ഉണർത്തൽ മാത്രമല്ല, പ്രണയത്തിനും ലൈംഗികതയ്ക്കും വിശ്രമത്തിനുമുള്ള അന്തരീക്ഷമൊരുക്കലും അതിന്റെ ഭാഗമാണ്. പങ്കാളിയോടൊത്ത് യാത്രചെയ്യുക, പ്രേമ സല്ലാപം നടത്തുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക തുടങ്ങി പങ്കാളിയിൽ താത്പര്യം ജനിപ്പിക്കുന്നതെന്തും ഫോർപ്ലേയായി ഇന്ന് പരിഗണിക്കപ്പെടുന്നു. പിരിമുറുക്കങ്ങൾക്ക് സലാം പറഞ്ഞ്, തടസ്സങ്ങൾ ഒഴിവാക്കി, ശല്യങ്ങൾക്ക് അവധികൊടുത്ത് ഇരുവരും മുൻകൂട്ടി തയ്യാറെടുക്കണം.
അന്തരീക്ഷമൊരുങ്ങിക്കഴിഞ്ഞാൽ പൊടുന്നനെ വികാരോത്തജനം ഉണ്ടാക്കാൻ കഴിയുന്ന പ്രവൃത്തികളിൽ ഇണകൾ ഏർപ്പെടണം. പ്രണയസല്ലാപവും സ്പർശനവും ആലിംഗനവും ചുംബനവുമാണ് അവയിൽ പ്രധാനം. അവയിലൂടെയല്ലാതെ സംഭോഗത്തിലേക്ക് കുറുക്കുവഴിക്ക് ശ്രമിക്കാതിരിക്കുക.
പ്രണയസല്ലാപം
ഫോർപ്ലേയുടെ തുടക്കം വാക്കുകളിലൂടെയാവട്ടെ. ഇരുവർക്കും താത്പര്യമുള്ള, സന്തോഷമുളവാക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. ദേഷ്യം പിടിപ്പിക്കുന്ന ഒന്നും പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇരുവരും തമ്മിലുള്ള പ്രണയാനുഭവങ്ങളോ, ഓർമകളോ, മറ്റ് ഇഷ്ടമുള്ള കാര്യങ്ങളോ, സ്വപ്നങ്ങളോ അങ്ങനെ എന്തുമാകാം. അല്ലെങ്കിൽ ഇണയെ അഭിനന്ദിക്കാം, അവളുടെ ഗുണഗണങ്ങൾ വർണിക്കാം, തന്നിൽ ആവേശമുണർത്തിയ മുഹൂർത്തങ്ങൾ പറയാം. പറഞ്ഞ് ബോറടിപ്പിക്കരുതെന്ന് മാത്രം. പങ്കാളിയുടെ ഓരോ വാക്കും മന്ത്രിക്കലും ഇണയിൽ ആവേശമുണർത്തുന്നതായിരിക്കണം. ഓമനപ്പേരുകൾ വിളിക്കൽ, നീ എത്ര സുന്ദരൻ/സുന്ദരി എന്ന മട്ടിലുള്ള അഭിനന്ദനങ്ങൾ തുടങ്ങിയവയൊക്കെ ഇണയുടെ മനസ്സിൽ പ്രണയ മഴ പെയ്യിക്കുക തന്നെ ചെയ്യും.
സ്പർശനം
ശരീരത്തിലെ ഏറ്റവും വലിയ അവയവമെന്ന പോലെ ഏറ്റവും വലിയ ലൈംഗികാവയവവും ചർമമാണ്. കാരണം രതിയുടെ തുടക്കവും ഒടുക്കവും ചർമത്തിൽ നിന്നാണ്. ശരീരത്തിലെ ഓരോ ഇഞ്ചും അപാരമായ സ്പർശനക്ഷമതയുള്ളതാണ്. പ്രേമം പ്രകടിപ്പിക്കാൻ മാത്രമല്ല ഇണയുടെ ഉത്കണ്ഠ അകറ്റാനും സുരക്ഷിതത്വ ബോധം നൽകാനും മൃദുവായ സ്പർശനം പോലെ സഹായകരമായ മറ്റൊന്നില്ല. അതുകൊണ്ട് തന്നെ സ്പർശനം ലൈംഗികതയുടെ ആമുഖമായി മാറണം. അത് ഇണയെ ലൈംഗികതയിലേക്ക് സ്വാഗതം ചെയ്യലാണ്. സ്പർശനത്തിന്റെ രോമാഞ്ചസുഖം ഇണകളിൽ വികാരത്തിന്റെ തിരയിളക്കം തന്നെ സൃഷ്ടിക്കും. പ്രണയ സല്ലാപത്തിനിടയിൽ തന്നെ ഇണയെ മൃദുവായി സ്പർശിക്കാം. അത് വാക്കുകളേക്കാൾ വാചാലമായി സംസാരിക്കും. അങ്ങനെ ചർമം ചർമത്തോട് വികാരങ്ങൾ കൈമാറുമ്പോൾ ഇണയടുപ്പം വർധിക്കും. കൈകളിൽ തുടങ്ങുന്ന സ്പർശനം മുഖം, തല, കഴുത്ത്, പുറം, മാറിടങ്ങൾ എന്നിങ്ങനെ പുരോഗമിച്ച് മേനിയിൽ നിറയുന്ന മൃദുവായി തഴുകലായി മാറണം.
ആലിംഗനം
ആലിംഗനം പങ്കാളിയെ ശാരീരികമായി അംഗീകരിക്കലാണ്. ഒരേസമയം അതിലൂടെ നിങ്ങൾക്ക് പ്രണയവും കരുതലും ഇണയെ അറിയിക്കാനാവും. കണ്ണുകളിൽ നോക്കി, അരക്കെട്ടിൽ കൈ ചുറ്റി, ഹൃദയം ഹൃദയത്തോട് ചേർത്ത്, ഇണയെ മൃദുവായി ചേർത്ത് നിർത്തി ആലിംഗനം ചെയ്യുക. ആലിംഗനം ചെയ്ത ഉടൻ അത് അവസാനിപ്പിക്കാനും ശ്രമിക്കരുത്. അങ്ങനെ അൽപനേരം നിൽക്കുക. അപ്പോൾ ഒന്നും സംസാരിക്കണമെന്നില്ല. പിന്നിൽ നിന്നുള്ള ആലിംഗനവും തീവ്രമായ പ്രണയ സന്ദേശം നൽകും. പ്രണയാതുരമായ ആലിംഗനത്തിൽ ഇണകളുടെ ശരീരങ്ങൾ മുഴുവൻ പരസ്പരം സ്പർശിക്കണം. ആലിംഗനം തലച്ചോറിലെ ഓക്സിറ്റോസിൻ വർധിപ്പിക്കുന്നതായും ഭയം ഉത്പാദിപ്പിക്കുന്ന മസ്തിഷ്ക കേന്ദ്രമായ അമിഗ്ഡലയുടെ പ്രവർത്തനം കുറച്ച് പങ്കാളിയിൽ വിശ്വാസം ജനിപ്പിക്കുന്നതായും പഠനങ്ങൾ പറയുന്നുണ്ട്. അങ്ങനെ ആലിംഗനം സൃഷ്ടിക്കുന്ന വികാരോത്തേജനം പതിയെ ചുംബനത്തിലേക്ക് നയിക്കുന്നത് നിങ്ങൾ അറിയും.
ചുംബനം
ശരീരത്തിലെ വികാരോദ്ദീപക മേഖലകളിലെ ചുംബനം പങ്കാളിയെ പൊടുന്നനെ ഉത്തേജിതയാക്കും. ചുണ്ട്, വായ, കവിൾ, കഴുത്ത്, കഴുത്തിന്റെ പിൻഭാഗം, പുറം,സ്തനം, സ്തനാഗ്രങ്ങൾ, അടിവയർ, തുടകൾ, ജനനേന്ദ്രിയങ്ങൾ, നിതംബം, കാലുകൾ തുടങ്ങിയവയൊക്കെ ചുംബനം കൊതിക്കുന്ന സ്ത്രീശരീരത്തിലെ ഹോട്ട്സ്പോട്ടുകളാണ്. ചുംബനത്തിന്റെ തുടക്കം ചുണ്ടുകളിൽ നിന്നാവാം. തുടക്കത്തിലെ മൃദുവായ ചുംബന മുദ്രകളിൽ നിന്ന് തീവ്രമായ ചുംബനങ്ങളിലേക്ക് അത് പുരോഗമിക്കണം. ചുംബിക്കുമ്പോൾ ചുണ്ടുകളുടെ സ്പർശനം മാത്രമല്ല, ഇണയുമായുള്ള വൈകാരിക ബന്ധമാണ് പങ്കാളി അറിയുന്നത്. ആലിംഗനമില്ലാത്ത ചുംബനം സുഗന്ധമില്ലാത്ത പുഷ്പം പോലെയാണെന്നും ഓർക്കുക.
ഗെറ്റ് റെഡി ഫോർ സെക്സ്
ലൈംഗികബന്ധത്തിനുള്ള താത്പര്യം ഇണയെ നേരത്തേ അറിയിക്കുക.
ബെഡ്റൂമിൽ മിതമായ കാലാവസ്ഥയായിരിക്കണം.
ബെഡ്റൂമിൽ മൃദുവായ പ്രണയ സംഗീതം ഒരുക്കാം.
അമിതമായ ഇരുട്ടും വെളിച്ചവും സെക്സിന് നല്ലതല്ല, സുഗന്ധം പ്രസരിപ്പിക്കുന്ന വിളക്കുകൾ സെക്സിന് നല്ല മൂഡ് നൽകും.
ഇണകൾ കുളിച്ച് വൃത്തിയാവുക, താത്പര്യമുള്ളവർക്ക് ഒരുമിച്ചാകാം കുളി.
മുടി ചീകുക.
മൃദുവും സെക്സിയുമായ വസ്ത്രങ്ങൾ ധരിക്കുക.
വൈകാരികത ഉണർത്തുന്ന വാക്കുകളിൽ പ്രേമസല്ലാപം നടത്തുക.
ഒരുമിച്ച് ഇഷ്ടഭക്ഷണം കഴിക്കുക.
ഇണയുടെ പ്രത്യേകതകളിൽ അഭിനന്ദിക്കുക.
കണ്ണുകൾ തമ്മിലുള്ള സമ്പർക്കം നിലനിർത്തുക.
പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി പെരുമാറുക.
താത്പര്യമുണ്ടെങ്കിൽ പരസ്പരം മസാജ് ചെയ്യുക.
ഇത്രയും ആകുമ്പോഴേ നിങ്ങളുടെ ഇണ നിങ്ങളെ സ്വീകരിക്കാൻ ഒരുങ്ങിയിട്ടുണ്ടാകും തുടർന്ന് നിങ്ങളുടെ താല്പര്യത്തിനനുസരിച് വദനസുരതമോ യോനിയിൽ വിരലുകൾ തഴുകുകയോ ആവാം
Comments